'എല്ലാ കുടുംബങ്ങളിലെയും ഏതെങ്കിലുമൊരാൾക്ക് സന്തോഷം നൽകാൻ കഴിയുന്ന ബജറ്റ്': മന്ത്രി പി രാജീവ്
തിരുവനന്തപുരം: കെഎൻ ബാലഗോപാലിന്റെ ബജറ്റിനെ പ്രശംസിച്ച് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ്. നവകേരളത്തിന് ദിശാബോധം പകരുന്നതാണ് ബജറ്റ് എന്ന് പി രാജീവ് അഭിപ്രായപ്പെട്ടു. വ്യവസായ വകുപ്പിനെ സംബന്ധിച്ചിടത്തോളം പ്രതീക്ഷക്കൊത്തുയർന്ന ഒരു ബജറ്റ് കൂടിയാണിതെന്നും മന്ത്രി കൂട്ടിച്ചേർത്തു.
പി രാജീവിന്റെ പ്രതികരണം: '' കേരള ചരിത്രത്തിലെ ആദ്യ കടലാസ് രഹിത ബജറ്റാണ് ബഹു. ധനകാര്യ വകുപ്പ് മന്ത്രി ശ്രീ. കെ എൻ ബാലഗോപാൽ അവതരിപ്പിച്ചത്. നവകേരളത്തിന് ദിശാബോധം പകരുന്ന, അടുത്ത 25 വർഷത്തെ കാഴ്ചപ്പാട് വിശദീകരിക്കുന്ന ബജറ്റ് കൂടിയായിരുന്നു ഇത്. കടുത്ത സാമ്പത്തിക പ്രതിസന്ധികൾക്കിടയിലും സമഗ്രവും സർവ്വതല സ്പർശിയുമായ ബജറ്റ് അവതരിപ്പിക്കാൻ കഴിഞ്ഞു എന്നത് ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ സംബന്ധിച്ചിടത്തോളം അഭിമാനകരമായ നേട്ടമാണ്. വ്യവസായ വകുപ്പിനെ സംബന്ധിച്ചിടത്തോളം പ്രതീക്ഷക്കൊത്തുയർന്ന ഒരു ബജറ്റ് കൂടിയാണിത്. കെ എസ് ഐ ഡി സി, കിൻഫ്ര, പരമ്പരാഗത വ്യവസായങ്ങൾ, കശുവണ്ടിമേഖല, കയർ മേഖല, ഖാദി, കൈത്തറി തുടങ്ങി എല്ലാ മേഖലകളും പരിഗണിക്കപ്പെട്ടു.
വകുപ്പിൻ്റെ അഭിമാന പദ്ധതികളിലൊന്നായ സംരംഭക വർഷം നടപ്പിലാക്കാൻ 120 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. ഒരു വർഷം കൊണ്ട് ഒരു ലക്ഷം സംരംഭങ്ങളും 5 ലക്ഷത്തോളം തൊഴിലവസരങ്ങളും സൃഷ്ടിക്കുമെന്ന് പ്രതീക്ഷിക്കുന്നതാണീ പദ്ധതി. ഇതിന് പുറമെ ഫുഡ് പ്രൊസസ്സിങ്ങ് പാർക്കുകൾ, സ്വകാര്യ വ്യവസായ പാർക്കുകൾ, പൊതുമേഖലാ സ്ഥാപനങ്ങൾ എന്നിവയ്ക്കും തുക വകയിരുത്തിയിട്ടുണ്ട്.

വ്യവസായ മേഖലയുടെ ആകെ ബജറ്റ് വിഹിതം കഴിഞ്ഞ വർഷത്തേതിൽ നിന്ന് വർധിപ്പിച്ച് 1266.66 കോടി രൂപ ആക്കി, മെഡിക്കൽ ഉൽപ്പന്നങ്ങൾ, മൂല്യമേറിയ ഇലക്ട്രോണിക് ഉപകരണങ്ങൾ, കൃഷി മൂല്യവർധിത ഉൽപാദനം, പരിസ്ഥിതി സൗഹൃദ ഗ്രീൻ മൊബിലിറ്റി ടെക് എന്നിവയ്ക്ക് ഊന്നൽ നൽകി, സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിനായി ഇലക്ട്രോണിക്സ് ഹാർഡ്വെയർ ടെക്നോളജീസ് ഹബ്ബും ഇലക്ട്രിക് വാഹനഭാഗങ്ങൾ നിർമ്മിക്കുന്നതിനായി ഗ്രീൻ മൊബിലിറ്റി ഹബ്ബും സ്ഥാപിക്കുമെന്ന പ്രഖ്യാപനം ഉൾക്കൊള്ളിച്ചു, ഒരു കുടുംബം ഒരു സംരംഭം പദ്ധതിക്കും ഇന്നവേഷൻ ആക്സിലറേഷൻ പദ്ധതിക്കും 7 കോടി രൂപ വീതവും സ്ടാർട്ടപ്പുകളുടെ നിർമ്മാണപ്രവർത്തനങ്ങൾക്കായി 6.5 കോടി രൂപയും ബജറ്റിൽ വകയിരുത്തി.
വ്യാവസായിക വളർച്ച ഗണ്യമായി വർധിപ്പിക്കുന്നതിന് ഇൻ്റസ്ട്രിയൽ ഫെസിലിറ്റേഷൻ പാർക്കുകളും സ്വകാര്യ വ്യവസായ പാർക്കുകളും സ്ഥാപിക്കാനുള്ള തീരുമാനവും കേരളത്തിന് മുതൽക്കൂട്ടാകും. പരമ്പരാഗത വ്യവസായ മേഖലയ്ക്കും പ്ലാൻ്റേഷൻ മേഖലയ്ക്കുമുൾപ്പെടെ എല്ലാ മേഖലയിലും സർക്കാരിൻ്റെ കരുതൽ തെളിയിക്കുന്നതാണ് ബജറ്റ്. പാർപ്പിടം, കാർഷിക മേഖല, വിദ്യാഭ്യാസം, തൊഴിൽ തുടങ്ങി എല്ലാ കുടുംബങ്ങളിലെയും ഏതെങ്കിലുമൊരാൾക്ക് സന്തോഷം നൽകാൻ ബജറ്റിന് കഴിയുന്നുണ്ട്. ഒന്നാം പിണറായി സർക്കാരിൻ്റെ തുടർച്ചയായി വരുന്ന ഈ സർക്കാരിനും അതേ പാത പിന്തുടർന്ന് ജനകീയ ബജറ്റ് അവതരിപ്പിക്കാൻ സാധിച്ചിരിക്കുന്നു''.
-
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും! -
ആഗ്രഹിക്കുന്നതെല്ലാം നടക്കും... ഈ രാശിക്കാരുടെ ശുക്രനുദിച്ചു, നിങ്ങളുമുണ്ടോ? -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
വീണ്ടും ലോക്ക്ഡൗണോ? വ്യക്തത വരുത്തി കേന്ദ്ര സര്‍ക്കാര്‍, എന്തും നേരിടാന്‍ സജ്ജം -
യുഎഇയിൽ വ്യാപകമായ മഴ, കൂട്ടിന് ഇടിമിന്നലും ശക്തമായ കാറ്റും; കാരണം ന്യൂനമർദ്ദം, ഡ്രൈവർമാർ ജാഗ്രത! -
10 എണ്ണ ടാങ്കറുകൾ ഹോർമുസ് വഴി കടത്തിവിട്ടു; ഇറാൻ്റെ 'രഹസ്യ സമ്മാനം',വെളിപ്പെടുത്തി ട്രംപ് -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ? -
പെന്ഷന് 25740 രൂപയായി വര്‍ധിക്കും? 186% വര്‍ധനവ്, ശമ്പള കമ്മീഷന് ശുപാര്‍ശ ഇങ്ങനെയോ? -
കൊടുവള്ളിയിൽ പികെ ഫിറോസിന് കാര്യങ്ങൾ എളുപ്പമാവില്ല; സലീം മടവൂർ തിളങ്ങുമോ? 13 സ്ഥാനാർത്ഥികൾ രംഗത്ത്












Click it and Unblock the Notifications