സംസ്ഥാന ബജറ്റ് 2022: ഭൂനികുതി നിരക്കുകൾ കൂട്ടി, ബൈക്കുകളുടെ നികുതിയിലും വർധനവ്
തിരുവനന്തപുരം: സംസ്ഥാനത്തെ അടിസ്ഥാന ഭൂനികുതി നിരക്കുകൾ വർധിപ്പിച്ചുകൊണ്ട് സംസ്ഥാന സർക്കാറിന്റെ ബജറ്റ് പ്രഖ്യാപനം. 80 കോടി രൂപയുടെ അധിക വരുമാനമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഭൂമിയുടെ ന്യായവില പരിശോധിക്കുന്നതിൽ സമിതിയെ നിയോഗിക്കാനും തീരുമാനിച്ചിട്ടുണ്ട്. ന്യായവിലയിൽ 10 ശതമാനം ഒറ്റത്തവണ വർധനയിലൂടെ 200 കോടി രൂപയുടെ അധിക വരുമാനവും സർക്കാർ പ്രതീക്ഷിക്കുന്നു.
പഴയവാഹനങ്ങൾക്ക് ഹരിതനികുതി ഏർപ്പെടുത്തും. ഇതിലൂടെ 10 കോടി രൂപ വരുമാനം ലക്ഷ്യം. പ്രളയ സെസ്, അധികമായി അടച്ച തുകയ്ക്ക് റീ ഫണ്ട് ലഭിക്കാത്ത സ്ഥിതി ഉണ്ടായിരുന്നു. ഇത് പരിഹരിക്കപ്പെടുമെന്നും ധനകാര്യമന്ത്രി വ്യക്തമാക്കി. രണ്ട് ലക്ഷം രൂപവരെ വിലയുള്ള മോട്ടോർ വാഹനങ്ങളുടെ ഒറ്റത്തവണ നികുതി ഒരു ശതമാനമാണ് കൂട്ടിയത്. അതേസമയം മദ്യത്തിന്റെ നികുതിയിലും വർധനവുണ്ടായില്ലെന്നത് ശ്രദ്ധേയമാണ്.

ടൂറിസം മേഖലയിലുള്ള കാരവൻ വാഹനങ്ങളുടെ നികുതി കുറച്ചിട്ടുണ്ട്. കാരവാന്‍ ടൂറിസം പ്രോല്‍സാഹിപ്പിക്കല്‍ ലക്ഷ്യമിട്ടാണ് ഇത്തരമൊരു നീക്കം. ചരക്കുസേവന നികുതി വകുപ്പിൽ പൂർണ കംപ്യൂട്ടർവത്കരണം നടപ്പാക്കും. എക്സൈസ് നവീകരണപദ്ധതികൾക്കായി 10.5 കോടി രൂപ വകയിരുത്തി. ലോട്ടറി നികുതിയിലും വർധനവ് ഉണ്ടായില്ലെങ്കിലും ലോട്ടറി വിജയികൾക്ക് സാമ്പത്തിക ഇടപാടുകളിൽ പരിശീലനം നൽകുന്ന പദ്ധതിക്കും ബജറ്റില്‍ പ്രഖ്യാപനമുണ്ട്.
നിപ്പ, കോവിഡ് തുടങ്ങിയവയെല്ലാം ഉണ്ടെങ്കിലും എല്ലാവരെയും ചേർത്തുപിടിക്കുന്ന നിലപാടാണ് പിണറായി സർക്കാർ നടപ്പിലാക്കിയത്. കേരത്തിന്റെ പുരോഗതിക്കായി രാഷ്ട്രീയ വ്യത്യാസമില്ലാത്തെ ഒറ്റക്കെട്ടായി മുന്നോട്ട് പോവണമെന്നും ധനകാര്യമന്ത്രി ആവശ്യപ്പെട്ടു.












Click it and Unblock the Notifications