കേരള ബജറ്റ് 2022; സർവ്വകലാശാല ക്യാമ്പസുകളിൽ പുതിയ സ്റ്റാർട്ട് അപ്പുകൾ; ബജറ്റിൽ 200 കോടി അനുവദിച്ചു
തിരുവനന്തപുരം; ഉന്നത വിദ്യാഭ്യാസ മേഖലയ്ക്ക് ബജറ്റിൽ വൻ പ്രഖ്യാപനങ്ങളുമായി ധനമന്ത്രി കെ എൻ ബാലഗോപാൽ. സർവ്വകലാശാലകളിൽ ഇൻകുബേഷൻ സെന്ററുകൾക്കും സ്റ്റാർട്ടപ്പുകളെ പ്രോത്സാഹിപ്പിക്കുന്നതിനുമായി200 കോടി അനുവദിക്കുമെന്ന് മന്ത്രി പറഞ്ഞു.

ഉന്നത വിദ്യാഭ്യാസ രംഗത്ത് വലിയ മാറ്റമാണ് സർക്കാർ ലക്ഷ്യം ഇടുന്നത്. വിജഞാന സമ്പദ് വ്യവസ്ഥ മെച്ചപ്പെടുത്തണം എന്നാണ് ആവശ്യം. അതിനായി സർവ്വകലാശാല ക്യാമ്പസുകളിൽ പുതിയ സ്റ്റാർട്ട് അപ്പുകൾ ആരംഭിക്കും. കേരളത്തിലെ പത്തു സർവകലാശാലകൾക്കായി 20 കോടി എന്ന നിലയ്ക്കാണ് നൽകുക.ഹ്രസ്വകാല കോഴ്സുകൾക്കായി 20 കോടി രൂപയും ബജറ്റിൽ വകയിരുത്തി.
കേരളത്തിലെ 5 സർവകലാശാലകളിൽ 1,500 പുതിയ ഹോസ്റ്റൽ മുറികളും ഇന്റർനാഷനൽ ഹോസ്റ്റൽ സൗകര്യങ്ങൾക്കുമായി കിഫ്ബിയിൽ നിന്ന് തുക വകയിരുത്തുമെന്നും സർക്കാർ അറിയിച്ചുയ












Click it and Unblock the Notifications