Get Updates
Get notified of breaking news, exclusive insights, and must-see stories!

സംസ്ഥാന ബജറ്റ് ഇന്ന്: രജിസ്ട്രേഷൻ, മദ്യം, ലോട്ടറി നികുതി വർധനവിന് സാധ്യത

തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാറിന്റെ രണ്ടാമത്തേയും സമ്പൂർണ്ണമായ ആദ്യത്തേയും ബജറ്റ് ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍ ഇന്ന് നിയമസഭയില്‍ അവതരിപ്പിക്കും. കൊവിഡ് പ്രതിസന്ധി, നികുതി വരുമാനത്തിലെ ഇടിവി, ജി എസ് ടി നഷ്ടപരിഹാരം ലഭിക്കുന്നതില്‍ കേന്ദ്ര സർക്കാറിന്റെ ഭാഗത്ത് നിന്നും ഉണ്ടാവുന്ന കാലതാമസം, സംസ്ഥാനത്തിന്റെ വർധിച്ച് വരുന്ന പൊതുകടം തുടങ്ങിയി ഒട്ടനവധി വെല്ലുവിളികള്‍ക്കിടയില്‍ നിന്നാണ് കെഎന്‍ ബാലഗോപാല്‍ ഇത്തവണ ബജറ്റ് അവതരിപ്പിക്കാന്‍ ഒരുങ്ങുന്നത്.

ശമ്പളവും പെൻഷനും വായ്പാ തിരിച്ചടവും കഴിഞ്ഞാൽ വികസന പ്രവർത്തനങ്ങൾക്ക് പണം കണ്ടെത്താനാകാത്ത നിലയിലാണ് കാര്യങ്ങള്‍ മുന്നോട്ട് പോവുന്ന. നവകേരള വികസന മുന്നേറ്റത്തിനുള്ള രേഖ അവതരിപ്പിച്ച സി പി എം സംസ്ഥാന സമ്മേളനത്തിന് തൊട്ടുപിന്നാലെ നടക്കുന്ന ബജറ്റില്‍ പാർട്ടി നയിക്കുന്ന സർക്കാർ സ്വീകരിക്കുന്ന തീരുമാനങ്ങളും പ്രഖ്യാപനങ്ങളും എന്തൊക്കെയായിരിക്കുമെന്നാണ് ഏവരും ഉറ്റുനോക്കുന്നത്.

kerala

നികുതി വർധനയെന്ന സൂചന മന്ത്രി ഇതിനോടകം തന്നെ നല്‍കിയിട്ടുണ്ടെങ്കിലും അടിസ്ഥാന വികസനത്തിനും സാമൂഹ്യ ക്ഷേമ പദ്ധതികൾക്കും ഊന്നൽ നൽകുന്നതായിരിക്കും ഈ സർക്കാരിന്റെ രണ്ടാം ബജറ്റും എന്നാണ് പ്രതീക്ഷിക്കുന്നത്. ഉൽപ്പാദന മേഖലയിലടക്കം ഉണർവിനുള്ള പരിപാടികൾക്ക് ഊന്നൽ നൽകിയേക്കും. നിലവിൽ സംസ്ഥാനത്തിന്റെ കടബാധ്യത 3.27 ലക്ഷം കോടിയാണ്. ഇത് 3.67 ലക്ഷം കോടി വരെയായി ഉയരാനാണ് സാധ്യത. കിഫ്ബി വഴി 70000 കോടി രൂപയുടെ പദ്ധതികൾക്ക് അനുമതി നൽകിയിട്ടുണ്ട്. ഏറെ വിവാദമായ സില്‍വർ ലൈന്‍ പദ്ധതിയെക്കുറിച്ചും ബജറ്റില്‍ പ്രഖ്യാപനങ്ങളുണ്ടായേക്കും. സ്റ്റാമ്പ്, രജിസ്ട്രേഷൻ, മദ്യം, ബാർ, ലോട്ടറി എന്നിവയിൽ നിന്നുള്ള നികുതി വരുമാനം ഉയർത്താനുള്ള നിർദ്ദേശങ്ങളായിരിക്കും വരുമാന വർധനവിന് വേണ്ടി ഉണ്ടായിരിക്കുക.

മാറി മറയുന്ന ഗെറ്റപ്പുകള്‍: വൈറലായി പ്രിയതാരം എസ്തറിന്റെ പുതിയ ചിത്രങ്ങള്‍

ജിഎസ്ടി നടപ്പിലാക്കിയ ശേഷം സംസ്ഥാനങ്ങൾക്ക് കേന്ദ്രം നൽകിവരുന്ന ജിഎസ്ടി നഷ്ടപരിഹാരം മെയ് മാസത്തോടെ അവസാനിക്കും എന്നതാണ് കേരളം നേരിടുന്ന മറ്റൊരു പ്രധാന വെല്ലുവിളി. കൊവിഡിനെ തുടർന്ന് നഷ്ടപരിഹാരം നല്‍കുന്നത് കേന്ദ്ര നേരത്തെ ദീർഘിപ്പിച്ചിരുന്നു. ആ കാലാവധിയാണ് മെയ് മാസത്തോടെ അവസാനിക്കുന്നത്. ഇത് വീണ്ടും ദീർഘിപ്പിക്കണമെന്ന് സംസ്ഥാനങ്ങൾ ആവശ്യപ്പെട്ടിരുന്നെങ്കിലും കേന്ദ്ര സർക്കാർ ഇത് പരിഗണിച്ചില്ല. ഇതിലൂടെ അടുത്ത സാമ്പത്തിക വർഷം ഏകദേശം 9000 കോടിയുടെ വരുമാന നഷ്ടമാവും സംസ്ഥാനങ്ങള്‍ക്ക് ഉണ്ടാവുക. കേരളം ഉള്‍പ്പടേയുള്ള സംസ്ഥാനങ്ങളുടെ ബജറ്റിനെ വരുമാനത്തിലെ ഈ ഇടിവ് താളം തെറ്റിച്ചേക്കും

അതേസമയം, സര്‍ക്കാരിന്റെ രണ്ടാമത്തെ ബജറ്റ് മാര്‍ച്ച് 11 അവതരിപ്പിക്കുമ്പോള്‍ ബാലഗോപാല്‍ അവതരിപ്പിച്ച ആദ്യ ബജറ്റിലെ പ്രഖ്യാപനങ്ങള്‍ നമ്മുടെ സംസ്ഥാനത്ത് ഉണ്ടാക്കിയ മാറ്റങ്ങള്‍ എന്തൊക്കെയാണെന്ന് വിലയിരുത്തുന്നത് നല്ലതായിരിക്കുമെന്ന് അഭിപ്രായ പ്രകടനവുമായി കോണ്‍ഗ്രസ് നേതാവ് ശൂരനാട് രാജശേഖരന്‍ രംഗത്ത് എത്തിയിട്ടുണ്ട്. ഓരോ ബജറ്റിലേയും പ്രഖ്യാപനങ്ങള്‍ ഭംഗിയായ തലക്കെട്ടുകളോടെ പ്രത്യക്ഷപ്പെടുമെങ്കിലും പ്രഖ്യാപനങ്ങള്‍ നടപ്പിലാക്കുന്നുണ്ടോ എന്ന് ഗൗരവമായി പരിശോധിക്കപ്പെടാറില്ല. അദ്ദേഹത്തിന്റെ മുന്‍ഗാമിയായ ഡോ. തോമസ് ഐസക്കിന്റെ ബജറ്റില്‍ കോവിഡ് 19 മഹാമാരിയുടെ രണ്ടാം തരംഗത്തിന്റെ പെട്ടെന്നുള്ള വ്യാപനവും മൂന്നാം തരംഗത്തിന്റെ വരവിനെ കുറിച്ചുള്ള ആശങ്കകളും പ്രതിഫലിച്ചില്ലെന്നും അതുകൊണ്ടാണ് പുതുക്കിയ ബജറ്റ് അവതിപ്പിക്കേണ്ടിവന്നതെന്നും സൂചിപ്പിച്ചുകൊണ്ടാണ് ബാലഗോപാല്‍ ബജറ്റവതരിപ്പിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

2016-17 മുതല്‍ 2021-22 വരെ ബജറ്റില്‍ പ്രഖ്യാപിച്ച പദ്ധതികളെക്കുറിച്ചും, നടപ്പാക്കിയ പദ്ധതികളെക്കുറിച്ചും നിരവധി നിയമസഭാചോദ്യങ്ങള്‍ ഭരണപ്രതിപക്ഷ എം.എല്‍.എ.മാര്‍ നിയമസഭയില്‍ ചോദിച്ചിട്ടുണ്ട്. അതിനെല്ലാം ഐസക്കും ബാലഗോപാലും തരുന്ന മറുപടി ഒന്നാണ് 'വിവരം ശേഖരിച്ചുവരുന്നു'. ബജറ്റില്‍ പ്രഖ്യാപിക്കുന്ന എന്തെങ്കിലും നടന്നാലല്ലേ മന്ത്രിമാര്‍ക്ക് മറുപടി പറയാന്‍ സാധിക്കൂ എല്ലാം ജനം കാണുന്നുണ്ട് എന്ന് ഓര്‍ത്താല്‍ നന്നെന്നും ശൂരനാട് രാജശേഖരന്‍ കൂട്ടിച്ചേർക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+