കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബജറ്റ് 2023: കെട്ടിട നികുതി കൂട്ടി, ഒന്നിലധികം വീടുളളവർക്ക് അധിക നികുതി, വൈദ്യുതി-വാഹന നികുതിയും കൂട്ടി

സംസ്ഥാനത്തെ മോട്ടോര്‍ വാഹന നികുതിയും വര്‍ധിപ്പിച്ചു. മോട്ടോര്‍ വാഹന നികുതിയില്‍ രണ്ട് ശതമാനം വര്‍ധനവാണ് ഉണ്ടാകുക. ഇലക്ട്രിക് വാഹനങ്ങളുടെ നികുതിയിയില്‍ കുറവുണ്ട്.

Google Oneindia Malayalam News
balagopal

തിരുവനന്തപുരം: സംസ്ഥാന ബജറ്റില്‍ സുപ്രധാന മേഖലകളില്‍ നികുതി വര്‍ധന. കെട്ടിട നികുതി വര്‍ധിപ്പിച്ചിട്ടുണ്ട്. ഒന്നിലധികം വീടുകള്‍ക്ക് പ്രത്യേക നികുതി കൊണ്ടുവരുമെന്ന് ധനമന്ത്രി പ്രഖ്യാപിച്ചു.

അതേസമയം ഒഴിഞ്ഞുകിടക്കുന്ന കെട്ടിടങ്ങള്‍ക്കും പ്രത്യേക നികുതിയുണ്ടാവും. ഈ നികുതിയിലൂടെ ആയിരം കോടി രൂപയാണ് തദ്ദേശ സ്ഥാപനങ്ങള്‍ അധിക വരുമാനമായി പ്രതീക്ഷിക്കുന്നത്.

അതേസമയം വാണിജ്യ-വ്യാവസായിക ഉപഭോക്താക്കള്‍ക്ക് വൈദ്യുതി തീരുവയും ഏര്‍പ്പെടുത്തി. വൈദ്യുതി തീരുവയും വര്‍ധിപ്പിച്ചിട്ടുണ്ട്. അതേസമംയ വീട് നിര്‍മാണത്തിനും ഇനി ചെലവേറും. ഭൂമിയുടെ ന്യായ വില ഇരുപത് ശതമാനവും വര്‍ധിപ്പിച്ചിട്ടുണ്ട്.

കേരള ബജറ്റ്: വന്യജീവി ആക്രമണം തടയാൻ 50 കോടി, മത്സ്യബന്ധനത്തിനായി ആകെ 321.31 കോടി കേരള ബജറ്റ്: വന്യജീവി ആക്രമണം തടയാൻ 50 കോടി, മത്സ്യബന്ധനത്തിനായി ആകെ 321.31 കോടി

അതേസമയം സംസ്ഥാനത്തെ മോട്ടോര്‍ വാഹന നികുതിയും വര്‍ധിപ്പിച്ചു. മോട്ടോര്‍ വാഹന നികുതിയില്‍ രണ്ട് ശതമാനം വര്‍ധനവാണ് ഉണ്ടാകുക. ഇലക്ട്രിക് വാഹനങ്ങളുടെ നികുതിയിയില്‍ കുറവുണ്ട്.

സാധാരണ വാഹനങ്ങളെ പോലെ അഞ്ച് ശതമാനമാക്കിയാണ് നികുതി കുറച്ചത്. ഫാന്‍സി നമ്പര്‍ സെറ്റുകള്‍ കൂട്ടുമെന്നും ധനമന്ത്രി അറിയിച്ചു. കോണ്‍ട്രാക്ട്, സ്‌റ്റേജ് കാരിയര്‍, വാഹനങ്ങളും നികുതി പത്ത് ശതമാനമായും കുറച്ചു. മോട്ടോര്‍ വാഹനങ്ങള്‍ക്ക് ഒറ്റത്തവണ നികുതി രണ്ട് ശതാനം കൂട്ടി.

വാട്ട് എ ബ്യൂട്ടി, ഒരിക്കലെങ്കിലും പോയിരിക്കണം ഭൂമിയിലെ ഈ സ്വര്‍ഗത്തില്‍; പോക്കറ്റും കീറില്ല

പുതിയ മോട്ടോര്‍ കാറുകളുടെയും, സ്വകാര്യ ആവശ്യത്തിനായി ഉപയോഗിക്കുന്ന പ്രൈവറ്റ് വാഹനങ്ങളുടെയും നിരക്കിലും മാറ്റം വന്നിട്ടുണ്ട്. സംസ്ഥാനത്ത് എല്ലാ വാഹനങ്ങളുടെയും വിലയും വര്‍ധിക്കും.

അഞ്ച് ലക്ഷം വരെ വിലയുള്ള കാറുകള്‍ക്ക് നികുതി ഒരു ശതമാനമാണ് വര്‍ധിച്ചത്. അഞ്ച് മുതല്‍ 15 ലക്ഷം വരെ രണ്ട് ശതമാനവും, പതിനഞ്ച് മുതല്‍ 20 ലക്ഷം, 20 മുതല്‍ 30 ലക്ഷം വരെയുള്ളവയ്ക്കും ഒരു ശതമാനമാണ് നികുതി വര്‍ധന.

30 ലക്ഷത്തിന് മുകളിലുള്ളവയ്ക്കും ഇതേ നിരക്കിലാണ് വര്‍ധന. 340 കോടിയാണ് ഇതിലൂടെ അധിക വരുമാനം പ്രതീക്ഷിക്കുന്നത്. പുതുതായി രജിസ്റ്റര്‍ ചെയ്യുന്ന വാഹനങ്ങളുടെ ഒറ്റത്തവണ സെസിലും മാറ്റങ്ങളുണ്ട്.

ബാബ വംഗയെ വെല്ലുന്ന പ്രവചനം; ലോകം നിന്ന് കത്തും, ആകാശത്ത് നിന്ന് അക്കാര്യം ഭൂമിയിലേക്ക് എത്തും!!ബാബ വംഗയെ വെല്ലുന്ന പ്രവചനം; ലോകം നിന്ന് കത്തും, ആകാശത്ത് നിന്ന് അക്കാര്യം ഭൂമിയിലേക്ക് എത്തും!!

ഇരുചക്രവാഹനത്തിന്റെ സെസ് അന്‍പത് രൂപയില്‍ നിന്ന് 100 ആക്കി. ലൈറ്റ് മോട്ടോര്‍ വാഹനത്തിന്റെ സെസ് 100 രൂപ 200 ആക്കി. മീഡിയം മോട്ടോര്‍ വാഹനങ്ങളുടേത് 150 രൂപയില്‍ നിന്ന് 300 രൂപയാക്കി.

ഹെവി മോട്ടോര്‍ വാഹന സെസ് 250 രൂപയില്‍ 500 രൂപയാക്കി. അതേസമയം ഫ്‌ളാറ്റുകളുടെ വിലയും കൂടും. മുദ്രവില രണ്ട് ശതമാനം ഉയര്‍ത്തി. മദ്യവിലയും വര്‍ധിക്കും. മദ്യത്തിന് സാമൂഹിക സുരക്ഷ സെസ് ഏര്‍പ്പെടുത്തി.

അതേസമയം രണ്ട് ലക്ഷം രൂപ വരെയുള്ള മോട്ടോര്‍ സൈക്കിളുകള്‍ക്ക് രണ്ട് ശതമാനമാണ് അധിക നികുതി. കോര്‍ട്ട് ഫീ സ്റ്റാമ്പിന്റെ നിരക്കും കൂട്ടിയിട്ടുണ്ട്. ഭൂമിയുടെ ന്യായവില അടിസ്ഥാനമാക്കി പാട്ട വാടകയും വരും. കോണ്‍ട്രാക്ട് ക്യാരേജ് സ്‌റ്റേറ്റ് ക്യാരേജ് വാഹനങ്ങളുടെ നികുതിയില്‍ പത്ത് ശതമാനം കുറവ് വരുത്തി.

English summary
kerala budget 2023: building tax increased, electricity surcharge and vehicle tax also increase
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X