Get Updates
Get notified of breaking news, exclusive insights, and must-see stories!

സംസ്ഥാന ബജറ്റ് ഇന്ന്; പ്രതീക്ഷയോടെ പെന്‍ഷന്‍കാരും ശമ്പളക്കാരും? ഇന്ധനസെസ് പിന്‍വലിക്കുമോ?

തിരുവനന്തപുരം: 2024- 25 വര്‍ഷത്തേക്കുള്ള സംസ്ഥാന ബജറ്റ് ഇന്ന്. ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ ആണ് ഇന്ന് നിയമസഭയില്‍ ബജറ്റ് അവതരിപ്പിക്കുക. രണ്ടാം എല്‍ ഡി എഫ് സര്‍ക്കാര്‍ ചുമതലയേറ്റ ശേഷമുള്ള മൂന്നാമത്തെ സമ്പൂര്‍ണ ബജറ്റാണിത്. കെ എന്‍ ബാലഗോപാലിന്റെ നാലാമത്തെ ബജറ്റുമാണിത്. അതിരൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്നതിനിടെയുള്ള ബജറ്റിനെ പ്രതീക്ഷയോടെയാണ് സംസ്ഥാനം നോക്കി കാണുന്നത്.

ലോക്‌സഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നതിനാല്‍ ജനപ്രിയ പ്രഖ്യാപനങ്ങള്‍ ബജറ്റില്‍ ഉണ്ടാകും എന്നാണ് പ്രതീക്ഷ. ഒപ്പം അധിക വരുമാനം കണ്ടെത്താന്‍ എന്താണ് സര്‍ക്കാരിന് മുന്നിലുള്ള മാര്‍ഗം എന്നും ജനങ്ങള്‍ ഉറ്റുനോക്കുന്നു. സ്വകാര്യ നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതടക്കമുള്ള നടപടികള്‍ ഉണ്ടാകും. ക്ഷേമ പെന്‍ഷന്‍ നിലവിലെ സാഹചര്യത്തില്‍ വര്‍ധിപ്പിക്കാന്‍ ഇടയില്ല.

Kerala Budget 2024

തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്നതിനാല്‍ 100 രൂപയെങ്കിലും വര്‍ധിപ്പിക്കണമെന്നാവശ്യം പാര്‍ട്ടിക്കുള്ളില്‍ ശക്തമാണെങ്കിലും നിലവില്‍ ആറ് മാസത്തെ കുടിശ്ശികയുള്ളതിനാല്‍ ധനവകുപ്പ് ഇതിനോട് പച്ചക്കൊടി കാണിച്ചിട്ടില്ല. രണ്ട് മാസത്തെ പെന്‍ഷന്‍ കുടിശ്ശികയെങ്കിലും നല്‍കാനുള്ള പ്രഖ്യാപനങ്ങളുണ്ടായേക്കും. റബറിന്റെ താങ്ങുവില പത്ത് രൂപയോ ഇരുപത് രൂപയോ വര്‍ധിപ്പിച്ചേക്കും.

നെല്ലിന്റെയും തേങ്ങയുടേയും താങ്ങുവില വര്‍ധിപ്പിക്കുന്നത് അടക്കമുള്ള കര്‍ഷക അനുകൂല പ്രഖ്യാപനങ്ങള്‍ക്ക് സാധ്യതയുണ്ട്. കെട്ടിട നിര്‍മാണ മേഖലയിലുണ്ടായ മാന്ദ്യം മറികടക്കാനാവശ്യമായ പ്രഖ്യാപനങ്ങള്‍ക്കും സാധ്യത കാണുന്നു. വിലക്കയറ്റം, നികുതി വരുമാനത്തിലെ ഇടിവ്, കാര്‍ഷിക മേഖലയിലെ പ്രതിസന്ധി, ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും ഡി എ കുടിശ്ശിക തുടങ്ങിയ വിഷയങ്ങളില്‍ കുറഞ്ഞ തോതിലെങ്കിലും ബജറ്റില്‍ പരിഹാരമുണ്ടാകും എന്നാണ് പ്രതീക്ഷ.

എന്നാല്‍ വമ്പന്‍ പ്രഖ്യാപനങ്ങളുണ്ടാകില്ല എന്ന് ധനമന്ത്രി കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. ഇന്ധന സെസ് പിന്‍വലിക്കണം എന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഇതിനും സാധ്യത കുറവാണ്. നവകേരള സദസില്‍ മുഖ്യമന്ത്രിക്ക് ലഭിച്ച നിരവധി നിര്‍ദേശങ്ങളില്‍ പ്രായോഗികമായവ നടപ്പാക്കാനുള്ള പ്രഖ്യാപനങ്ങളും ഉണ്ടായേക്കും. ഇന്ന് രാവിലെ ഒമ്പത് മണിക്കാണ് ബജറ്റ് അവതരണം ആരംഭിക്കുക.

നാളെ മുതല്‍ 11-ാം തിയതി വരെ നിയമസഭ ചേരില്ല. 12 മുതല്‍ 15 വരെയാണ് ബജറ്റ് ചര്‍ച്ച. സംസ്ഥാനത്തിന്റെ സാമ്പത്തിക വളര്‍ച്ച ദേശീയ ശരാശരിയിലും മുകളിലാണെന്ന ആശ്വാസത്തിലാണ് സര്‍ക്കാര്‍. എന്നാലും കഴിഞ്ഞ ബജറ്റ് പ്രഖ്യാപനങ്ങളില്‍ പലതും ഇതുവരെ പൂര്‍ത്തിയാക്കിയിട്ടില്ല. എങ്കിലും സര്‍ക്കാര്‍ വലിയ പ്രതിസന്ധിയിലല്ല എന്ന് ബോധ്യപ്പെടുത്തുന്നതിന് പദ്ധതികളുണ്ടായേക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+