Get Updates
Get notified of breaking news, exclusive insights, and must-see stories!

ഭൂനികുതി കുത്തനെ കൂട്ടി; സ്ലാബുകളില്‍ 50 ശതമാനം വര്‍ധന, വരുമാനം കൂട്ടാന്‍ ബജറ്റില്‍ പ്രഖ്യാപനം

തിരുവനന്തപുരം: കേരളത്തിലെ ഭൂനികുതി കുത്തനെ വര്‍ധിപ്പിച്ച് സര്‍ക്കാര്‍. 2025-26 സാമ്പത്തിക വര്‍ഷത്തേക്കുള്ള ബജറ്റ് അവതരിപ്പിക്കവെ ധനമന്ത്രി ബിഎന്‍ ബാലഗോപാല്‍ ആണ് ഇക്കാര്യം പ്രഖ്യാപിച്ചത്. 50 ശതമാനമാണ് നികുതി കൂട്ടിയിരിക്കുന്നത്.

ഭൂനികുതി സ്ലാബുകളില്‍ 50 ശതമാനം വര്‍ധനവാണ് ഇനി വരിക. ഇതുവഴി വന്‍ വരുമാനം സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നു. സര്‍ക്കാര്‍ ഭൂമിയുടെ പാട്ടത്തുകയും കൂട്ടി. ന്യായ വിലയ്ക്ക് അനുസരിച്ച് പാട്ടത്തുകയുടെ നിരക്കിലും മാറ്റം വരും.

land tax in kerala-1

കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഭൂമിയുടെ മൂല്യം വര്‍ധിച്ചുവെങ്കിലും ഭൂനികുതി നാമമാത്രമാണ് എന്ന് ബജറ്റില്‍ പറയുന്നു. ഭൂമിയില്‍ നിന്ന് സര്‍ക്കാരിന് ലഭിക്കുന്ന വരുമാനം മെച്ചപ്പെടുത്തുന്നതിനാണ് നികുതി വര്‍ധിപ്പിച്ചിരിക്കുന്നത്. അടിസ്ഥാന ഭൂനികുതി അഞ്ച് രൂപയില്‍ നിന്ന് 7.5 രൂപയായി ഉയരും. ഏറ്റവും ഉയര്‍ന്ന സ്ലാബ് നിരക്ക് 30 രൂപയില്‍ നിന്ന് 45 രൂപയായി ഉയരും.

പഞ്ചായത്തുകളില്‍ 8.1 ആര്‍ വരെ അടിസ്ഥാന ഭൂനികുതി പ്രതിവര്‍ഷം അഞ്ച് രൂപയാണ്. ഇതാണ് 7.5 രൂപയായി കൂടുക. 8.1 ആര്‍ന് മുകളില്‍ എട്ട് രൂപ ആയിരുന്നത് ഇനി 12 രൂപയാകും. മുന്‍സിപ്പാലിറ്റികളില്‍ കുറഞ്ഞ ഭൂനികുതി 10 രൂപയായിരുന്നത് ഇനി 15 രൂപയാകും. കൂടിയത് 15 രൂപയില്‍ നിന്ന് 22.5 രൂപയായും ഉയരും.

കോര്‍പറേഷനില്‍ കുറഞ്ഞ ഭൂനികുതി 20 രൂപയില്‍ നിന്ന് 30 രൂപയാക്കിയും കൂടിയത് 30 രൂപയില്‍ നിന്ന് 45 രൂപയാക്കിയും ഉയര്‍ത്തി. ഇതിലൂടെ സര്‍ക്കാരിന് പ്രതിവര്‍ഷം 100 കോടി രൂപയുടെ അധിക വരുമാനം പ്രതീക്ഷിക്കുന്നുണ്ട്.

2023-24 വര്‍ഷത്തെ മാത്രം പാട്ടം 445 കോടി രൂപയാണ്. ആ സാമ്പത്തിക വര്‍ഷം പിരിച്ചെടുത്തത് 9.18 കോടി രൂപയും. പാട്ട നിരക്ക് കൂടിയതായതിനാല്‍ അവ യുക്തിസഹമാക്കി മാറ്റും. ബിസിനസ് എളുപ്പമാക്കാനും മറ്റുമാണിത്. കമ്പോള വിലയ്ക്ക് പകരം സമീപ സമാന ഭൂമിയുടെ ന്യായവില കണക്കിലെടുത്ത് പാട്ട നയം പരിഷ്‌കരിക്കാന്‍ തീരുമാനിച്ചു. കുടിശ്ശികയുള്ള പാട്ടത്തുക ഈടാക്കാന്‍ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയും നടപ്പാക്കുമെന്ന് ബജറ്റില്‍ പറയുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+