കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരള ബജറ്റ് 2023: മെയ്ക്കൻ ഇൻ കേരളയ്ക്ക് 1000 കോടി, കാർഷിക മേഖലയ്ക്ക് 971 കോടി, പ്രവാസികൾക്കും ആശ്വാസം

Google Oneindia Malayalam News

Newest First Oldest First
11:23 AM, 3 Feb

ബജറ്റ് അവതരണം അവസാനിച്ചു
11:21 AM, 3 Feb

പെട്രോൾ ഡീസൽ എന്നിവക്ക് 2 രൂപ സെസ് ഏര്‍പ്പെടുത്തിയതായും ധനമന്ത്രി അറിയിച്ചു. ഇതിലൂടെ അധികമായി 702 കോടിയാണ് സമാഹരിക്കാൻ ലക്ഷ്യം വെയ്ക്കുന്നത്.
11:20 AM, 3 Feb

വിദേശ മദ്യങ്ങൾക്ക് സാമൂഹ്യ സുരക്ഷ സെസ് ഏര്‍പ്പെടുത്തി
11:15 AM, 3 Feb

മൈനിങ് ജിയോളജി മേഖല റോയൽറ്റി കൂട്ടി. 600 കോടി സമാഹരിക്കുകയാണ് ലക്ഷ്യം
11:14 AM, 3 Feb

സംസ്ഥാനത്ത് ഭൂമിയുടെ ന്യായ വില 20 ശതമാനം കൂട്ടി
11:12 AM, 3 Feb

വൈദ്യുതി തീരുവ 5 ളതമാനമാക്കിയതായും ധനമന്ത്രി
11:12 AM, 3 Feb

വാഹന നികുതി കൂട്ടി. ഇലക്ട്രിക് വാഹനങ്ങളുടെ നികുതിയും കൂട്ടും
11:07 AM, 3 Feb

സംസ്ഥാനത്ത് കെട്ടിട നികുതി കൂടും.10000 കോടിയുടെ അധിക ധനസമാഹരണമാണ് ലക്ഷ്യമെന്ന് ധനമന്ത്രി
11:05 AM, 3 Feb

സാമൂഹ്യ ക്ഷേമ പെൻഷൻ അനർഹരെ ഒഴിവാക്കുമെന്ന് ധനമന്ത്രി. 62 ലക്ഷം പേർക്ക് ക്ഷേമ പെൻഷൻ നല്‍കുമെന്നും ധനമന്ത്രി
11:04 AM, 3 Feb

പോലീസ് ആധുനിക വത്കരണത്തിന് 152 കോടി അനുവദിച്ചിട്ടുണ്ട്.
11:03 AM, 3 Feb

സാമൂഹിക സുരക്ഷ പെൻഷൻ പദ്ധതി തകർക്കാനുള്ള ശ്രമമാണ് കേന്ദ്രസർക്കാർ നടത്തുന്നതെന്ന് ധനമന്ത്രി
11:01 AM, 3 Feb

മുന്നോക്ക സമുദായ കോർപറേഷന് വേണ്ടി 38 കോടി രൂപയും അനുവദിച്ചു.
10:58 AM, 3 Feb

റീബിൽഡ് കേരളയ്ക്ക് ബജറ്റിൽ 940 കോടി രൂപ വകയിരുത്തിയതായി ധനമന്ത്രി
10:56 AM, 3 Feb

മടങ്ങിയെത്തുന്ന പ്രവാസികളുടെ പുനരധിവാസത്തിന് 50 കോടി.
10:51 AM, 3 Feb

തൊഴിശാലകൾക്ക് സമീപം ഡേ കെയർ സംവിധാനങ്ങൾ തുടങ്ങും. ഇതിനായി 10 കോടി രൂപ മാറ്റിവെച്ചു
10:51 AM, 3 Feb

സാനിറ്ററി നാപ്കിന് പകരം മെൻസ്ട്രുവൽ കപ്പുകളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കാൻ 10 കോടി രൂപ
10:48 AM, 3 Feb

എന്റോസർഫാൻ ദുരിതബാധിതർക്കായി 17 കോടി രൂപ
10:44 AM, 3 Feb

പട്ടികജാതി വികസന വകുപ്പിന് 1638. 1 കോടി വകമാറ്റിയതായി ധനമന്ത്രി വ്യക്തമാക്കി. അംബേദ്കർ ഗ്രാമവികസന പദ്ധതിക്ക് 50 കോടിയും അനുവദിച്ചു
10:43 AM, 3 Feb

കൊവിഡാനന്തര ആരോഗ്യ പരിചരണത്തിന് 5 കോടി രൂപയും കാരുണ്യ ബജറ്റ് വിഹിതം 574.5 കോടിയും അനുവദിച്ചു.
10:41 AM, 3 Feb

സംസ്ഥാനത്തെ ഹെൽത്ത് ഹബ് ആക്കുമെന്ന് ധനമന്ത്രി. പൊതുജനാരോഗ്യത്തിന് 2828.33 കോടി അനുവദിച്ചു.
10:41 AM, 3 Feb

ഗസ്റ്റ് ലക്ചർനമാരുടെ പ്രതിഫലം കൂട്ടുമെന്ന് ധനമന്ത്രി
10:36 AM, 3 Feb

പേ വിഷത്തിന് എതിരെ തദ്ദേശീയമായി വാക്സിൻ നിർമ്മിക്കുമെന്ന് ധനമന്ത്രി
10:31 AM, 3 Feb

ഉന്നത വിദ്യാഭ്യാസ മേഖലയ്ക്ക് 816.76 കോടി അനുവദിച്ചു. സൗജന്യ യൂനിഫോമിന് 140 കോടി
10:29 AM, 3 Feb

കെഎസ്ആർടിസിക്ക് 131 കോടി, ആർസിസിക്ക് 81 കോടി.
10:29 AM, 3 Feb

ഗതാഗത മേഖലയ്ക്ക് 2080 കോടി
10:20 AM, 3 Feb

തൃശ്ശൂർ പൂരം അടക്കമുള്ള പൈതൃക ഉത്സവങ്ങൾക്ക് 8 കോടി രൂപ
10:18 AM, 3 Feb

എല്ലാ ജില്ലകളിലും ഇലക്ട്രിക് ചാർജിങ് കേന്ദ്രങ്ങൾ.ഇലക്ട്രിക് വാഹന ചാർജിങ് സ്റ്റേഷനുകൾക്ക് ബജറ്റിൽ 7.8 കോടി പൂപ
10:17 AM, 3 Feb

കെ ഫോണിന് ബജറ്റിൽ 100 കോടി അനുവജിച്ചു. സ്റ്റാർട്ട് അപ് മിഷന് 90 കോടി
10:14 AM, 3 Feb

സ്വയം തൊഴിൽ സംരംഭക സഹായ പദ്ധതിക്ക് 60 കോടി,വ്യവസായ മേഖലയ്ക്ക് 1259.66 കോടി, ജലസേചനം, വെള്ളപ്പൊക്ക നിയന്ത്രണത്തിന് 525 കോടി
10:08 AM, 3 Feb

ഊർജമേഖലയ്ക്ക് വേണ്ടി 1158 കോടി, അനർട്ടിന് 49 കോടി.
READ MORE

kn balagopal

തിരുവനന്തപുരം: കേരളം ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ബജറ്റ് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ രാവിലെ ഒമ്പത് മണിക്ക് നിയമസഭയില്‍ അവതരിപ്പിക്കും. സംസ്ഥാനത്ത് കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സമയത്താണ് ബജറ്റ് അവതരണമെന്നത് മറ്റൊരു പ്രത്യേകതയാണ്. സംസ്ഥാനത്ത് സാമ്പത്തിക ഞെരുക്കം രൂക്ഷമാണ്. കൂടാതെ ചെലവ് ചുരുക്കി വരുമാനം വര്‍ദ്ധിപ്പിക്കുക എന്നതാണ് സര്‍ക്കാരിനെ സംബന്ധിച്ച് ഏറ്റവും പ്രധാനപ്പെട്ട വെല്ലുവിളി. ക്ഷേമ പെന്‍ഷന്‍ വര്‍ദ്ധിപ്പിക്കുമോ എന്നതടക്കമുള്ള കാര്യങ്ങള്‍ വെള്ളിയാഴ്ച അറിയാന്‍ സാധിക്കും.

English summary
Kerala Budget (കേരള ബജറ്റ്) 2023-24 Live News Updates And Highlights In Malayalam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X