kerala Budget 2025: 'തിരുവനന്തപുരം മെട്രോ പ്രവർത്തനങ്ങൾ ഈ വർഷം തന്നെ..അതിവേഗ റെയിൽ പാതക്കുള്ള ശ്രമം തുടരും'
തിരുവനന്തപുരം: കേരളത്തിന്റെ രണ്ടാമത് മെട്രോ പദ്ധതി തിരുവനന്തപുരത്ത് ആരംഭിക്കുന്നിനുള്ള പ്രവർത്തനങ്ങൾ ഈ വർഷം തന്നെ തുടരുമെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ. കൊച്ചി മെട്രോ വികസനം ഉറപ്പാക്കുമെന്നും അതിവേഗ റെയിലിനായുള്ള ശ്രമങ്ങൾ തുടരുമെന്നും ധനമന്ത്രി പറഞ്ഞു.
വിഴിഞ്ഞം പദ്ധതി വികസനbgx തലസ്ഥാനത്തെ മറ്റ് വികസനങ്ങളും കണക്കിലെടുത്താണ് തിരുവനന്തപുരത്ത് മെട്രോ ആരംഭിക്കാനുള്ള നീക്കങ്ങൾ സർക്കാർ സജീവമാക്കുന്നത്. നഗരത്തിലെ ഗതാഗതക്കുരിക്കിന് മെട്രോ വലിയ പരിഹാരമാകും. നിലവിൽ രണ്ട് ഘട്ടങ്ങളിലായി പദ്ധതി പൂർത്തിയാക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്. 42 കിമി നീളുന്ന പാതയായിരിക്കും തയ്യാറാക്കുക. 37 സ്റ്റേഷനുകളും അനുവദിച്ചേക്കും. ഒന്നാം ഘട്ടം ടെക്‌നോപാര്‍ക്ക് മുതല്‍ പുത്തരിക്കണ്ടം മൈതാനം വരെയായിരിക്കും പദ്ധതി. കൊച്ചി മെട്രോ റെയിലിനാണ് പദ്ധതിയുടെ നടത്തിപ്പ് ചുമതല.

അതേസമയം തെക്കന്‍ കേരളത്തില്‍ കപ്പല്‍ശാല നിര്‍മിക്കാന്‍ കേന്ദ്ര സഹായം തേടുമെന്ന് ധനമന്ത്രി ബജറ്റിൽ അറിയിച്ചു. കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം നഗരങ്ങളുടെ വിമകസനത്തിന് മെട്രോ പൊളിറ്റൻ പ്ലാനും ബജറ്റിൽ ധനമന്ത്രി പ്രഖ്യാപിച്ചു. സർക്കാർ ജീവനക്കാർക്ക് ആശ്വാസ പ്രഖ്യാപനവുമായാണ് ധനമന്ത്രി ബജറ്റ് അവതരണം തുടങ്ങിയത്. സര്‍വീസ് പെന്‍ഷന്‍ പരിഷ്‌കരണ കുടിശികയുടെ അവസാന ഗഡു 600 കോടി ഈ ഫെബ്രുവരിയില്‍ തന്നെ നൽകുമെന്ന് ധനമന്ത്രി വ്യക്തമാക്കി. കുടിശികയുടെ രണ്ട് ഘഡു ഈ സാമ്പത്തിക വർഷം തന്നെ നൽകും.അത് പിഎഫിൽ ലയിപ്പിക്കും.1900 കോടി വരുമിത്. ജീവനക്കാരുടെ ഡിഎ കുടിശികയുടെ രണ്ട് ഗഡുക്കളുടെ ലോക്കിൻ പിരിയഡ് നടപ്പുസാമ്പത്തിക വർഷത്തിൽ ഒഴിവാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്നും ധനമന്ത്രി പറഞ്ഞു. വയനാടിന് പുനരധിവാസത്തിനായി 850 കോടിയും ബജറ്റിൽ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതുകൂടാതെ ലൈഫ് പദ്ധതിക്കായി കൂടുതൽ വിഹിതവും ബജറ്റിൽ വകയിരുത്തി. കാരുണ്യ ചികിത്സാ പദ്ധതിക്കായി 200 കോടി രൂപയും ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്.
കടുത്ത സാമ്പത്തിക പ്രതിസന്ധിയെ സംസ്ഥാനം അതിജീവിച്ചതായി ബജറ്റ് അവതരിപ്പിച്ചുകൊണ്ട് ധനമന്ത്രി പറഞ്ഞു. കേരള സമ്പദ്ഘടന അതിവേഗം മുന്നേറാനുള്ള ഒരു സാഹചര്യത്തിലേക്ക് സജ്ജമായിക്കൊണ്ടിരിക്കുകയാണ്. കേരളത്തിന്റെ ആഭ്യന്തര വളർച്ച നിരക്ക് കൂടുതൽ മെച്ചപ്പെട്ട അവസ്ഥയിലാണെന്നും ധനമന്ത്രി പറഞ്ഞു. അതേസമയം കേരളത്തിന്റെ സാമ്പത്തിക ഞെരുക്കത്തിൽ കേന്ദ്രസർക്കാരിനെതിരെ അതിരൂക്ഷവിമർശനവും ധനമന്ത്രി ഉന്നയിച്ചു. കേന്ദ്രം നികുതി വിഹിതം കുറച്ചതാണ് സർക്കാരിനെ പ്രതിസന്ധിയിലാക്കിയതെന്ന് ധനമന്ത്രി കുറ്റപ്പെടുത്തി.
Download











Click it and Unblock the Notifications