'നികുതി വിഹിതവും കടപരിധിയും വെട്ടിക്കുറച്ചു'', കേന്ദ്ര അവഗണനയ്ക്ക് എതിരെ ബജറ്റിൽ ധനമന്ത്രി
തിരുവനന്തപുരം: സംസ്ഥാന ബജറ്റ് അവതരണത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ വിമര്‍ശനം ഉയര്‍ത്തി ധനമന്ത്രി കെഎന്‍ ബാലഗോപാല്‍. സംസ്ഥാനത്തിന്റെ നികുതി വിഹിതവും കടം വാങ്ങാനുളള അവകാശവും കേന്ദ്രം വെട്ടിക്കുറച്ചുവെന്ന് ധനമന്ത്രി പറഞ്ഞു. സംസ്ഥാനത്ത് ധനഞെരുക്കമുണ്ടാകാനുളള കാരണം കേന്ദ്രത്തിന്റെ അവഗണനയാണ്.
ധനകമ്മീഷന്‍ ഗ്രാന്റ് തുടര്‍ച്ചയായി കേന്ദ്രം വെട്ടിക്കുറക്കുന്നുവെന്നും കെഎന്‍ ബാലഗോപാല്‍ കുറ്റപ്പെടുത്തി. കിഫ്ബി വായ്പ പോലും കേന്ദ്രം കടമായി കണക്കാക്കുകയാണ്. മുൻകാല പ്രാബല്യത്തോടെയാണ് കിഫ്ബി വായ്പ കടപരിധിയിൽ ഉൾപ്പെടുത്തിയത്. വയനാട് പുനരധിവാസത്തിന് വേണ്ടി കേന്ദ്ര ബജറ്റിൽ ഒരു രൂപ പോലും അനുവദിച്ചില്ല എന്നും ധനമന്ത്രി ചൂണ്ടിക്കാട്ടി.

സമീപ വര്‍ഷങ്ങളില്‍ സംസ്ഥാന സര്‍ക്കാരിനെ ബാധിച്ച രൂക്ഷമായ ധനഞെരുക്കത്തെ കേരളം അതിജീവിച്ചതായി ധനമന്ത്രി പറഞ്ഞു. ധനഞെരുക്കം ബാധിച്ചപ്പോഴും വികസന ക്ഷേമ പ്രവര്‍ത്തനങ്ങളെ മുന്നോട്ട് കൊണ്ട് പോകാന്‍ കേരളത്തിന് സാധിച്ചു. വരും വര്‍ഷങ്ങളില്‍ മെച്ചപ്പെട്ട ധനസ്ഥിതിയിലേക്ക് കാര്യങ്ങള്‍ പുരോഗമിക്കുമെന്നും കെഎന്‍ ബാലഗോപാല്‍ പറഞ്ഞു.
കേരളം ഒരു ടേക്ക് ഓഫിന് സജ്ജമായിരിക്കുകയാണ്. മനുഷ്യ വിഭവശേഷി വര്‍ധിപ്പിക്കുന്നതിനായി നടത്തിയ ഇടപെടലാണ് അതിന് കാരണം. എന്നാല്‍ ഇത് ആഭ്യന്തര ഉത്പാദനത്തിലേക്ക് പരിവര്‍ത്തിപ്പിക്കാന്‍ കഴിഞ്ഞിരുന്നില്ല. ആ പോരായ്മ ഇപ്പോള്‍ പരിഹരിച്ചിരിക്കുകയാണ്. ആഭ്യന്തര ഉത്പാദന വളര്‍ച്ച മെച്ചപ്പെട്ടിരിക്കുകയാണെന്നും ധനമന്ത്രി പറഞ്ഞു.
വാഗ്ദാനങ്ങള്‍ നടപ്പാക്കുന്നതിന് എല്‍ഡിഎഫ് സര്‍ക്കാരാണ് ജനങ്ങള്‍ക്ക് ഗ്യാരണ്ടി. നികുതി വിഹിതവും കടം വാങ്ങാനുളള അവകാശവും കേന്ദ്രം വെട്ടിക്കുറച്ചതാണ് ശമ്പള കുടിശ്ശിക വരാനുളള കാരണം. അത് മനസ്സിലാക്കി ജീവനക്കാര്‍ സര്‍ക്കാരിനോട് സഹകരിച്ചുവെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
Download











Click it and Unblock the Notifications