സംസ്ഥാന ബജറ്റ് 2022: മരച്ചീനിയില്‍ നിന്നും മദ്യം: ഗവേഷത്തിനായി 2 കോടി, റബ്ബർ സബ്സിഡിക്ക് 500 കോടി
തിരുവനന്തപുരം: കാർഷിക ഉത്പന്നങ്ങളില്‍ നിന്നുമുള്ള മൂല്യവർധിത ഉത്പനങ്ങള്‍ നിർമ്മാണത്തിന് സംസ്ഥാന ശ്രദ്ധ നല്‍കുമെന്ന് ബജറ്റ് പ്രഖ്യാപനം. പഴവര്‍ഗങ്ങളും മറ്റ് കാര്‍ഷിക ഉല്‍പ്പനങ്ങളും ഉപയോഗിച്ച് എഥനോള്‍ ഉള്‍പ്പടെയുള്ള മൂല്യവര്‍ധിത വസ്തുക്കള്‍ ഉണ്ടാക്കുകയും അതില്‍ നിന്ന് വീര്യം കുറഞ്ഞ മദ്യം ഉല്‍പാദിപ്പിക്കാനുള്ള നടപടി സ്വീകരിക്കുകയും ചെയ്യുമെന്നാണ് ബജറ്റ് അവതരണത്തില്‍ ധനകാര്യ വകുപ്പ് മന്ത്രി കെ എന്‍ ബാലഗോപാല്‍ വ്യക്തമാക്കിയത്. തിരുവനന്തപുരം കിഴങ്ങ് ഗവേഷണ കേന്ദ്രത്തില്‍ മരച്ചീനിയില്‍ നിന്ന് എഥനോളും മൂല്യവര്‍ധിത വസ്തുക്കളും ഉല്‍പാദിപ്പിക്കാന്‍ രണ്ട് കോടി രൂപ ബജറ്റ് അനുവദിക്കുന്നതായും മന്ത്രി വ്യക്തമാക്കി .
കാർഷിക മേഖലയുമായി ബന്ധപ്പെട്ട മറ്റ് പ്രധാനപ്പെട്ട പല പ്രഖ്യാപനങ്ങളും ബജറ്റിലുണ്ട്. ചക്ക ഉത്പനങ്ങളുടെ വൈവിധ്യവത്കരണത്തിനും വിപണനത്തിനും പിന്തുണ നല്‍കും. ഉത്പന്നങ്ങളുടെ മാർക്കറ്റിനായി പുതിയ കമ്പനി സ്ഥാപിക്കും. വിദേശത്ത് ഉള്‍പ്പടെ ഉത്പന്നങ്ങളുടെ വിപണി സാധ്യത തേടുന്ന രീതിയിലായിരിക്കും ഈ കമ്പനിയുടെ പ്രവർത്തനം. സിയാല്‍ മാതൃകയിലായിരിക്കും ഈ കമ്പനി സ്ഥാപിക്കുക. റബ്ബർ സബ്സിഡിക്ക് അഞ്ഞൂറ് കോടി പ്രഖ്യാപിക്കുന്ന ബജറ്റ് ഭൂപരിഷ്ക്കരണ ലക്ഷ്യങ്ങൾ ബാധിക്കാതെ തോട്ട ഭൂമിയിൽ പുതിയ വിളകൾ പരീക്ഷിക്കുമെന്നും വ്യക്തമാക്കുന്നു.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി പത്ത് മിനി ഫുഡ് പാർക്കുകൾ സ്ഥാപിക്കാൻ 100 കോടി രൂപയും അഗ്രി ടെക് ഫെസിലിറ്റി സെൻ്റർ സ്ഥാപിക്കുന്നതിനായി 175 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്. അതേസമയം, വിലക്കയറ്റം നിയന്ത്രിക്കാനും ഭക്ഷ്യസുരക്ഷയ്ക്കുമായി 2000 കോടി രൂപ അനുവദിക്കുമെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ പ്രഖ്യാപിച്ചു. ഉന്നത വിദ്യാഭ്യാസ മേഖലയ്ക്ക് ബജറ്റിൽ വൻ പ്രഖ്യാപനങ്ങളാണ് ഉള്ളത്. സർവ്വകലാശാലകളിൽ ഇൻകുബേഷൻ സെന്ററുകൾക്കും സ്റ്റാർട്ടപ്പുകളെ പ്രോത്സാഹിപ്പിക്കുന്നതിനുമായി200 കോടി രൂപ അനുവദിച്ചിട്ടുണ്ട്.
റഷ്യ - യുക്രൈന്‍ യുദ്ധം ബജറ്റ് പ്രസംഗത്തില്‍ പരാമര്‍ശിച്ചുകൊണ്ടാണ് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ തന്റെ രണ്ടാത്ത ബജറ്റ് പ്രസംഗം ആരംഭിച്ചത്. യുദ്ധഭീതി ഒഴിഞ്ഞ് പോവാത്ത ഈ സാഹചര്യത്തില്‍ ലോകസമാധനത്തിനായി ലോകമെമ്പാടുമുള്ള സമാധാന പ്രവർത്തകരേയും ചിന്തകരേയും പങ്കെടുപ്പിച്ചുകൊണ്ട് ഓണ്‍ലൈന്‍ പ്രസംഗങ്ങളും സെമിനാറുകളും സംഘടിപ്പിക്കുന്നതിന് 2 കോടി രൂപയും അനുവദിച്ചിട്ടുണ്ട്. രണ്ടാം പിണറായി വിജയന്‍ സർക്കാറിന്റെ രണ്ടാമത്തേയും സമ്പൂർണ്ണമായ ആദ്യത്തേയും ബജറ്റാണ് ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍ അവതരിപ്പിക്കുന്നത് .
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications