Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരള ബജറ്റ് 2022: അരനൂറ്റാണ്ട് മുന്നില്‍ കണ്ട് കൊണ്ടുളള വികസന കാഴ്ചപ്പാട്; അഭിനന്ദനവുമായി കെടി ജലീല്‍

തിരുവനന്തപുരം: സര്‍വതല സ്പര്‍ശിയായ ബജറ്റാണ് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ ഇന്ന് സഭയില്‍ അവതരിപ്പിച്ചതെന്ന് മുന്‍ മന്ത്രിയും എംഎല്‍എയുമായ കെ ടി ജലീല്‍ പറഞ്ഞു. അരനൂറ്റാണ്ട് മുന്നില്‍ കണ്ട് കൊണ്ടുളള വികസന കാഴ്ചപ്പാടാണ് ബജറ്റിന്റെ രത്‌നച്ചുരുക്കം. പശ്ചാതല സൗകര്യ വികസനത്തിനും കാര്‍ഷിക-വ്യാവസായിക മേഖലക്കും ഉന്നത വിദ്യാഭ്യാസത്തിനും നല്‍കിയിട്ടുള്ള ഊന്നല്‍ പ്രത്യേകം ശ്രദ്ധേയമാണ്. സില്‍വര്‍ ലൈന്‍ പാതയുടെ സ്ഥലമേറ്റെടുപ്പിന് ആവശ്യമായ തുക വകയിരുത്തിയ സര്‍ക്കാര്‍ കെ റെയില്‍ പദ്ധതിയില്‍ നിന്ന് പിറകോട്ടില്ലെന്ന് സംശയലേശമന്യേ വ്യക്തമാക്കിയിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

kerala

എല്ലാ പ്രദേശങ്ങളെയും ജനങ്ങളെയും ഒന്നായി കണ്ടുകൊണ്ടുള്ള ബഡ്ജറ്റാണ് രണ്ടാം പിണറായി സര്‍ക്കാരിനു വേണ്ടി ധനമന്ത്രി നിയമ സഭക്ക് മുമ്പാകെ വെച്ചത്. തവനൂര്‍ മണ്ഡലത്തിലെ വലിയ പദ്ധതികള്‍ക്കെല്ലാം ഒന്നാം പിണറായി സര്‍ക്കാറിന്റെ കാലത്തു തന്നെ പണം നീക്കിവെച്ചിരുന്നു. അവയെല്ലാം പ്രവൃത്തി പഥത്തിലോ അതിന്റെ അടുത്തോ എത്തി നില്‍ക്കുന്നു.

ചമ്രവട്ടം പദ്ധതിയുടെ ചോര്‍ച്ചയടക്കല്‍ പുരോഗമിക്കുന്നു. കൂട്ടായി റഗുലേറ്ററിന്റെ പണി നടക്കുന്നു. ഒളമ്പക്കടവ് പാലം പണി തകൃതിയായി മുന്നോട്ട് പോകുന്നു. തവനൂര്‍ -തിരുനാവായ പാലം പ്രവൃത്തിക്ക് ആഴ്ചകള്‍ക്കുള്ളില്‍ തുടക്കമാകും. കുണ്ടയാര്‍ പാല നിര്‍മ്മാണം ആരംഭിച്ചു. നായര്‍തോട് പാലം ടെന്‍ഡര്‍ ചെയ്തു. പടിഞ്ഞാറേക്കര-പൊന്നാനി ഹൗറ മോഡല്‍ ബ്രിഡ്ജ് ഭരണാനുമതിക്കായി ഫിനാന്‍സിലെത്തി. ജലസേചന സ്‌കീമുകളുടെ പണികള്‍ പുരോഗമിക്കുന്നു.

തൃപ്രങ്ങോട്, മംഗലം, പുറത്തൂര്‍ സമഗ്ര കുടിവെള്ള പദ്ധതിക്കാവശ്യമായ 350 കോടിയുടെ ഭരണാനുമതി ലഭ്യമായി. ടാങ്കുകളും ട്രീറ്റ്‌മെന്റ് പ്ലാന്റും പണിയാനുള്ള സ്ഥലം വാട്ടര്‍ അതോറിറ്റിക്ക് കൈമാറി. തീരദേശ റോഡ് പൂര്‍ത്തീകരണത്തിലെ തടസ്സങ്ങള്‍ നീങ്ങി പ്രവൃത്തി പുനരാരംഭ ഘട്ടത്തിലാണ്. എടപ്പാള്‍ മിനി സിവില്‍ സ്റ്റേഷന്റെ ഭരണാനുമതി ഉടന്‍ ലഭിക്കും. ചമ്രവട്ടം സ്‌നേഹപാതയുടെ തകര്‍ന്ന സൈഡ് ഭിത്തിയും സ്റ്റേജും ചുറ്റുവേലിയും പൂര്‍വ്വ സ്ഥിതിയിലാക്കുന്ന പ്രവൃത്തി ടെന്‍ഡര്‍ ചെയ്തു.

എല്ലാ വീടുകളിലും കുടിവെള്ള മെത്തിക്കുന്ന ജലജീവന്‍ മിഷന്‍ പദ്ധതി തവനൂര്‍, കാലടി, എടപ്പാള്‍, വട്ടംകുളം പഞ്ചായത്തുകളില്‍ പുരോഗമിക്കുന്നു. റര്‍ബണ്‍ മിഷനില്‍ അനുവദിച്ചു കിട്ടിയ 30 കോടിയുടെ നൂറോളം വികസന സ്‌കീമുകള്‍ എടപ്പാള്‍, വട്ടംകുളം പഞ്ചായത്തുകളില്‍ അതിവേഗം നടന്ന് വരുന്നു. തവനൂര്‍ ഗവ: ഹയര്‍ സെക്കന്റെറി സ്‌കൂളിലും കാടഞ്ചേരി ഗവ: ഹയര്‍ സെക്കന്ററി സ്‌കൂളിലും പുറത്തൂര്‍ ഗവ: യു.പി സ്‌കൂളിലും നിര്‍മ്മിക്കുന്ന പുതിയ കെട്ടിടങ്ങളുടെ നിര്‍മ്മാണം വൈകാതെ യാഥാര്‍ത്ഥ്യമാകും.

അതളൂര്‍-മഠത്തില്‍ പടി റോഡിന്റെയും കുറ്റിപ്പാല-നീലിയാട്-ചങ്ങരംകുളം റോഡിന്റെയും റബറൈസ് ചെയ്യുന്ന പ്രവൃത്തി അന്തിമ ഘട്ടത്തിലാണ്. നമുക്ക് അനുവദിച്ചു കിട്ടിയ ഗവ: ഐ.ടി.ഐ എടപ്പാളില്‍ അടുത്ത അദ്ധ്യായന വര്‍ഷം ആരംഭിക്കും. പുതിയ കെട്ടിടം പണിത് ക്ലാസ്സുകള്‍ ആരംഭിച്ച സാഹചര്യത്തില്‍ എടപ്പാള്‍ ഗവ: ഹയര്‍ സെക്കന്റെറി സ്‌കൂളിന്റെ പഴയ കെട്ടിടത്തിലെ ഒഴിഞ്ഞ ക്ലാസ്സ് റൂമുകളിലാകും ഐ.ടി.ഐ താല്‍ക്കാലികമായി തുടങ്ങുക.

2022-2023 വര്‍ഷത്തെ പുതിയ ബജറ്റിലെ തവനൂരിന്റെ സ്വപ്ന പദ്ധതി, പൊന്നാനി മല്‍സ്യ ബന്ധന തുറമുഖത്ത് നിന്ന് ആരംഭിച്ച കര്‍മ്മ റോഡ്, നരിപ്പറമ്പ്- ത്രിമൂര്‍ത്തി ക്ഷേത്രം വഴി ഭാരതപ്പുഴയുടെ ഓരം ചേര്‍ന്ന് കുറ്റിപ്പുറം മിനി പമ്പയില്‍ എത്തിക്കുക എന്നുള്ളതാണ്. അതിന് പുറമെ തവനൂര്‍ ഗവ: കോളേജിന് പുതിയ ക്ലാസ്സ് റൂമുകളും ഹോസ്റ്റല്‍ സൗകര്യങ്ങളും ഉള്‍പ്പടെ കൂട്ടായിയിലെ ഫിഷ് ലാന്റിംഗ് സെന്റര്‍ അടക്കം മണ്ഡലത്തിലെ എല്ലാ റബറൈസ്ഡ് ജണഉ റോഡുകളും പുനരുദ്ധരിക്കാനും ആവശ്യമായ തുക ബജറ്റില്‍ ഉള്‍കൊള്ളിച്ചിട്ടുണ്ട്. തവനൂരിനെ വാനോളം പരിഗണിച്ച രണ്ടാം പിണറായി സര്‍ക്കാരിനും ധനമന്ത്രി ബാലഗോപാലിനും മനം നിറഞ്ഞ അഭിനന്ദനങ്ങള്‍- കെടി ജലീല്‍ പറഞ്ഞു.

Recommended Video

cmsvideo
    Kerala Budget 2022 : വാഹനങ്ങളുടെ നികുതി വര്‍ധിപ്പിച്ചു | Oneindia Malayalam

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+