കേരള ബജറ്റ് 2022: യുക്രൈന്-റഷ്യ യുദ്ധത്തില്‍ കേരളം സന്തോഷിക്കുന്നു; വിശ്വാസ്യതയില്ലാത്ത ബജറ്റെന്ന് സതീശന്
തിരുവനന്തപുരം: ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ ഇന്ന് അവതരിപ്പിച്ച ബജറ്റിനെതിരെ പ്രതിപക്ഷ നേതാവ് വി ഡി സതീശന്. വിശ്വാസ്യതയില്ലാത്ത ബജറ്റാണ് ധനമന്ത്രി അവതരിപ്പിച്ചതെന്ന് സതീശന് പറഞ്ഞു. കേരളത്തില്‍ നികുതി ഭരണ സമ്പ്രദായത്തില്‍ പരിഷ്കാരങ്ങള്‍ ഉണ്ടാവുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. 90 ശതമാനം സംസ്ഥാനങ്ങളും നികുതി ഭരണ സമ്പ്രദായത്തില്‍ ജി എസ് ടിക്ക് അനുസൃതമായി മാറ്റം വരുത്തിയെന്നും കേരളത്തില്‍ മാത്രം ഇത് നടക്കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
നികുതി പിരിവില്‍ ലക്ഷ്യം കൈവരിക്കാന്‍ സാധിച്ചില്ല. നികുതി പിരിവ് പരാജയപ്പെട്ടുവെന്നതിന്റെ തെളിവാണ് ആംനെസ്റ്റി സ്കീമുകളെന്നും അദ്ദേഹം വ്യക്തമാക്കി. യു ഡി എഫ് ഭരണകാലത്ത് നികുതി പിരിവ് ലക്ഷ്യം ഒരു പരിധി വരെ പൂര്‍ത്തികരിക്കാന്‍ സാധിച്ചിരുന്നുവെന്നും വി ഡി സതീശന് പറഞ്ഞു. കൊവിഡ് സാമ്പത്തിക മാന്ദ്യം മറികടക്കാനുളള ഒരു പദ്ധതിയും ബജറ്റിലില്ലെന്നും അദ്ദേഹം പറഞ്ഞു.

ബജറ്റും സാമ്പത്തിക സൂചകങ്ങളും തമ്മില്‍ ഒരു ബന്ധവുമില്ല. വിവിധ വകുപ്പുകളില്‍ നിന്നും ലഭിച്ച നിര്‍ദേശങ്ങള്‍ തുന്നിചേര്‍ത്ത് വെച്ചാണ് ബജറ്റ് അവതരിപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം പ്രഖ്യാപിച്ചതില്‍ 70 % പോലും ഇനിയും നടപ്പാക്കിയിട്ടില്ല. കൊവിഡാനന്തര പഠനമോ ഗവേഷണമോ ഈ ബജറ്റില്‍ ഇല്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. നികുതി വര്‍ദ്ധനവ് 10% ത്തില്‍ താഴെയാണ്. പ്രളയ സെസില്‍ നിന്നും പിരിച്ചതില്‍ ഒരു രൂപ പോലും റീ ബിള്‍ഡ് കേരളക്ക് ഉപയോഗിച്ചില്ലെന്നും സതീശന് പറഞ്ഞു.

വക മാറ്റിയാണ് ശമ്പളം കൊടുന്നത്. പൊള്ളയായ ബജറ്റാണ് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ ഇന്ന് അവതരിപ്പിച്ചതെന്നും പ്രതിപക്ഷ നേതാവ് വിമര്‍ശിച്ചു. ഗ്യാരണ്ടിയുടെ സീലിംഗ് കൂട്ടുകയാണ്. രണ്ട് ലക്ഷം കോടിയുടെ കെ റെയിലിന് വേണ്ടിയാണിത്. വലത് പക്ഷ വ്യതിയാന ബജറ്റാണ് ധനമന്ത്രി അവതരിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദി കേന്ദ്രത്തില്‍ ചെയ്യുന്നത് പോലെ പ്രോജക്ട് ബജറ്റാണാണിതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കുട്ടികള്‍ക്കുള്ള പാലും മൊട്ടയും പോലും നിര്‍ത്തിയെന്നും റഷ്യ- യുക്രൈന് യുദ്ധത്തില്‍ ഏറ്റവും അധികം സന്തോഷിക്കുന്നത് സംസ്ഥാന സര്‍ക്കാരാണെന്നും അദ്ദേഹം പറഞ്ഞു.

ഇന്ധന വില വര്‍ദ്ധിച്ചാല്‍ വലിയ നികുതി ലഭിക്കുമെന്നും ഇത് പ്രതീക്ഷിച്ചണ് സംസ്ഥാന സര്‍ക്കാര്‍ നില്‍ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഈ അധിക നികുതി വേണ്ടന്ന് പറയാനുള്ള തന്റേടം സര്‍ക്കാര്‍ കാണിക്കണമെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന് പറഞ്ഞു. എന്നാല്‍ പ്രതിസന്ധികളില്‍ പകച്ചു നില്‍ക്കാതെ പരിമിതികള്‍ എങ്ങനെ മുറിച്ച് കടക്കാമെന്നുള്ള പ്രായോഗിക സമീപനം അടങ്ങുന്ന വികസോനോന്മുഖ കാഴ്ചപ്പാടോടെയുള്ള ബജറ്റാണ് ധനമന്ത്രി നിയമസഭയില്‍ അവതരിപ്പിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. മഹാമാരിക്കാലത്ത് ധനകാര്യ യാഥാസ്ഥിതികത്വം മുഴച്ചു നില്ക്കുന്ന സമീപനമാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുന്നത്.
Recommended Video


അതിസമ്പന്നരുടെമേല്‍ നികുതി ചുമത്തുവാന്‍ തയ്യാറാകാതെ സാധാരണക്കാരന്റെ മേല്‍ അധിക നികുതി അടിച്ചേല്‍പ്പിക്കുന്ന സമീപനമാണ് ദേശിയ തലത്തില്‍ അവലംബിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സര്‍ച്ചാര്‍ജുകളുടെയും സെസുകളുടെയും രൂപത്തിലാണ് ഇത് നടപ്പിലാക്കുന്നതെന്നും അതുകൊണ്ട് സംസ്ഥാനങ്ങള്‍ക്കുള്ള വിഹിതം ലഭ്യമാകുന്നതുമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. അതേസമയം നവകേരള നിര്‍മാണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ പ്രഖ്യാപനത്തിന് ഊന്നല്‍ നല്കി കൊണ്ടുള്ള ബജറ്റാണ് അവതരിപ്പിച്ചതെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ പറഞ്ഞു. കൊവിഡ് പ്രതിസന്ധിയും ജി എസ് ടിയും കാരണം വലിയ പ്രതിസന്ധിയുണ്ടെന്നും എന്നാല്‍ സഹായിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകുന്നില്ലെന്നും ധനമന്ത്രി പറഞ്ഞു. റഷ്യ- യുക്രൈന് യുദ്ധം ബജറ്റ് പ്രസംഗത്തില്‍ പരാമര്‍ശിച്ചാണ് ധനമന്ത്രി തുടങ്ങിയത്. കാലാവസ്ഥാ വ്യതിയാനത്തിന്റേയും പ്രകൃതി ദുരന്തത്തിന്റേയും പ്രതിസന്ധികള്‍ക്കിടെ യുദ്ധമുണ്ടാകുന്നത് നിരാശാജനകമാണെന്ന് അദ്ദേഹം പറഞ്ഞു.
-
പത്തനംതിട്ടയിൽ അഞ്ചിടത്തും പഞ്ചതന്ത്രം പയറ്റി മുന്നണികൾ -
‘ഒന്ന് മാറിത്തന്നൂടെ...’- ഇനി അപരന്മാർക്ക് ഡിമാന്റുള്ള രണ്ടുനാൾ -
പ്രചാരണത്തിന് ‘ഇന്ദിര ഗ്യാരന്റി’ വരുന്നു, വാഗ്ദാനങ്ങളുമായി കേരളം ചുറ്റും -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും












Click it and Unblock the Notifications