Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരള ബജറ്റ് Live: സർക്കാർ ജീവനക്കാർക്ക് ആശ്വാസം, ഭൂനികുതിയില്‍ വന്‍ വർധനവ്

തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാരിന്റെ അവസാനത്തെ സമ്പൂര്‍ണ ബജറ്റ് അവതരിപ്പിച്ച് കെഎന്‍ ബാലഗോപാല്‍. നിയമസഭയില്‍ ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍ രാവിലെ 9 മണിക്ക് തന്നെ ബജറ്റ് അവതരണം തുടങ്ങി. ഈ വര്‍ഷം അവസാനം തദ്ദേശ തിരഞ്ഞെടുപ്പും അടുത്ത വര്‍ഷം നിയമസഭാ തിരഞ്ഞെടുപ്പും നടക്കാനിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ജനപ്രിയ പ്രഖ്യാപനങ്ങളുണ്ടാകുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കിയിരുന്നത്.

ക്ഷേമപെന്‍ഷന്‍ 1600 ല്‍ നിന്ന് 1800 ആക്കിയേക്കും എന്നായിരുന്നു സൂചന. എന്നാല്‍ ബജറ്റില്‍ ഇത് സംബന്ധിച്ച ഒരു പ്രഖ്യാപനവും ഉണ്ടായില്ല. പെന്‍ഷന്‍ കുടിശിക തീർക്കുമെന്ന് മാത്രമായിരുന്നു ധനമന്ത്രിയുടെ പ്രഖ്യാപനം. വയനാട് പുനരധിവാസത്തിനായി 750 കോടിയുടെ പദ്ധതി ബജറ്റില്‍ പ്രഖ്യാപിച്ചുവെന്നതാണ് ശ്രദ്ധേയം.

kerala budget

കൊച്ചി, കോഴിക്കോട് തിരുവനന്തപുരം നഗരങ്ങളുടെ വികസനത്തിന് പ്ലാനിങ് കമ്മിറ്റികൾ രൂപീകരിക്കാനുള്ള പ്രഖ്യാപനം ബജറ്റിലുണ്ടായി.

Feb 07, 2025, 11:35 am IST

ബജറ്റ് അവതരണം പൂർത്തിയായി
Feb 07, 2025, 11:31 am IST

ബജറ്റില്‍ ട്രംപിനെതിരെ വിമർശനം. ഗാസ വിഷയും പനാമ കനാല്‍ വിഷയവും സൂചിപ്പിച്ച് ധനമന്ത്രി
Feb 07, 2025, 11:29 am IST

ഭൂനികുതി

ഭൂനികുതി വർധിപ്പിച്ചു. ഇതിലൂടെ 100 കോടിയുടെ അധികവരുമാനം പ്രതീക്ഷിക്കുന്നു.
Feb 07, 2025, 11:28 am IST

സ്വകാര്യ ബസ് മേഖലയ്ക്ക് ആശ്വാസം. സ്റ്റേജ് ക്യാരേജുകളുടെ നികുതി വർധിപ്പിച്ചു.
Feb 07, 2025, 11:27 am IST

നികുതി വർധിപ്പിച്ചു

ഇലക്ട്രിക് കാറുകളുടെ നികുതി വർധിപ്പിച്ചു
Feb 07, 2025, 11:26 am IST

വേതനം വർധിക്കും

ദിവസവേതനക്കാർക്ക് ആശ്വാസം. വേതനം 5 ശതമാനം വർധിപ്പിക്കും.
Feb 07, 2025, 11:24 am IST

റിന്യൂവല്‍

വാഹനങ്ങളുടെ റിന്യൂവല്‍ ചിലവേറും. 15 വർഷം കഴിഞ്ഞ വാഹനങ്ങളുടെ നികുതി 50 ശതമാനത്തോളം വർധിപ്പിച്ചു
Feb 07, 2025, 11:21 am IST

സംസ്ഥാനത്തെ കോടതി ഇടപാടുകളുടെ ഫീസ് പരിഷ്കരിക്കും
Feb 07, 2025, 11:20 am IST

സാമൂഹിക ക്ഷേമപെന്‍ഷന്‍ മൂന്നു മാസത്തെ കുടിശിക നല്‍കും
Feb 07, 2025, 11:19 am IST

ജുഡീഷ്യൽ അക്കാദമിയുടെയും ഹൈക്കോടതിയുടെയും ആധുനിക വൽക്കരണത്തിനായി 17.04 കോടിയുടെ പദ്ധതി
Feb 07, 2025, 11:15 am IST

ആരോഗ്യം

എല്ലാ ജില്ലാ ആശുപത്രികളിലും സ്‌ട്രോക് യൂണിറ്റ് ആരംഭിക്കും. ഇതിനായി 21 കോടി. മജ്ജ മാറ്റിവയ്ക്കലിന് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ സൗകര്യം ഒരുക്കും.
Feb 07, 2025, 11:13 am IST

പട്ടികജാതി വിഭാഗങ്ങളുടെ വികസനത്തിനുള്ള പദ്ധതികൾക്ക് 3200 കോടി. ന്യൂനപക്ഷ ക്ഷേമത്തിനായി 105 കോടി
Feb 07, 2025, 11:01 am IST

പില്‍ഗ്രിം ഹൗസും അമിനിറ്റി സെന്ററും
Feb 07, 2025, 10:56 am IST

വിദ്യാലയങ്ങളിലെ ഉച്ചഭക്ഷണ പദ്ധതിക്ക് 402 കോടിയുടെ പദ്ധതി
Feb 07, 2025, 10:46 am IST

റോപ് വേ

ചാമ്പ്യൻസ് ബോട്ട് ലീഗിന് 8.96 കോടി രൂപയും പൊൻമുടിയിൽ റോപ് വേ സാധ്യതാ പഠനത്തിന് 50 ലക്ഷം രൂപയും അനുവദിച്ചു.
Feb 07, 2025, 10:46 am IST

കേരള ഹൗസ്

ഹൈദരാബാദിലും കേരള ഹൗസ് സ്ഥാപിക്കും. ഇതിനായി അഞ്ച് കോടി രൂപ മാറ്റിവെച്ചു
Feb 07, 2025, 10:45 am IST

വ്യവസായ മേഖലക്ക്
Feb 07, 2025, 10:42 am IST

കൊല്ലത്ത് പുതിയ ഐടി പാർക്ക്
Feb 07, 2025, 10:41 am IST

കെഎസ്ആർടിസി

കെഎസ്ആർടിസിക്ക് പുതിയ ബിഎസ്-6 ബസ്സുകള്‍ വാങ്ങാന്‍ 106 കോടി
Feb 07, 2025, 10:38 am IST

കൊച്ചി– ബെംഗളൂരു വ്യവസായ ഇടനാഴിക്കായി 200 കോടി രൂപയുടെ പദ്ധതി
Feb 07, 2025, 10:33 am IST

എറണാകുളം നഗരത്തിലെ വള്ളക്കെട്ട് പരഹിരിക്കാന്‍ 20 കോടിയുടെ പദ്ധതി
Feb 07, 2025, 10:32 am IST

സംസ്ഥാനത്ത് പുതിയ ഐടി നയം അന്തിമ ഘട്ടത്തിലെന്ന് ധനമന്ത്രി
Feb 07, 2025, 10:26 am IST

റബ്കോയ്ക്ക് 10 കോടി
Feb 07, 2025, 10:25 am IST

തെരുവ് നായ ആക്രമണം തടയാന്‍ എബിസി കേന്ദ്രങ്ങള്‍ക്കു 2 കോടി രൂപ അനുവദിച്ചു.
Feb 07, 2025, 10:21 am IST

വനം - വന്യജീവി

വനം - വന്യജീവി സംരക്ഷണത്തിന് 305.61 കോടി അനുവദിച്ചു. പാമ്പുകടി മരണങ്ങൾ ഇല്ലാതാക്കാൻ പാമ്പ് വിഷബാധ ജീവഹാനി രഹിത കേരളം പദ്ധതിക്ക് 25 കോടി. ആർ ആർ ടി സംഘത്തിൻ്റെ എണ്ണം 28 ആയി വർധിപ്പിച്ചു.
Feb 07, 2025, 10:16 am IST

മത്സ്യമേഖല

മത്സ്യമേഖലയുടെ വികസനത്തിനായി 250 കോടിയുടെ പദ്ധതി
Feb 07, 2025, 10:14 am IST

നെല്‍കർഷകർക്ക് സഹായം
Feb 07, 2025, 10:09 am IST

സീ പ്ലെയിന്‍ പദ്ധതിക്ക് 20 കോടിയുടെ പദ്ധതി പ്രഖ്യാപിച്ചു
Feb 07, 2025, 10:06 am IST

വൈക്കം സത്യാഗ്രഹ സ്മാരകത്തിന് 5 കോടി രൂപ
Feb 07, 2025, 10:06 am IST

എംടിക്ക് സ്മാരകം

എംടി സ്മാരകത്തിന് 5 കോടി രൂപ. സ്മാരകം നിർമ്മിക്കുക തിരൂർ തുഞ്ചന്‍ പറമ്പില്‍
READ MORE

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+