Kerala Budget 2025: കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം നഗരവികസനത്തിന് മോട്രോപോളിറ്റൻ പ്ലാൻ
കൊച്ചി, കോഴിക്കോട് തിരുവനന്തപുരം നഗരങ്ങളുടെ വികസനത്തിന് പ്ലാനിങ് കമ്മിറ്റികൾ രൂപീകരിക്കാൻ ബജറ്റിൽ പ്രഖ്യാപനം. അതിവേഗറെയിൽ പാത അനിവാര്യമാണെന്നും പദ്ധതിക്ക് വേണ്ടിയുള്ള ശ്രമം തുടരുമെന്നും ധനമന്ത്രി പറഞ്ഞു. തിരുവന്തപുരത്ത് മെട്രോ പദ്ധതിക് വേണ്ടിയുള്ള പ്രവർത്തനങ്ങൾ ഈ വർഷം തന്നെ നടത്തും. കൊച്ചി മെട്രോ പദ്ധതിക്കായുള്ള വികസന നടപടികൾ തുടരും. തെക്കന്‍ കേരളത്തിൽ കപ്പല്‍ നിര്‍മാണശാല ആരംഭിക്കാന്‍ കേന്ദ്ര സർക്കാർ നടപടി സ്വീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ധനമന്ത്രി പറഞ്ഞു.

കേരളത്തിൽ ആൾതാമസം ഇല്ലാത്ത വീടുകൾ കേന്ദ്രീകരിച്ച് കെ ഹോം പദ്ധതി തുടങ്ങുമെന്നും ധനമന്ത്രി വ്യക്തമാക്കി. പരമാവധി സാധ്യതകൾ പ്രയോജനപ്പെടുത്തി ടൂറിസം മേഖലയ്ക്ക് പ്രോത്സാഹനമാകുന്ന രീതിയിലാണ് പദ്ധതി നടപ്പാക്കുക. ലോകത്തുള്ള മറ്റ് സംരംഭങ്ങളുടെ നടത്തിപ്പ് രീതികൾ ഇതിനായി സ്വീകരിക്കും. മിതമായ നിരക്കിലായിരിക്കും താമസസൗകര്യം ഒരുക്കിക. വീട്ടുടമകൾക്ക് വരുമാനം ഉറപ്പാക്കുന്നതിനൊപ്പം വീടിന്റെ സുരക്ഷയു പരിപാലനവും ഉറപ്പാക്കാൻ ഇതിലൂടെ സാധിക്കും. ആദ്യ ഘട്ടത്തിൽ കൊച്ചി, കുമരകം, കോവളം തുടങ്ങിയ വിനോദസഞ്ചാര കേന്ദ്രങ്ങളുടെ 10 കിമി ചുറ്റളവിലായിരിക്കും പദ്ധതി നടപ്പാക്കുകയെന്നും മന്ത്രി അറിയിച്ചു.
Download











Click it and Unblock the Notifications