കേരളത്തിലെ ജനങ്ങളെ സിപിഎം ദീര്‍ഘകാലമായി പറഞ്ഞുപറ്റിച്ചുകൊണ്ടിരുന്ന വഞ്ചനയുടെ നേര്‍രേഖയാണ് കേരള ബജറ്റെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ ആരോപിച്ചു.
Feb 05, 2024, 3:16 pm IST
ബജറ്റിനെതിരെ കേന്ദ്രമന്ത്രി വി മുരളീധരൻ
ഈ ദശകത്തിലെ ഏറ്റവും വലിയ തമാശയാണ് ഈ ബജറ്റ്, മലയാളി ചിരിക്കണോ കരയണോ എന്നറിയാൻ വയ്യാത്ത അവസ്ഥയിലെന്ന് വി മുരളീധരന്‍.
Feb 05, 2024, 1:57 pm IST
നിയമസഭ നാളെ മുതല്‍ പതിനൊന്ന് വരെ ചേരില്ല. 12 മുതല്‍ 15 വരെയാണ് ബജറ്റ് ചര്‍ച്ച. ബജറ്റ് അവതരണം പൂര്‍ത്തിയായതോടെ നിയമസഭ പിരിഞ്ഞതായി സ്പീക്കര്‍ അറിയിച്ചു
Feb 05, 2024, 1:20 pm IST
ബജറ്റിലെ നിരീക്ഷണങ്ങൾ പലതും വസ്‌തുതാ വിരുദ്ധമാണ്. സാമ്പത്തികമായി തകർന്ന കേരളത്തെ രക്ഷിക്കാനുള്ള ഒന്നും ബജറ്റിലില്ലെന്നും സുരേന്ദ്രൻ ചൂണ്ടിക്കാട്ടി.
Feb 05, 2024, 1:07 pm IST
ബജറ്റിനെ രൂക്ഷമായി വിമർശിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ
സംസ്ഥാന ബജറ്റ് വാചക കസർത്ത് മാത്രം,സാധാരണക്കാരെ സംബന്ധിച്ച് ഒരു പ്രതീക്ഷയും നൽകുന്നില്ലെന്ന് കെ സുരേന്ദ്രന്‍
Feb 05, 2024, 1:04 pm IST
കേരളത്തിന്റെ സമ്പദ് വ്യവസ്ഥയിൽ ഒരു ചലനവും ഉണ്ടാക്കാത്ത ബജറ്റ്.പ്രയാസങ്ങളും ബുദ്ധിമുട്ടുകളും അതേപടി തുടരുമെന്നും കുഞ്ഞാലിക്കുട്ടി
Feb 05, 2024, 12:51 pm IST
ബജറ്റിൽ പ്രതികരണവുമായി കുഞ്ഞാലിക്കുട്ടി
ബജറ്റ് പ്രസംഗത്തിനിടെ കയ്യടിയൊന്നും ഉണ്ടായില്ല. അതൊന്നും നടക്കുന്ന കാര്യങ്ങൾ അല്ലെന്ന് എല്ലാർക്കും അറിയാവുന്നതെന്ന് കുഞ്ഞാലിക്കുട്ടി.
Feb 05, 2024, 12:44 pm IST
ധനമന്ത്രി കെഎൻ ബാലഗോപാൽ മാധ്യമങ്ങളെ കാണുന്നു
കേരളം കടന്നുപോവുന്നത് ഒരു പ്രധാന ഘട്ടത്തിലൂടെയാണെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ.
Feb 05, 2024, 12:22 pm IST
റബ്ബറിന്റെ താങ്ങുവില വർധനയിൽ വിമർശനവുമായി മോൻസ് ജോസഫ്
റബ്ബറിന്റെ താങ്ങുവിലയിൽ വർധന നാമമാത്രം, ഇതുകൊണ്ട് എന്താണ് കാര്യമെന്ന ചോദ്യവുമായി മോൻസ് ജോസഫ്
Feb 05, 2024, 12:11 pm IST
കാർഷിക മേഖലയെ നിരാശപ്പെടുത്തുന്ന ബജറ്റെന്നും, താങ്ങുവില 10 രൂപ കൂട്ടി റബ്ബർ കർഷകരെ പറ്റിച്ചുവെന്നും പ്രതിപക്ഷ നേതാവിന്റെ ആരോപണം
Feb 05, 2024, 11:58 am IST
വിഴിഞ്ഞം പദ്ധതി തട്ടിപ്പെന്ന് പറഞ്ഞവർ ഇന്ന് ഏറ്റവും കൂടുതൽ പരാമർശിച്ചത് വിഴിഞ്ഞത്തെ കുറിച്ചെന്ന് വിഡി സതീശൻ
Feb 05, 2024, 11:46 am IST
പ്രതിപക്ഷ നേതാവ് വിഡി സതീശൻ മാധ്യമങ്ങളെ കാണുന്നു
ബജറ്റിന്റെ വിശ്വാസ്യത ധനമന്ത്രി തകര്‍ത്തുവെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍, ബജറ്റ് രേഖ രാഷ്ട്രീയ വിമര്‍ശനത്തിനുള്ളതാക്കി മാറ്റിയെന്നും ആക്ഷേപം.
Feb 05, 2024, 11:35 am IST
ബജറ്റ് അവതരണം അവസാനിച്ചു
ബജറ്റ് അവതരണം അവസാനിച്ചു. ധനമന്ത്രിയുടെ ബജറ്റ് അവതരണം നീണ്ടുനിന്നത് രണ്ടര മണിക്കൂര്‍. വള്ളത്തോളിന്റെ കവിത ചൊല്ലിയാണ് ബജറ്റ് പ്രസംഗം അവസാനിപ്പിച്ചത്.
Feb 05, 2024, 11:28 am IST
ഉപയോഗശൂന്യമായ വാഹനങ്ങളും വസ്തുക്കളും നീക്കം ചെയ്യുന്നതിലൂടെ വിവിധ സര്‍ക്കാര്‍ വകുപ്പുകളില്‍നിന്നായി 200 കോടിയുടെ സമാഹരണം ലക്ഷ്യമിടുന്നതായി മന്ത്രി
Feb 05, 2024, 11:22 am IST
ബജറ്റ് 2024: മദ്യത്തിന് വില കൂടും
സംസ്ഥാനത്ത് മദ്യത്തിന് വില കൂടും. ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യത്തിന് എക്‌സൈസ് തീരുവ ലിറ്ററിന് 10 രൂപ കൂട്ടി
Feb 05, 2024, 11:21 am IST
ലോട്ടറി സമ്മാന ഘടന പരിഷ്‌കരിക്കും. ലോട്ടറി ടിക്കറ്റുകളുടെ ലഭ്യത ഉറപ്പാക്കാന്‍ സീരിസ് നമ്പറുകള്‍ വര്‍ധിപ്പിക്കും
Feb 05, 2024, 11:15 am IST
മോട്ടോര്‍ വാഹന നിരക്കുകള്‍ പരിഷ്‌കരിക്കും
Feb 05, 2024, 11:14 am IST
ബജറ്റ് 2024: അധിക വിഭവസമാഹരണ നടപടികള്‍
സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂടും. സ്വന്തമായി വൈദ്യുതി ഉത്പാദിപ്പിക്കുന്നവരുടെ തീരുവ കൂട്ടി. യൂണിറ്റിന് 15 പൈസയായി വര്‍ധിപ്പിച്ചു. കോടതി ഫീസുകളിലും പരിഷ്‌കരണം. ടൂറിസ്റ്റ് ബസുകളുടെ രജിസ്‌ട്രേഷന്‍ നികുതി കുറക്കും.
Feb 05, 2024, 11:10 am IST
സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പുതിയ പെന്‍ഷന്‍ പദ്ധതി വരും. ഇതിനായി പുതിയ സമിതിയെ നിയോഗിക്കും. പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി പിന്‍വലിക്കും
Feb 05, 2024, 11:06 am IST
ബജറ്റ് 2024: പെന്‍ഷന്‍ കൂട്ടില്ല
സംസ്ഥാനത്ത് ക്ഷേമ പെന്‍ഷന്‍ തുക വര്‍ധിപ്പിച്ചില്ല. കേരളം മികച്ച രീതിയില്‍ പെന്‍ഷന്‍ നല്‍കുന്ന സംസ്ഥാനമെന്ന് ധനമന്ത്രി. കേന്ദ്ര സമീപനം മൂലമാണ് പെന്‍ഷന്‍ കുടിശ്ശികയാകുന്നത് എന്നും സമയബന്ധിതമായി പെന്‍ഷന്‍ നല്‍കാന്‍ കേന്ദ്രം അനുവദിക്കുന്നില്ലെന്നും മന്ത്രി പറഞ്ഞു. അടുത്ത വര്‍ഷം സമയബന്ധിതമായി ക്ഷേമ പെന്‍ഷനും സാമൂഹ്യ സുരക്ഷാ പെന്‍ഷനും നല്‍കാനുള്ള നടപടിയുണ്ടാകുമെന്നും ധനമന്ത്രി.
Feb 05, 2024, 10:57 am IST
ബജറ്റ് 2024: കേന്ദ്രം നിര്‍ത്തി, കേരളം തുടങ്ങി
കേന്ദ്ര സര്‍ക്കാര്‍ നിര്‍ത്തലാക്കിയ ന്യൂനപക്ഷ വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പിന് പകരം പുതിയ സ്‌കോളര്‍ഷിപ്പ് പ്രഖ്യാപിച്ചു. പദ്ധതിയുടെ പേര് മാര്‍ഗദീപം. ഒന്നാം ക്ലാസ് മുതല്‍ എട്ടാം ക്ലാസ് വരെയുള്ള കുട്ടികള്‍ ഗുണഭോക്താക്കള്‍. ഇതിനായി 20 കോടി രൂപ മാറ്റിവെച്ചു
Feb 05, 2024, 10:51 am IST
ബജറ്റ് 2024: പ്രവാസികള്‍ക്ക് കൈത്താങ്ങ്
പ്രവാസികളുടെ പുനരധിവാസ പദ്ധതിക്കായി 44 കോടി രൂപ വകയിരുത്തി. പ്രവാസികള്‍ക്ക് ചികിത്സ സഹായം ഉള്‍പ്പെടെ നല്‍കും എന്നും സ്വയം തൊഴില്‍ പദ്ധതികള്‍ക്കായി തുക വകയിരുത്തുമെന്നും ധനമന്ത്രി
Feb 05, 2024, 10:47 am IST
ബജറ്റ് 2024: പുതിയ നഴ്‌സിംഗ് കോളജുകള്‍
അഞ്ച് ജില്ലകളില്‍ പുതിയ നഴ്‌സിംഗ് കോളജുകള്‍ ആരംഭിക്കാന്‍ ബജറ്റില്‍ 13.78 കോടി വകയിരുത്തുന്നതായി ധനമന്ത്രി കെഎന്‍ ബാലഗോപാല്‍. കാരുണ്യ പദ്ധതിക്ക് 678.45 കോടി രൂപ അനുവദിച്ചു
Feb 05, 2024, 10:41 am IST
ബജറ്റ് 2024: കലാരംഗത്തിന് അനുവദിച്ചത്
ചലച്ചിത്ര അക്കാദമിക്ക് 14 കോടി രൂപ വകയിരുത്തും. കലാ സാംസ്‌കാരിക മേഖലക്ക് 170.49 കോടി രൂപ. കൊച്ചിയില്‍ മ്യൂസിയം കള്‍ച്ചറല്‍ സെന്‍ട്രല്‍ സ്ഥാപിക്കാന്‍ അഞ്ച് കോടി. മ്യൂസിയം നവീകരണത്തിന് 9 കോടി
Feb 05, 2024, 10:35 am IST
ബജറ്റ് 2024: വിദ്യാഭ്യാസ നിലവാരം ഉയര്‍ത്തും
സ്‌കൂളുകളിലെ അക്കാദമിക് നിലവാരം ഉയര്‍ത്താന്‍ നടപടി. ഓരോ ജില്ലയിലെയും ഒരു സ്‌കൂള്‍ മോഡല്‍ സ്‌കൂളാക്കി മാറ്റും. ആറ് മാസത്തില്‍ ഒരിക്കല്‍ അധ്യാപകര്‍ക്ക് പരിശീലനം
Feb 05, 2024, 10:31 am IST
തെന്മല ഇക്കോ ടൂറിസം പദ്ധതിക്ക് രണ്ട് കോടി രൂപ അനുവദിച്ചു. വള്ളകളി അന്താരാഷ്ട്ര മത്സരമായി മാറ്റുന്നതിനുള്ള ചാമ്പ്യന്‍സ് ബോട്ട് ലീഗിന് 9.96 കോടി
Feb 05, 2024, 10:27 am IST
ശബരിമല വിമാനത്താവളത്തിനായി 1.88 കോടി രൂപ വകയിരുത്തി
Feb 05, 2024, 10:26 am IST
ബജറ്റില്‍ കെഎസ്ആര്‍ടിസി
കെഎസ്ആര്‍ടിസിക്കുള്ള ധനസഹായം ഈ സര്‍ക്കാര്‍ കൂട്ടിയെന്ന് ധനമന്ത്രി. കെഎസ്ആര്‍ടിസിക്ക് മൂന്ന് വര്‍ഷത്തിനിടെ അനുവദിച്ചത് 4917.92 കോടി രൂപ. കെഎസ്ആര്‍ടിസിക്ക് പുതിയ ഡീസല്‍ ബസുകള്‍ വാങ്ങാന്‍ 92 കോടി വകയിരുത്തി
Feb 05, 2024, 10:24 am IST
ബജറ്റ് 2024: തുറമുഖ വികസനത്തിന് സഹായം
തുറമുഖ വികസനത്തിനും കപ്പല്‍ ഗതാഗതത്തിനും 74.7 കോടി രൂപ അനുവദിച്ചു. കൊല്ലം തുറമുഖ വികസനത്തിന് തുക വകയിരുത്തി. ചെറുകിട തുറമുഖങ്ങള്‍ക്ക് അഞ്ച് കോടി രൂപ നീക്കി വെച്ചു.
വിവിധ വിഭാഗങ്ങളുമായി ധനമന്ത്രി ബജറ്റിന് മുമ്പ് കൂടിക്കാഴ്ച നടത്തിയിരുന്നു. ആവശ്യമായ നിർദ്ദേശങ്ങളും സ്വീകരിച്ചിരുന്നു.
11:43 PM, 4 Feb
നിയമസഭയിൽ രാവിലെ 9 ന് ധനമന്ത്രി കെ എൻ ബാലഗോപാൽ ബജറ്റ് അവതരിപ്പിക്കും
6:23 AM, 5 Feb
അതിരൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്നതിനിടെയാണ് ഇത്തവണത്തെ ബജറ്റ്. രണ്ടാം പിണറായി സര്‍ക്കാര്‍ ചുമതലയേറ്റ ശേഷമുള്ള മൂന്നാമത്തെ സമ്പൂര്‍ണ ബജറ്റാണിത്.
6:33 AM, 5 Feb
ലോക്സഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നതിനാല്‍ ജനപ്രിയ പ്രഖ്യാപനങ്ങള്‍ ബജറ്റില്‍ ഉണ്ടാകും. അധിക വരുമാനം കണ്ടെത്താന്‍ എന്താണ് സര്‍ക്കാരിന് മുന്നിലുള്ള മാര്‍ഗം എന്നും ജനങ്ങള്‍ ഉറ്റുനോക്കുന്നു.
6:55 AM, 5 Feb
100 രൂപയെങ്കിലും ക്ഷേമപെന്‍ഷനില്‍ വര്‍ധിപ്പിക്കണമെന്നാവശ്യം പാര്‍ട്ടിക്കുള്ളില്‍ ശക്തമാണ്. എന്നാല്‍ നിലവില്‍ ആറ് മാസത്തെ പെന്‍ഷന്‍ കുടിശ്ശികയുണ്ട്. അതിനാല്‍ ധനവകുപ്പ് ഇതിനോട് പച്ചക്കൊടി കാണിച്ചിട്ടില്ല. രണ്ട് മാസത്തെ പെന്‍ഷന്‍ കുടിശ്ശികയെങ്കിലും നല്‍കാനുള്ള പ്രഖ്യാപനങ്ങള്‍ ബജറ്റിലുണ്ടായേക്കും
7:26 AM, 5 Feb
ബജറ്റ് 2024: ഇന്ധനസെസില്‍ മാറ്റമുണ്ടായേക്കില്ല
കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിച്ച ഇന്ധന സെസ് പിന്‍വലിക്കണം എന്ന് പ്രതിപക്ഷം. കഴിഞ്ഞ ബജറ്റില്‍ രണ്ട് രൂപയാണ് ഇന്ധന സെസായി വര്‍ധിപ്പിച്ചത്
7:51 AM, 5 Feb
ബജറ്റ് 2024: ബജറ്റ് അവതരണം അല്പസമയത്തിനകം
ധനകാര്യവകുപ്പിലെ ഉദ്യോഗസ്ഥര്‍ ബജറ്റ് കോപ്പിയുമായി കെഎന്‍ ബാലഗോപാലിന്റെ വസതിയില്‍ എത്തി
7:58 AM, 5 Feb
ബജറ്റ് 2024: പ്രതീക്ഷ വെക്കാമെന്ന് ധനമന്ത്രി
സാമ്പത്തിക പ്രതിസന്ധിയെ അതിജീവിക്കാനുള്ള ബജറ്റാണ് തയ്യാറാക്കിയിരിക്കുന്നത് എന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. സാമ്പത്തിക ബുദ്ധിമുട്ടുണ്ടായത് കേന്ദ്ര സര്‍ക്കാരിന്റെ നയങ്ങള്‍ കാരണമാണ് എന്ന് എ ഐ സി സി തന്നെ സമ്മതിക്കുന്നുണ്ട്. കേരളത്തിലെ കോണ്‍ഗ്രസ് അത് അംഗീകരിക്കുന്നില്ല
ബജറ്റ് അവതരണം തുടങ്ങി. കേരളത്തിന്റേത് സൂര്യോദയ സമ്പദ്ഘടന എന്ന് ധനമന്ത്രി
9:05 AM, 5 Feb
ബജറ്റ് 2024: മതനിരപേക്ഷയുടെ മാതൃക
കേരള വിരുദ്ധരെ നിരാശരാക്കുന്ന പുരോഗതി കൈവരിച്ചു. കേരള മാതൃക മതനിരപേക്ഷയുടേത് എന്ന് ധനമന്ത്രി കെഎന്‍ ബാലഗോപാലന്. പശ്ചാത്തല വികസന മേഖലയില്‍ പുരോഗതി കൈവരിച്ചു
9:08 AM, 5 Feb
ബജറ്റ് 2024: തകരില്ല, തകര്‍ക്കാനാവില്ല
സാമ്പത്തിക ഉപരോധത്തിലേക്ക് കേന്ദ്രം തള്ളി വിടുന്നു. കേന്ദ്രത്തിന് കേരളത്തോട് ശത്രുതാ മനോഭാവമെന്നും ധനമന്ത്രി. എട്ട് വര്‍ഷം മുന്‍പ് കണ്ട് കേരളമല്ല ഇന്ന്. തകരില്ല, തകര്‍ക്കാനാവില്ല എന്ന സന്ദേശം ഉള്‍ക്കൊണ്ട് മുന്നോട്ട് പോകണം
9:10 AM, 5 Feb
ബജറ്റ് 2024: മെഡിക്കല്‍ ഹബ്ബാക്കും
കേരളത്തെ മെഡിക്കല്‍ ഹബ്ബാക്കി മാറ്റും. മൂന്ന് വര്‍ഷത്തിനകം മൂന്ന് ലക്ഷം കോടിയുടെ വികസനം സാധ്യമാക്കും. വിഴിഞ്ഞം കേന്ദ്രീകരിച്ച് കൂടുതല്‍ പദ്ധതികള്‍
9:11 AM, 5 Feb
വിഴിഞ്ഞം തുറമുഖം മേയില്‍ തുറക്കും. വിഴിഞ്ഞം വഴി വ്യവസായ മേഖലയും ശക്തി പകരും.
9:13 AM, 5 Feb
മത്സ്യമേഖലയിലെ ആശങ്കകള്‍ പരിഹരിക്കും. വിദ്യാഭ്യാസ രംഗത്ത് മൂലധന നിക്ഷേപം ആരംഭിച്ചു. പൊതു സ്വകാര്യ മൂലധനം ഉറപ്പാക്കാനുള്ള പദ്ധതികള്‍ കൊണ്ട് വരും
9:15 AM, 5 Feb
ബജറ്റ് 2024: ദേശീയപാതാ വികസനം അന്തിമഘട്ടത്തിലേക്ക്
ദേശീയപാതാ വികസനത്തിന് പ്രഥമ പരിഗണന. വിഴിഞ്ഞം പദ്ധതി പൂര്‍ത്തിയാകുന്നതിനൊപ്പം ദേശീയപാത 66 ന്റെ നിര്‍മാണവും പൂര്‍ത്തിയാകും. എട്ട് മണിക്കൂര്‍ കൊണ്ട് കേരളത്തിന്റെ വടക്കേയറ്റം മുതല്‍ തെക്കേയറ്റം വരെ എത്താമെന്നും ധനമന്ത്രി
9:17 AM, 5 Feb
ബജറ്റ് 2024: കെ റെയില്‍ സാധ്യത
കെ റെയില്‍ നടപ്പിലാക്കാനുള്ള ശ്രമം തുടരും എന്ന് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍. ഇതിനായി കേന്ദ്രവുമായി ചര്‍ച്ച തുടരും എന്നും മന്ത്രി
9:20 AM, 5 Feb
കൊച്ചിന് ഷിപ്പ്യാര്ഡിന് 500 കോടി
9:22 AM, 5 Feb
ബജറ്റ് 2024: ചൈന മോഡല്‍ വികസനം
സംസ്ഥാനത്ത് ചൈന മോഡല്‍ വികസനം ആവിഷ്കരിക്കും. ഇതിനായി ഡെവലപ്മെന്റ് സോണ്‍ രൂപീകരിക്കും
9:24 AM, 5 Feb
ബജറ്റ് 2024: കേന്ദ്രത്തിനെതിരെ പ്ലാന്‍ ബി
കേന്ദ്ര അവഗണന തുടര്‍ന്നാല്‍ പ്ലാന്‍ ബി ആലോചിക്കേണ്ടി വരുമെന്ന് ധനമന്ത്രി. പ്രതിപക്ഷവും കേന്ദ്ര അവഗണനയുണ്ടെന്ന് സമ്മതിക്കുന്നു. കേന്ദ്രത്തിനെതിരെ സ്വന്തം നിലക്കെങ്കിലും പ്രതിപക്ഷം സമരം ചെയ്യണം
9:29 AM, 5 Feb
ബജറ്റ് 2024: കേന്ദ്ര ഗൂഢാലോചന
കേന്ദ്ര അവഗണനയ്ക്ക് ആര്‍ബിഐ കണക്കുകള്‍ തെളിവ്. കേരള മാതൃകയെ തകര്‍ക്കാന്‍ ഗൂഢാലോചനയെന്ന് കെഎന്‍ ബാലഗോപാല്‍. 100 രൂപ നികുതി പിരിച്ചാല്‍ കേരളത്തിന് കേന്ദ്രം തരുന്നത് 21 രൂപയും യുപിക്ക് നല്‍കുന്നത് 46 രൂപയുമാണ് എന്ന് മന്ത്രി. കേന്ദ്രം പ്രഖ്യാപിച്ച മൂലധന വരുമാനം 5000 കോടി രൂപ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു
9:31 AM, 5 Feb
ബജറ്റ് 2024: നികുതി വരുമാനം കൂടി
സംസ്ഥാനത്തെ നികുതി വരുമാനം കൂടിയെന്ന് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍. നാല് വര്‍ഷം കൊണ്ട് നികുതി വരുമാനം ഇരട്ടിയായി. നികുതി വരുമാനം ഇനിയും കൂടുമെന്നും മന്ത്രി
9:34 AM, 5 Feb
അടുത്ത വര്‍ഷത്തെ കേരളീയം പരിപാടിക്ക് 10 കോടി രൂപ അനുവദിച്ചു.ഡിജിറ്റല്‍ യൂണിവേഴ്സിറ്റിയുടെ മൂന്ന് കേന്ദ്രങ്ങള്‍ ആരംഭിക്കും
9:35 AM, 5 Feb
25 സ്വകാര്യ വ്യവസായ പാര്‍ക്കുകള്‍ ആരംഭിക്കും
9:39 AM, 5 Feb
ബജറ്റ് 2024: ടൂറിസത്തിന് 5000 കോടി
ബജറ്റ് 2024: സംസ്ഥാനത്തെ ടൂറിസം കേന്ദ്രങ്ങള്‍ നവീകരിക്കുമെന്ന് ധനമന്ത്രി. ടൂറിസം മേഖലയില്‍ സ്വകാര്യ പങ്കാളിത്തം കൊണ്ടുവരും. ടൂറിസം മേഖലയില്‍ 5000 കോടിയുടെ വികസന പദ്ധതികള്‍ക്ക് രൂപം കൊടുക്കും
9:45 AM, 5 Feb
ബജറ്റ് 2024: വയോജനങ്ങള്‍ക്ക് കൈത്താങ്ങ്
മുതിര്‍ന്ന പൗരന്മാര്ക്കായി കൂടുതല്‍ കെയര്‍ സെന്റര്‍ ആരംഭിക്കും. കേരളത്തിന് പുറത്തുനിന്നുള്ളവര്‍ക്കും വിദേശത്തുള്ളവര്‍ക്കും ഇവിടെ പരിചരണം നല്‍കും. കെയര്‍ ഹബ്ബായി കേരളത്തെ മാറ്റുന്നത് സമ്പത്ത് വ്യവസ്ഥക്ക് മുതല്‍ക്കൂട്ടാകും. സ്വകാര്യ മേഖലയുടെ പങ്കാളിത്തത്തോട അന്തര്‍ദേശീയ കേന്ദ്രങ്ങളായിരിക്കും ആരംഭിക്കുക എന്നും മന്ത്രി
9:47 AM, 5 Feb
ബജറ്റ് 2024: കായികമേഖലയില്‍ നിക്ഷേപം
സംസ്ഥാനത്ത് പുതിയ കായിക നയം ആവിഷ്കരിക്കും. കായിക മേഖലയില്‍ 10000 തൊഴിലവസരം കൊണ്ടുവരും. കായിക സമ്മിറ്റിലൂടെ 5000 കോടി നിക്ഷേപം ആകര്‍ഷിക്കുമെന്നും മന്ത്രി
9:50 AM, 5 Feb
ബജറ്റ് 2024: കാര്‍ഷിക മേഖലക്ക് കൈത്താങ്ങ്
കാര്‍ഷിക മേഖലയ്ക്ക് 1658 കോടിയുടെ നിക്ഷേപം കൊണ്ടുവരും. നാളികേര വികസനത്തിന് 65 കോടി രൂപ
READ MORE
കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടെ തിങ്കളാഴ്ച നിയമസഭയിൽ സംസ്ഥാന ബജറ്റ് അവതരിപ്പിക്കുകയാണ്. ലോക്സഭ തിരഞ്ഞെടുപ്പ് അടുത്ത് എത്തിനിൽക്കുന്ന സാഹചര്യത്തിൽ അവതരിപ്പിക്കുന്ന ബജറ്റ് ആയത് കൊണ്ട് തന്നെ ജനപ്രിയമായ തീരുമാനങ്ങൾ ഉണ്ടായിരിക്കുമോ എന്ന ആകാംക്ഷയിലാണ് എല്ലാവരും.
ക്ഷേമ പെൻഷൻ അടക്കം പൊതുജനങ്ങളെ നേരിട്ട് ബാധിക്കുന്ന സേവനങ്ങൾക്ക് പണം വകയിരുത്തിയേക്കും.ബജറ്റിൽ വലിയ നികുതി നിർദ്ദേശങ്ങൾ ഉണ്ടാകില്ലെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാൽ നികുതി വരുമാനം വർധിപ്പിക്കാനുള്ള നിർദ്ദേശങ്ങൾ കൂടുതൽ വന്നേക്കാം.