Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരള ബജറ്റ് 2022: സാമ്പത്തിക അവലോകന റിപ്പോര്‍ട്ട് നേരത്തെ നല്‍കിയില്ല, പ്രതിപക്ഷത്തിന് അതൃപ്തി

തിരുവനന്തപുരം: ഇത്തവണത്തെ സംസ്ഥാന ബജറ്റിന് മുന്നോടിയായി സംസ്ഥാനത്തെ സാമ്പത്തിക നില വ്യക്തമാക്കുന്ന സാമ്പത്തിക അവലോകന റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് നിയമസഭയില്‍ പ്രതിപക്ഷ പ്രതിഷേധം. സംസ്ഥാന സര്‍ക്കാര്‍ സാമ്പത്തിക അവലോകന റിപ്പോര്‍ട്ട് മുന്‍കൂട്ടി വിതരണം ചെയ്യാത്ത പശ്ചാത്തലത്തിലാണ് പ്രതിപക്ഷത്തിന്റെ വിമര്‍ശനം. പ്രതിപക്ഷ നേതാവ് വി ഡി സതീശനാണ് ഇക്കാര്യം ചൂണ്ടിക്കാട്ടി രംഗത്തെത്തിയത്.

സഭ സമ്മേളിക്കാത്ത സാഹചര്യത്തില്‍ സാമ്പത്തിക അവലോകന റിപ്പോര്‍ട്ട് സമര്‍പ്പിക്കണമായിരുന്നു. ഇത് ബജറ്റിന് മുന്നോടിയായുള്ള ചര്‍ച്ചയ്ക്കുള്ള അവസരം ഇല്ലാതാക്കിയെന്ന് പ്രതിപക്ഷം അറിയിച്ചു. എന്നാല്‍ ഇതിന് കൃത്യമായ സമയപരിധിയില്ലെന്നാണ് സ്പീക്കര്‍ എം ബി രാജേഷ് അറിയിച്ചു. ഇത്തരത്തില്‍ ഒരു കീഴ്വഴക്കവും നടപ്പാക്കണമെന്ന് നിര്‍ബന്ധമില്ല. അതിന് ഭരണഘടന ബാധ്യതയില്ലെന്ന് സ്പീക്കര്‍ വ്യക്തമാക്കി.

kerala

രണ്ട് ഘട്ടങ്ങളായി നിയമ സഭാ സമ്മേളിക്കുന്ന സാഹചര്യം ഉള്‍പ്പെടെ സാമ്പത്തിക അവലോകനം റിപ്പോര്‍ട്ട് മുന്‍കൂട്ടി നല്‍കാനായില്ല. സഭയുടെ മേശപ്പുറത്ത് വയ്ക്കുന്നതിന് മുന്‍പ് പുറത്ത് വിടുന്നതിന് ചെയറിന് താല്‍പര്യമില്ലാത്തതിനാലാണ് ബജറ്റിനൊപ്പം ഈ നടപടി പുര്‍ത്തിയാക്കാന്‍ തീരുമാനിച്ചത് എന്നും സ്പീക്കര്‍ എംബി രാജേഷ് പറഞ്ഞു. കഴിഞ്ഞ 25 വര്‍ഷക്കാലത്തിനിടയില്‍ 2003, 2004, 2012 എന്നീ വര്‍ഷങ്ങളില്‍ അതതു വര്‍ഷത്തെ സാമ്പത്തിക അവലോകനങ്ങള്‍ സഭയുടെ മേശപ്പുറത്തു വയ്ക്കാതെ തന്നെ അംഗങ്ങള്‍ക്ക് വിതരണം നടത്തിയ കീഴ്വഴക്കവും നമ്മുടെ സഭയില്‍ ഉണ്ടായിട്ടുള്ളതായി രേഖകളില്‍നിന്നും മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നും സ്പീക്കര്‍ വ്യക്തമാക്കി.

സാമ്പത്തിക അവലോകനം (Economic Review)

ബഡ്ജറ്റ് അവതരണത്തിനു മുമ്പായി ലഭ്യമാക്കിയിരിക്കണമെന്ന നിബന്ധന സംബന്ധിച്ച്

സംസ്ഥാനത്തിന്റെ പൊതുവായ സാമ്പത്തിക അവസ്ഥയെ സംബന്ധിച്ച് പഠിച്ച് സംസ്ഥാന ആസൂത്രണ ബോര്‍ഡ് തയ്യാറാക്കുന്നതാണ് ഓരോ വര്‍ഷത്തെയും സാമ്പത്തിക അവലോകനം അഥവാ Economic Review എന്ന രേഖ. എല്ലാ വര്‍ഷവും ബഡ്ജറ്റ് സമ്മേളനത്തോടനുബന്ധിച്ചാണ് ഈ രേഖ ധനകാര്യമന്ത്രി സഭയുടെ മേശപ്പുറത്ത് വയ്ക്കുന്നത്. നമ്മുടെ രാജ്യത്തിന്റെ ധനസ്ഥിതി സംബന്ധിച്ച ഒരു പഠനരേഖ എന്ന നിലയില്‍ സാമ്പത്തിക അവലോകനം കേന്ദ്ര ബഡ്ജറ്റിനു മുമ്പായി മേശപ്പുറത്തു വയ്ക്കുന്നത് പാര്‍ലമെന്റിലും ഒരു കീഴ്വഴക്കമാണ്. എന്നാല്‍ ഭരണഘടനാ പ്രകാരമോ സഭാചട്ട പ്രകാരമോ കൃത്യമായ ഒരു സമയപരിധിക്കുള്ളില്‍ സഭയില്‍ സമര്‍പ്പിച്ചിരിക്കേണ്ട ഒരു സ്റ്റാറ്റിയൂട്ടറി രേഖയായിട്ടല്ല ഇതിനെ പരിഗണിക്കപ്പെട്ടു വരുന്നത്.

നമ്മുടെ സഭയില്‍ 1994 ന് മുമ്പുവരെ ബഡ്ജറ്റ് രേഖകളോടൊപ്പം തന്നെയാണ് സാമ്പത്തിക അവലോകനവും സഭയുടെ മേശപ്പുറത്തു വച്ചിരുന്നത്. 1994 മാര്‍ച്ചിലാണ് ആദ്യമായി ബഡ്ജറ്റിന് രണ്ട് ദിവസം മുമ്പ് സാമ്പത്തിക അവലോകനം സഭയുടെ മേശപ്പുറത്തു വച്ചുതുടങ്ങിയത്. എന്നിരുന്നാല്‍ത്തന്നെയും ഇതിനിടയില്‍ ഏതാനും വര്‍ഷങ്ങളില്‍ സാങ്കേതികമായ കാരണങ്ങളാല്‍ ബഡ്ജറ്റ് അവതരണത്തിനു മുന്നോടിയായി അതിന് സാധിച്ചിരുന്നില്ലെന്നാണ് സഭാ രേഖകളില്‍നിന്നും മനസ്സിലാക്കുന്നത്.

ബഹുമാനപ്പെട്ട പ്രതിപക്ഷ നേതാവ് ഇവിടെ സൂചിപ്പിച്ചതുപോലെ കഴിഞ്ഞ 25 വര്‍ഷക്കാലത്തിനിടയില്‍ 2003, 2004, 2012 എന്നീ വര്‍ഷങ്ങളില്‍ അതതു വര്‍ഷത്തെ സാമ്പത്തിക അവലോകനങ്ങള്‍ സഭയുടെ മേശപ്പുറത്തു വയ്ക്കാതെ തന്നെ അംഗങ്ങള്‍ക്ക് വിതരണം നടത്തിയ കീഴ്വഴക്കവും നമ്മുടെ സഭയില്‍ ഉണ്ടായിട്ടുള്ളതായി രേഖകളില്‍നിന്നും മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടുണ്ട്.

ഈ വര്‍ഷം സഭയുടെ നടപ്പു സമ്മേളനത്തിനിടയ്ക്ക് പതിനാലു ദിവസത്തെ ഇടവേള വരികയും തുടര്‍ന്ന് ഇന്ന് ബഡ്ജറ്റ് അവതരണത്തിനായി സഭ വീണ്ടും സമ്മേളിക്കുന്നതുമായ ഒരു സ്ഥിതിവിശേഷം ഉണ്ടായതുകൊണ്ടാണ് 2021-ലെ സാമ്പത്തിക അവലോകനം ബഡ്ജറ്റ് അവതരണത്തിന് മുന്നോടിയായി സഭയുടെ മേശപ്പുറത്ത് വയ്ക്കാന്‍ കഴിയാതിരുന്നത് എന്ന കാര്യം നമുക്കൊക്കെ അറിയാവുന്നതാണ്. ഇക്കാര്യത്തില്‍ ചട്ടവിരുദ്ധമായ ഒന്നും ഉണ്ടായിട്ടില്ലെന്ന് വ്യക്തമാണ്. സഭയില്‍ നിലനില്‍ക്കുന്ന കീഴ്വഴക്കങ്ങളില്‍ സാന്ദര്‍ഭികമായി സംഭവിച്ച ഒരു വ്യതിയാനം മാത്രമാണുണ്ടായിട്ടുള്ളത്.

Recommended Video

cmsvideo
    ഐ ടി പാർക്കുകളിൽ 2 ലക്ഷം പേർക്ക് തൊഴിൽ നൽകുമെന്ന് ബജറ്റ് പ്രഖ്യപനം | Oneindia Malayalam

    എന്നാല്‍ സാമ്പത്തിക അവലോകനം പോലൊരു സുപ്രധാന രേഖ ഔപചാരികമായി സഭയുടെ മേശപ്പുറത്തു വയ്ക്കുന്നതിനും അംഗങ്ങള്‍ക്ക് അതിന്റെ കോപ്പികള്‍ ലഭ്യമാക്കുന്നതിനും മുമ്പ് സഭയ്ക്ക് പുറത്ത് പ്രസിദ്ധീകരിക്കുന്നതിനോട് പൊതുവില്‍ ചെയറിന് യോജിപ്പില്ലാതിരുന്നതിനാലാണ് ഈ രേഖ കാലേക്കൂട്ടി ലഭ്യമാക്കിയിരുന്നെങ്കില്‍പ്പോലും ഇന്ന് ഔദ്യോഗികമായി സഭയുടെ മേശപ്പുറത്ത് വച്ചതിനുശേഷം പുറത്ത് പ്രസിദ്ധീകരിക്കാനുള്ള തീരുമാനം ബന്ധപ്പെട്ടവരുമായി കൂടി ആലോചിച്ച് കൈക്കൊണ്ടത് എന്നുകൂടി അറിയിക്കട്ടെ.

    ഇന്ന് ബഡ്ജറ്റിനോടൊപ്പമാണ് ഈ രേഖ ബഹുമാനപ്പെട്ട അംഗങ്ങള്‍ക്ക് ലഭ്യമാകുന്നതെങ്കില്‍പ്പോലും നാളെയും അതിനടുത്ത ദിവസവം സഭാ സമ്മേളനം ഇല്ലാത്ത സാഹചര്യത്തില്‍ ബഡ്ജറ്റിനെ സംബന്ധിച്ച് തിങ്കളാഴ്ച മുതല്‍ നടക്കുന്ന പൊതുചര്‍ച്ചയില്‍ പങ്കെടുക്കുന്ന അംഗങ്ങള്‍ക്ക് സാമ്പത്തിക അവലോകനത്തിലെ ഉള്ളടക്കം കൂടി വിശദമായി പഠിക്കുവാന്‍ വേണ്ടത്ര സമയം ലഭ്യമാകുമെന്നാണ് കാണുന്നത്. എന്നിരുന്നാലും ഭാവിയില്‍ ഇതൊരു കീഴ്വഴക്കമായി മാറുന്നതിനോട് ചെയര്‍ ഒട്ടുംതന്നെ യോജിക്കുന്നുമില്ല. ഈ സാഹചര്യത്തില്‍ ബഡ്ജറ്റ് അവതരണത്തിനു മുമ്പായി 2021- ലെ സാമ്പത്തിക അവലോകനം സഭയുടെ മേശപ്പുറത്ത് വയ്ക്കാതിരുന്നതും അതിന്റെ കോപ്പികള്‍ അംഗങ്ങള്‍ക്ക് നല്‍കാതിരുന്നതും സംബന്ധിച്ച് ഇവിടെ ഉന്നയിക്കപ്പെട്ടിട്ടുള്ള ക്രമപ്രശ്‌നം തീര്‍പ്പാക്കിയതായി ചെയര്‍ റൂള്‍ ചെയ്യുന്നു.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+