സംസ്ഥാന ബജറ്റ്: കെ റെയില്‍ ഭൂമി ഏറ്റെടുക്കാന്‍ 2000 കോടി:കേന്ദ്രം ഉടന്‍ അനുമതി നല്‍കുമെന്ന് പ്രതീക്ഷ
തിരുവനന്തപുരം: കെ റെയിൽ പദ്ധതിക്ക് കേന്ദ്രം വേഗത്തിൽ അനുമതി നൽകുമെന്ന് പ്രതീക്ഷിക്കുന്നതായി ധനമന്ത്രി സില്‍വര്‍ ലൈന്‍ പദ്ധതിയുടെ ഭൂമി ഏറ്റെടുക്കലിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്കായി 2,000 കോടി രൂപ അനുവദിക്കുമെന്നും ബജറ്റില്‍ പ്രഖ്യാപനമുണ്ട്. പ്രാഥമികായി കിഫ്ബിയില്‍ നിന്നായിരിക്കും ഈ തുക അനുവദിക്കുക. കെ റെയില്‍ പദ്ധതിക്കായി 2022-23 സാമ്പത്തിക വര്‍ഷത്തേക്കുള്ള ചെലവുകള്‍ യഥാര്‍ഥ ചെലവിന് അനുസൃതമായി മേജര്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്‌മെന്റ് പ്രോജക്ട് എന്ന ശീർഷകത്തിലുള്ള വിഹിതത്തില്‍ നിന്ന് വിനിയോഗിക്കുമെന്നും കെഎന്‍ ബാലഗോപാല്‍ വ്യക്തമാക്കി.
കെ റയിലിന്റെ പ്രരാംഭ പ്രവർത്തനങ്ങള്‍ നടന്ന വരികയാണ്. സംസ്ഥാനത്ത് വലിയ വികസന കുതിപ്പുണ്ടാക്കു ഈ വികസന പദ്ധതിക്കുള്ള അനുമതി കേന്ദ്ര സർക്കാർ എത്രയും പെട്ടെന്ന് നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്ന് നിലവിലുള്ള ഏറ്റവും പരിസ്ഥിതി സൌഹാർദ്ദമായ യാത്രാ സംവിധാനമാണ് ഇലക്ട്രിക് റെയില്‍വെ. അടുത്ത സാമ്പത്തിക വർഷം നടപ്പിലാക്കേണ്ട മറ്റ് ഗതാഗത സംവിധാനങ്ങള്‍ക്കായി 200.58 കോടി രൂപ വകയിരുത്തുന്നതായും ധനമന്ത്രി ബജറ്റില്‍ വ്യക്തമാക്കി.

ഇടുക്കി, വയനാട്, കാസർകോട് എയർ സ്ട്രിപ്പുകൾക്ക് 4.5 കോടി അനുവദിച്ചു. കേന്ദ്ര സർക്കാറിന്റെ ഉഡാൻ പദ്ധതിയിൽ നിന്നും കൂടുതല്‍ സഹായം പ്രതീക്ഷിക്കുന്നതായും ധനകാര്യ മന്ത്രി വ്യക്തമാക്കി. ശബരിമല ഗ്രീൻഫിൽഡ് വിമാനത്താവളത്തിൻ്റെ ഡിപിആർ തയ്യാറാക്കാൻ രണ്ട് കോടിയും ടൂറിസം കേന്ദ്രങ്ങളെ ബന്ധിപ്പിച്ചുള്ള ഹെലികോപ്റ്റർ - ചെറുവിമാന സർവ്വീസുകൾ നടത്താനുള്ള എയർസ്ട്രിപ്പ് സ്ഥാപിക്കുന്നതിന്റെ പഠനത്തിനായി 5 കോടി രൂപയും അനുവദിച്ചു.
മാറി മറയുന്ന ഗെറ്റപ്പുകള്‍: വൈറലായി പ്രിയതാരം എസ്തറിന്റെ പുതിയ ചിത്രങ്ങള്‍
കോവിഡ് മഹാമാരി ടൂറിസം മേഖലയില്‍ വലിയ തകർച്ചയാണ് ഉണ്ടാക്കിയത്. ടൂറിസം വീണ്ടും ശക്തമാക്കാനും അടിസ്ഥാന വികസന സൌകര്യങ്ങള്‍ ശക്തിപ്പെടുത്താനുമുള്ള പദ്ധതികള്‍ സജീവമായി നടപ്പിലാക്കി വരികയാണ്. മേഖലയില്‍ ചെറുകിട ഇടത്തരം പദ്ധതികള്‍ക്കായി പലിശ കുറഞ്ഞ ലോണുകളും റിവോളിങ് ഫണ്ടും ഏർപ്പെടുത്തി. കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിച്ചി ബയോഡൈവേഴ്സിറ്റി ടൂറിസം സർക്യൂട്ട്, ലിറ്റററി സർക്യൂട്ട് എന്നിവ നടപ്പിലാക്കുള്ള പദ്ധതികള്‍ തുടർന്ന് വരികയാണ്.
വിനോദ സഞ്ചാര ഹബ്ബുകള്‍, ഡെസ്റ്റിനേഷന്‍ ചലഞ്ച് എന്നിവ പോലുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്നതിന് 361.15 കോടി രൂപ നീക്കിവെക്കുന്നു. ഇത് മുന്‍വർഷത്തേക്കാള്‍ 45 കോടി രൂപ അധികമാണ്. പരിസ്ഥിതി സൌഹാർദ്ദവും സ്വയം പര്യാപ്തവുമായ 25 ടൂറിസം ഹബ്ബുകള്‍ അഞ്ച് വർഷത്തിനുള്ളില്‍ സംസ്ഥാനത്ത് നടപ്പിലാക്കുമെന്നും ധനമന്ത്രി വ്യക്തമാക്കി.












Click it and Unblock the Notifications