സൈബര്‍ അധിക്ഷേപങ്ങള്‍ക്കും വ്യാജവാര്‍ത്തകള്‍ക്കും പൂട്ടിടാൻ സർക്കാർ; സൈബര്‍ വിങ്ങിനായി 2 കോടി രൂപ
തിരുവനന്തപുരം: സൈബര്‍ അധിക്ഷേപങ്ങള്‍ക്കും വ്യാജവാര്‍ത്തകള്‍ക്കും എതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ധനമന്ത്രി ബജറ്റിൽ. സൈബര്‍ വിങ്ങിനായി 2 കോടി രൂപ വകയിരുത്തിയതായി ധനമന്ത്രി അറിയിച്ചു. സൈബർ അധിക്ഷേപങ്ങളും വ്യാജ വാർത്തകളും പെരുകുന്ന സാഹചര്യത്തിലാണ് നടപടി. അടുത്തിടെ ഇത്തരം കേസുകൾ കൂടി വരുന്നുണ്ട്. നിരവധി പേരാണ് പരാതിയുമായി പോലീസിനെ സമീപിക്കുന്നത്.
'സമൂഹത്തിൽ സ്ത്രീകൾ അടക്കമുള്ളവർക്കെതിരെ വലിയ രീതിയിലുള്ള സൈബർ അധിക്ഷേപങ്ങൾ നടക്കുന്നുണ്ട്. തെറ്റായ ചിത്രങ്ങളും വാർത്തകളും പ്രചരിപ്പിക്കുന്ന സൈബർ കുറ്റവാളികൾക്കെതിരെ നിയമനടപടി സ്വീകരിക്കുന്നതിനുള്ള പോലീസ് വിങ് ശക്തിപ്പെടുത്തും. പോലീസിനേയും പി ആർ ഡിഎയേയും ഉൾപ്പെടുത്തി കാര്യക്ഷമമായ സംവിധാനം സ്വീകരിക്കുന്നതിനാണ് രണ്ട് കോടി വകയിരുത്തുന്നത്', മന്ത്രി പറഞ്ഞു.

അതേസമയം ഐഐ പോലുള്ള പദ്ധതികൾക്ക് പ്രോത്സാഹനം നൽകുമെന്നും ധനമന്ത്രി ബജറ്റിൽ അറിയിച്ചു. സ്റ്റാര്‍ട്ടപ്പ് മിഷന് 7 കോടി രൂപ അനുവദിച്ചതായി ധനമന്ത്ര പറഞ്ഞു. തിരുവനന്തപുരത്ത് പ്രത്യേക കേന്ദ്രം തുടങ്ങും. ഐടി മേഖലയ്ക്ക് 507 കോടിയും ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്. ' ഡിജിറ്റൽ വിപ്ലവത്തിൽ കേരളത്തെ ആഗോള നിലവാരത്തിലേക്ക് നയിക്കുകയെന്നതാണ് സർക്കാരിന്റെ ഐടി നയം. ഇതിന്റെ ഭാഗമായി കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് 10 കോടി രൂപ അധികമായി വകയിരുത്തിയിട്ടുണ്ട്. പ്രധാനപ്പെട്ട സ്ഥലങ്ങളിൽ വൈഫൈ ഹോട്ട് സ്പോട്ടുകൾക്കായി 15 കോടി രൂപയും വകയിരുത്തി.
അതിനിടെ സാമൂഹിക പെൻഷന്റെ മൂന്ന് മാസത്തെ കുടിശിക വിതരണം ചെയ്യുമെന്ന് മന്ത്രി ബജറ്റിൽ അറിയിച്ചു. പെൻഷൻ തുക ഉയർത്തുമെന്ന് വിലയിരുത്തപ്പെട്ടെങ്കിലും അത് സംബന്ധിച്ച് പ്രഖ്യാപനങ്ങളൊന്നും ഉണ്ടായില്ല. ക്ഷേമ പെൻഷൻ 2500 രൂപയാക്കുമെന്നായിരുന്നു രണ്ടാം പിണറായി സർക്കാരിന്റെ വാഗ്ദാനം. മൂന്ന് മാസത്തെ പെൻഷൻ കുടിശിക തീർക്കാൻ 2700 കോടി രൂപയാണ് സർക്കാരിന് ആവശ്യം.
കേരളം ടേക്ക് ഓഫിന് തയ്യാറാണെന്നാണ് ബജറ്റ് അവതരിപ്പിച്ചുകൊണ്ട് ധനമന്ത്രി വ്യക്തമാക്കിയത്. കഴിഞ്ഞ കാലത്തെ കടുത്ത സാമ്പത്തിക പ്രതിസന്ധികളിൽ നിന്നെല്ലാം കേരളം കരകയറുകയാണെന്നും സംസ്ഥാനത്തിന്റെ കടുത്ത സാമ്പത്തിക ഞെരുക്കത്തിന് കാരണം കേന്ദ്രം നികുതി വെട്ടിക്കുറച്ചതാണെന്നും ധനമന്ത്രി ആരോപിച്ചു. കേരള സമ്പദ്ഘടന അതിവേഗം മുന്നേറാനുള്ള ഒരു സാഹചര്യത്തിലേക്ക് സജ്ജമായിക്കൊണ്ടിരിക്കുകയാണ്. കേരളത്തിന്റെ ആഭ്യന്തര വളർച്ച നിരക്ക് കൂടുതൽ മെച്ചപ്പെട്ട അവസ്ഥയിലാണെന്നും ധനമന്ത്രി പറഞ്ഞു.
-
അക്ഷയ തൃതീയക്ക് സ്വർണം വാങ്ങിച്ചോ; പക്ഷെ വീട്ടിൽ സൂക്ഷിക്കുന്നത് പണിയാകുമോ? അറിയാം -
'മഞ്ജു വാര്യർ പാവം, അസൂയപ്പെട്ടിട്ട് എന്ത് കാര്യം,നിർബന്ധം ഒറ്റക്കാര്യത്തിൽ മാത്രം';ദിലീപിൻ്റെ വാക്കുകൾ -
"കോഴിക്കോട്ടെ ഫ്ലാറ്റ് കേന്ദ്രീകരിച്ച് സിനിമാക്കാരുടെ ആഭാസത്തരം, ജോയ് മാത്യു പോലും രഞ്ജിത്തിനെ കാണാൻ പോയില്ല" -
"ആ ഫോട്ടോയും ക്ലിപ്പുകളും ഒക്കെ കാണുമ്പോൾ ഭർത്താവിന് വേദന ഉണ്ടാകില്ലേ';തഗ് അടിക്കുന്ന ശിവാംഗി -
ലുലു ഗ്രൂപ്പിന് രണ്ടാമത്തെ ഭൂമിയും നഷ്ടമായേക്കും; നിയമക്കുരുക്കില്‍ പെട്ട് വന്‍ പദ്ധതി, പ്രതിഷേധം -
സ്വർണം വില കത്തിക്കയറി; വിഷുവിന് ഒരു പവൻ വാങ്ങാൻ കാത്തിരുന്നവർക്ക് തിരിച്ചടി, ഇന്നത്തെ വില അറിയാം -
'ഡിറ്റാച്ച്മെൻ്റ് പഠിച്ചാൽ പിന്നെ മറ്റൊന്നും നിങ്ങളെ ഒന്നും ബാധിക്കില്ല';മഞ്ജു വാര്യർ -
സ്വർണ വില 2ശതമാനം ഇടിഞ്ഞു; ഇനിയും കുറയും.. അര പവൻ 25,000 രൂപയ്ക്ക് വാങ്ങാനാകുമെന്ന് കരുതുന്നുണ്ടോ? -
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
വിഷുവും രാജയോഗവും ഒന്നിച്ച്..! പൊന്നും പണവും വന്ന് മൂടും, ഈ രാശിക്കാരാണോ? -
ബെംഗളൂരുവിലെ കായിക പ്രേമികൾക്ക് ആഘോഷിക്കാം; രണ്ടാം ക്രിക്കറ്റ് സ്റ്റേഡിയം വരുന്നു, ടെൻഡർ ക്ഷണിച്ചു -
സ്വർണത്തിന് വീഴാനുള്ള പ്ലാനൊന്നും അല്ല..പവൻ വിലയിൽ 40,000ത്തിൻ്റെ വർധനവ് ഉണ്ടാകും..പ്രവചനം
Download











Click it and Unblock the Notifications