Kerala Budget 2025: കാര്‍ഷിക മേഖലയ്ക്ക് 227 കോടി രൂപ; വന്യജീവി ആക്രമണം നേരിടാൻ 50 കോടി
തിരുവനന്തപുരം: ബജറ്റിൽ കാർഷിക മേഖലയ്ക്ക് 227 കോടി പ്രഖ്യാപിച്ച് ധനമന്ത്രി കെഎൻ ബാലഗോപാൽ. നെല്ല് വികസനത്തിന് 150 കോടി വകയിരുത്തി. ക്ഷീരവികസനത്തിന് 120 നൽകും.വന്യജീവി ആക്രമണം നേരിടാൻ 50 കോടിയും പ്രഖ്യാപിച്ചു. തെരുവ് നായ ആക്രമണം തടയാൻ എബിസി കേന്ദ്രങ്ങൾക്ക് കൂടുതൽ വിഹിതം വകയിരുത്തി. ഇതിനായി 2 കോടി രൂപ മാറ്റിവെച്ചതായി ധനമന്ത്രി പറഞ്ഞു.
ആരോഗ്യ മേഖലയ്ക്കായി 10431.73 കോട്യാണ് ബജറ്റിൽ നീക്കിവെച്ചത്. രാജ്യത്ത് കഴിഞ്ഞ മൂന്ന് വർഷമായി ഏറ്റവും അധികം സൗജന്യ ചികിത്സ നൽകുന്ന സംസ്ഥാനമാണ് കേരളമെന്ന് ധനമന്ത്രി പറഞ്ഞു. സംസ്ഥാനത്തെ 42 ലക്ഷം കുടുംബങ്ങള്‍ക്ക് പ്രതിവര്‍ഷം 5 ലക്ഷം രൂപ വരെ ചികിത്സ സഹായം നല്‍കുന്ന കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതിക്ക് 3967.3 കോടി രൂപ സര്‍ക്കാര്‍ നൽകിയതായും ധനമന്ത്രി അറിയിച്ചു.

അതേസമയം ക്ഷേമ പെൻഷൻ ഉയർത്തുമെന്ന് പ്രതീക്ഷിക്കപ്പെട്ടെങ്കിലും അത്തരത്തിലുള്ള പ്രഖ്യാപനങ്ങൾ ബജറ്റിൽ ഉണ്ടായില്ല. അതേസമയം മൂന്ന് മാസത്തെ കുടിശില വിതരണം ചെയ്യുമെന്ന് ധനമന്ത്രി അറിയിച്ചു. 'സർക്കാർ 42 മാസം കൊണ്ട് വിതരണം ചെയ്തത് 33,210.68 കോടി രൂപയാണ്. ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്തെ കുടിശിക ഉൾപ്പെടെ ഒന്നാം പിണറായി സർക്കാർ 60 മാസം കൊണ്ട് 35,089 കോടി രൂപയായിരുന്നു വിതരണം ചെയ്തത്. രണ്ടാം പിണറായി സർക്കാർ അഞ്ച് വർഷം പൂർത്തിയാകുമ്പോൾ ചുരുങ്ങിയത് 50,000 കോടി ക്ഷേമപെൻഷനായി നൽകും. ക്ഷേമ പെൻഷൻ ചിലപ്പോഴെങ്കിലും തെറ്റായി കൈമാറ്റപ്പെടുന്നുണ്ട്. ഇത് അനുവദിക്കില്ല. ദേശീയ തലത്തിൽ ഓഡിറ്റ് നടത്തി അനർഹരെ ഒഴിവാക്കാനുള്ള നടപടി സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു.
ലൈഫ് പദ്ധതിയിൽ ഈ വർഷം ഒരു ലക്ഷം വീടുകൾ കൂടി നൽകുമെന്നും ധനമന്ത്രി പ്രഖ്യാപിച്ചു. 'സംസ്ഥാനത്തെ 4,27,736 ഭവനരഹിതർക്കാണ് ലൈഫ് പദ്ധതിയിലൂടെ വീട് വെച്ച് നൽകിയത്. നിലവിൽ 1,11,306 വീടുകൾ പൂർത്തീകരണ ഘട്ടത്തിലാണ്. പട്ടികജാതിയിൽപ്പെട്ട 1,11,966 പേർക്കും പ്ടടികവർഗത്തിൽ പെട്ട 43,332 പേർക്കും ലൈഫ് പദ്ധതിയിലൂടെ വീട് നൽകി', ധനമന്ത്രി പറഞ്ഞു. അതേസമയം ബജറ്റിനെ അതിരൂക്ഷമായ ഭാഷയിൽ പ്രതിപക്ഷം വിമർശിച്ചു. ബജറ്റ് വെറും പൊള്ളയാണെന്നും യാഥാർഥ്യബോധമില്ലാത്തതാണെന്നും പ്രതിപക്ഷ നേതാവ് വഡി സതീശൻ വിമർശിച്ചു.
-
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
സ്വർണത്തിന് വീഴാനുള്ള പ്ലാനൊന്നും അല്ല..പവൻ വിലയിൽ 40,000ത്തിൻ്റെ വർധനവ് ഉണ്ടാകും..പ്രവചനം -
ദിലീപിനെ വിട്ടിറങ്ങിയത് പത്ത് പൈസയില്ലാതെ, ഇന്ന് മഞ്ജു ഒരു സിനിമയ്ക്ക് വാങ്ങുന്നത്! കയ്യിൽ വമ്പൻ ബ്രാൻഡുകളും -
‘നാല് മന്ത്രിമാർ തോൽക്കും’- 80 സീറ്റ് ഉറപ്പെന്ന് യുഡിഎഫ് ജില്ലാ കമ്മിറ്റികളുടെ റിപ്പോർട്ട് -
ഗജകേസരി യോഗം അക്ഷയ തൃതീയയിൽ; സ്വർണം വാങ്ങും, ഈ രാശിക്കാർക്ക് ബമ്പർ നേട്ടം, പണം ഒഴുകും! -
'മഞ്ചേശ്വരത്ത് ബിജെപി ജയിക്കാതിരിക്കാൻ നിലപാട് എടുത്തു, നേമത്ത് പിന്തുണ ശിവൻകുട്ടിക്ക്'; എസ്ഡിപിഐ -
വൈദ്യുതി ബില്ല് കണ്ട് ഷോക്കടിച്ചോ? സ്മാർട്ട് മീറ്ററിലെ ഈ രഹസ്യ വിദ്യയിലൂടെ ബില്ല് പകുതിയായി കുറയ്ക്കാം! -
തമിഴ്നാട്ടിൽ വിജയ്ക്കും ടിവികെയ്ക്കും ഒരു സ്വാധീനവുമില്ലെന്ന് ശരത് കുമാർ; 'പോരാട്ടം അവർ തമ്മിൽ' -
കുടുംബസ്വത്ത് അനുഭവയോഗത്തില്‍ വരും, വസ്തു,വാഹനാദികള്‍ സമ്പാദിക്കും, കച്ചവടക്കാര്‍ക്കു ലാഭം വര്‍ധിക്കും, നാൾഫലം -
ചരിത്രത്തിലാദ്യമായി ബീഹാറിന് ബിജെപി മുഖ്യമന്ത്രി, സാമ്രാട്ട് ചൗധരിയുടെ സത്യപ്രതിജ്ഞ ബുധനാഴ്ച -
ഏഴ് വർഷത്തിന് ശേഷം ഇറാനിൽ നിന്ന് ഇന്ത്യയിലേക്ക് എണ്ണയെത്തി; 15 കപ്പലുകൾ ഹോർമുസിൽ കുടുങ്ങി കിടക്കുന്നു -
പ്രായം തോൽക്കും, നിങ്ങൾ തിളങ്ങും; യുവത്വം തിരിച്ചുകിട്ടാൻ ഇതാ 5 വഴികൾ!
Download











Click it and Unblock the Notifications