കേരള ബജറ്റ് 2025; സർക്കാർ ജീവനക്കാർക്ക് ആശ്വാസം..ശമ്പളപരിഷ്കരണ കുടിശിക ഈ വർഷം കിട്ടും
തിരുവനന്തപുരം: ബജറ്റിൽ സർക്കാർ ജീവനക്കാർക്ക് ആശ്വാസ പ്രഖ്യാപനവുമായി ധനമന്ത്രി കെഎൻ ബാലഗോപാൽ. സര്‍വീസ് പെന്‍ഷന്‍ പരിഷ്‌കരണ കുടിശികയുടെ അവസാന ഗഡു 600 കോടി ഈ ഫെബ്രുവരിയില്‍ തന്നെ നൽകുമെന്ന് ധനമന്ത്രി വ്യക്തമാക്കി. കുടിശികയുടെ രണ്ട് ഘഡു ഈ സാമ്പത്തിക വർഷം തന്നെ നൽകും.അത് പിഎഫിൽ ലയിപ്പിക്കും.1900 കോടി വരുമിത്. ജീവനക്കാരുടെ ഡിഎ കുടിശികയുടെ രണ്ട് ഗഡുക്കളുടെ ലോക്കിൻ പിരിയഡ് നടപ്പുസാമ്പത്തിക വർഷത്തിൽ ഒഴിവാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്നും ധനമന്ത്രി വ്യക്തമാക്കി.
കൊവിഡ് കാലത്ത് മറ്റ് സർക്കാരുകളിൽ നിന്ന് വ്യത്യസ്തമായി ശമ്പളപരിഷ്കരണം നടപ്പാക്കുകയും അതിന്റെ ബാധ്യത ഏറ്റെടുക്കുകയും ചെയ്ത സർക്കാരാണ് കേരളത്തിലേത്. നികുതി വിഹിതം കേന്ദ്രസർക്കാർ വെട്ടിക്കുറച്ചതാണ് സംസ്ഥാനത്തിന് കടുത്ത സാമ്പത്തിക ഞെരുക്കം അനുഭവപ്പെട്ടത് അത് മനസിലാക്കിയാണ് സർക്കാർ ജീവനക്കാർ സർക്കാരിനോട് സഹകരിച്ചതെന്നും ധനമന്ത്രി പറഞ്ഞു.

കേരളം ടേക്ക് ഓഫിന് തയ്യാറാണെന്ന് ബജറ്റ് അവതരിപ്പിച്ചുകൊണ്ട് ധനമന്ത്രി പറഞ്ഞു. കടുത്ത ധനപ്രതിസന്ധിയെ കേരളം അതിജീവിച്ചു. ധനഞെരുക്കും രൂക്ഷമായ അവസ്ഥയിലും വികസന പ്രവർത്തനങ്ങൾക്ക് ഒന്നും രണ്ടും പിണറായി സർക്കാർ കാര്യമായ മുടക്കം വരാതെ മുന്നോട്ട് കൊണ്ടുപോയി. സംസ്ഥാനം ധനഞെരുക്കം നേരിട്ടപ്പോൾ അത് മറച്ച് പിടിക്കാനല്ല മറിച്ച് ജനങ്ങളോട് അക്കാര്യങ്ങൾ തുറന്നു പറഞ്ഞ് മുന്നോട്ട് പോകാനാണ് സർക്കാർ തയ്യാറായത്. കേരള സമ്പദ്ഘടന അതിവേഗം മുന്നേറാനുള്ള ഒരു സാഹചര്യത്തിലേക്ക് സജ്ജമായിക്കൊണ്ടിരിക്കുകയാണ്. കേരളത്തിന്റെ ആഭ്യന്തര വളർച്ച നിരക്ക് കൂടുതൽ മെച്ചപ്പെട്ട അവസ്ഥയിലാണെന്നും ധനമന്ത്രി പറഞ്ഞു.
അതേസമയം ബജറ്റിൽ വയനാട് പുനരധിവാസ പദ്ധതിക്കായി 850 കോടി ബജറ്റിൽ വകയിരുത്തി. 1220 കോടിയുടെ നഷ്ടമാണ് വയനാടിന് സംഭവിച്ചതെന്ന് അദ്ദേഹം പറഞ്ഞു. കാരുണ്യ ചികിത്സാ പദ്ധതിക്കായി 200 കോടി രൂപ അനുവദിച്ചു, ലൈഫ് പദ്ധതിക്കായി 1160 കോടി രൂപയും ബജറ്റിൽ പ്രഖ്യാപിച്ചു. 2025-26 വർഷം ലൈഫ് പദ്ധതിയിൽ ഒരു ലക്ഷം വീടുകൾ കൂടി നിർമ്മിക്കുമെന്നും ധനമന്ത്രി അറിയിച്ചു.
പ്രവാസികളുടെ കേരളവുമായുള്ള ബന്ധം മെച്ചപ്പെടുത്താൻ ലോക കേരളം കേന്ദ്രം തുടങ്ങും. ഇതിനായി 5 കോടി രൂപ ബജറ്റിൽ വകയിരുത്തി. തിരുവനന്തപുരം മെട്രോ റെയിൽ യാഥാർത്ഥ്യമാക്കാനുള്ള ശ്രമം തുടരും. കൊച്ചി മെട്രോയുടെ വികസനം തുടരും, അതിവേഗ റെയിൽപാതയ്ക്കുള്ള ശ്രമങ്ങളും തീവ്രമാക്കുമെന്നും ധനമന്ത്രി അറിയിച്ചു.
Download











Click it and Unblock the Notifications