കെ-റെയിലില്‍ പിന്നോട്ടില്ല: പദ്ധതി നടപ്പിലാക്കാനുള്ള ശ്രമവുമായി മുന്നോട്ടെന്ന് ധനമന്ത്രി
തിരുവനന്തപുരം: കെ-റെയില്‍ പദ്ധതിയില്‍ നിന്നും സർക്കാർ പിന്നോട്ടില്ലെന്ന് വ്യക്തമാക്കി സംസ്ഥാന ബജറ്റ്. പദ്ധതിയുമായി മുന്നോട്ട് പോകാനുള്ള ശ്രമം തുടരുമെന്ന് ബജറ്റ് അവതരണത്തില്‍ ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ വ്യക്തമാക്കി. പശ്ചാത്തല വികസന മേഖലയില്‍ അനിവാര്യമായ പുരോഗതി കൈവരിക്കാത്ത മേഖലയാണ് കേരളത്തിലെ റെയില്‍ വേ മേഖലയെന്നും മന്ത്രി പറഞ്ഞു.
വന്ദേഭാരത് എക്സ്പ്രസ് വന്നതോടുകൂടി സംസ്ഥാന സർക്കാർ സ്വീകരിച്ച നിലപാടിലെ ശരി ജനങ്ങള്‍ക്ക് മാത്രമല്ല, മുഖ്യധാര മാധ്യമങ്ങള്‍ക്കും ബോധ്യപ്പെട്ടിട്ടുണ്ട്. ഇത്തവണത്തെ കേന്ദ്ര ബജറ്റിലും കേരളത്തിന്റെ റെയില്‍വേ വികസനം അവഗണിക്കപ്പെട്ടു എന്നുള്ളതാണ് വസ്തുത. ട്രെയിന്‍ യാത്രക്കാർ വലിയ ദുരിതത്തിലാണ്. റെയില്‍ വേ വഴിയുള്ള ചരക്ക് നീക്കവും പ്രതിസന്ധി നേരിടുന്നു. കേരളത്തിന്റെ വളർച്ചയ്ക്കൊപ്പം റെയില്‍ വേയ്ക്ക് ഓടിയെത്താനാകുന്നില്ല.

നിലിവുള്ള റെയില്‍പ്പാലങ്ങളുടെ നവീകരണവും വളവ് നിവർക്കലും ഡബിള്‍ ലൈനിങ്ങും പൂർത്തിയാകുന്നതോടുകൂടി പുതിയ ഹൈസ്പീഡ് പാതകൂടി കൊണ്ടുവരേണ്ടത് മുന്നോട്ടുള്ള പോക്കിന് അനിവാര്യമാണ്. അതിവേഗ റെയില്‍ യാത്രക്കാർക്കാർ നിർദേശിച്ച കെ-റെയില്‍ പദ്ധതി നടപ്പിലാക്കുന്നതിനുള്ള ശ്രമം സർക്കാർ തുടരുന്നതാണ്. ഇത് സംബന്ധിച്ച് കേന്ദ്ര സർക്കാറുമായി നടത്തുന്ന ചർച്ചകള്‍ തുടരുന്നതാണെന്നും ധനമന്ത്രി വ്യക്തമാക്കി.
കൊച്ചി മെട്രോയുടേയും വാട്ടർ മെട്രോയുടേയും കാര്യത്തില്‍ മുന്‍കൂട്ടി ആസൂത്രണം ചെയ്തത് പോലെ കാര്യങ്ങള്‍ പുരോഗമിക്കുകയാണ്. തിരുവനന്തപുരം കോഴിക്കോട് മെട്രോ പ്രൊജക്ടുമായി മുന്നോട്ട് പോകാനാണ് സർക്കാർ തീരുമാനം. തിരുവനന്തപുരം മെട്രോയുടെ കാര്യത്തില്‍ ആവശ്യമായ കേന്ദ്ര അനുമതികള്‍ വൈകാതെ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മേജർ ഇന്‍ഫ്രസ്ട്രക്ച്ചർ പദ്ധതികള്‍ക്ക് പ്രത്യേകമായി നീക്കിവെച്ചിട്ടുള്ള തുകയില്‍ നിന്നും മേല്‍പറഞ്ഞ പദ്ധതികള്‍ക്കായി ഫണ്ട് അനുവദിക്കുമെന്നും മന്ത്രി പറഞ്ഞു.
കേരളത്തിന്റെ സമ്പദ് ഘടന സൂര്യോദയ സമ്പദ്ഘടനയായി മാറിയെന്ന് അവകാശപ്പെട്ടുകൊണ്ടാണ് ധനമന്ത്രി ബജറ്റ് അവതരണം തുടങ്ങിയത്. കേരളത്തിന്റെ സ്ഥാനം രാജ്യത്തിന്റെ മുൻനിരയിലാണ്. കേരളം മുടിഞ്ഞെന്ന് പറയുന്നവരെ നിരാശപ്പെടുത്തുന്നതാണ് കണക്കുകൾ. നാട് മികച്ച നേട്ടങ്ങൾ കൈവരിക്കുന്നു. കേന്ദ്രം സാമ്പത്തിക ഉപരോധം ഏർപ്പെടുത്തിയിട്ടും തകരില്ല കേരളം, തളരില്ല കേരളം തകർക്കാനാകില്ല കേരളത്തെ എന്നുറപ്പിച്ചാണ് മുന്നേറുന്നത്. പൊതു സ്വകാര്യ മൂലധനം ഉറപ്പാക്കാനുള്ള പദ്ധതികൾ കൊണ്ട് വരുമെന്നും ധനമന്ത്രി കൂട്ടിച്ചേർത്തു.
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications