2500 രൂപ വാഗ്ദാനം,1600 ല്‍ തുടർന്ന് നാല് വർഷം: ക്ഷേമ പെന്‍ഷനില്‍ ഇത്തവണയും നിരാശ; തുക വർധിപ്പിച്ചില്ല
തിരുവനന്തപുരം: ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ക്ഷേപെന്‍ഷന്‍ വർധനവ് ഇല്ലാതെ രണ്ടാം പിണറായി സർക്കാറിന്റെ അവസാന സമ്പൂർണ്ണ ബജറ്റ്. ക്ഷേമ പെന്‍ഷന്‍ കുടിശ്ശിക തീർക്കുമെന്ന പ്രഖ്യാപനം മാത്രമാണ് ബജറ്റിലുണ്ടായിരുന്നത്. ക്ഷേമപെന്‍ഷനായി നിലവില്‍ നല്‍കി വരുന്ന 1600 എന്നത് പരിഷ്കരിച്ച് 1800 രൂപവരെയാക്കുമെന്നാണ് പ്രതീക്ഷ. പത്ത് ശതമാനത്തിലേറെ വർധനവ് സർക്കാർ ലക്ഷ്യമിടുന്നുണ്ടെന്ന തരത്തിലുള്ള റിപ്പോർട്ടുകളുമുണ്ടായിരുന്നു.
ക്ഷേമ പെൻഷൻ 2500 രൂപയാക്കുമെന്നായിരുന്നു എൽ ഡി എഫിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനം. എന്നാൽ കഴിഞ്ഞ നാല് വർഷമായി ക്ഷേമ പെൻഷനില്‍ യാതൊരു വർധനവിനും സർക്കാർ തയ്യാറായിട്ടില്ല. ഈ സാഹചര്യത്തില്‍ 100-200 രൂപയുടെ വർധനവാണ് ഇത്തവണ പ്രതീക്ഷിച്ചത്. തദ്ദേശ തിരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്ന സാഹചര്യമായിട്ട് പോലും പെന്‍ഷനില്‍ വർധനവുണ്ടായില്ലെന്നതും ശ്രദ്ധേയമാണ്.

അതേസമയം, രാജ്യത്തെ ഏറ്റവും ബൃഹത്തായ സാമൂഹ്യ
സുരക്ഷാ പെൻഷൻ പദ്ധതി കേരളത്തിലാണെന്ന് മന്ത്രി പറഞ്ഞു. 60 ലക്ഷത്തോളം പേർക്ക് പ്രതിമാസം 1600 പെൻഷൻ നൽകാനായി 11,000 കോടി രൂപയിലധികമാണ് സർക്കാർ ഒരു വർഷം ചെലവഴിക്കുന്നത്. ഈ സർക്കാർ ഇതുവരെ പെൻഷനുവേണ്ടി ചെലവഴിച്ചത് 33,210.68 കോടി രൂപയാണ്. സാമൂഹ്യസുരക്ഷാ പെൻഷൻ ഗുണഭോക്താക്കളിൽ ചില പ്രത്യേക വിഭാഗങ്ങളിൽ കേന്ദ്രസഹായം ലഭ്യമാകുന്നുണ്ടെന്നും കെഎന്‍ ബാലഗോപാല്‍ പറയുന്നു.
മുഖ്യമന്ത്രി സംസ്ഥാന നിയമസഭയിൽ റൂൾ 300 പ്രകാരം പുറപ്പെടുവിച്ച പ്രസ്താവനയിൽ സാമൂഹ്യസുരക്ഷാ പെൻഷൻ കുടിശ്ശിക തീർത്ത് നൽകുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഈ സാമ്പത്തിക വർഷം രണ്ട് ഗഡു കുടിശ്ശിക അനുവദിക്കുകയുണ്ടായി. അതത് മാസത്തെ പെൻഷൻ കൃത്യമായി നൽകിവരികയും ചെയ്യുന്നു. 2025-26 ല്‍ അവശേഷിക്കുന്ന മൂന്ന് കുടിശ്ശികകൾ കൊടുത്തു തീർക്കും. കേന്ദ്രം കേരളത്തെ സാമ്പത്തികമായി വരിഞ്ഞുമുറുക്കുമ്പോഴും സംസ്ഥാനത്തെ അടിസ്ഥാന ജനവിഭാഗത്തെ കൈവിടാതെ കാക്കാൻ എൽ ഡി എഫ് സർക്കാർ പ്രതിജ്ഞാബദ്ധമാണ്. വരുന്ന സാമ്പത്തികവർഷവും അതത് മാസത്തെ പെൻഷൻ കുടിശ്ശിക കൂടാതെ നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, സംസ്ഥാനത്ത് നിലവിലുള്ള റെയിൽവേ സൗകര്യ ങ്ങളുടെ അപര്യാപ്തത എല്ലാവരും തിരിച്ചറിയുന്നുണ്ട്. കേരളത്തിന് അതിവേഗ റെയിൽപ്പാത വേണം എന്ന കാര്യത്തിൽ അഭിപ്രായ സമന്വയം രൂപപ്പെടുന്നുണ്ട്. വിഴിഞ്ഞം തുറമുഖത്തിന്റെ രണ്ട്, മൂന്ന്, നാല് ഘട്ടങ്ങളുടെ നിർമ്മാണം മുൻപ് തീരുമാനിച്ചിരിന്നതിനു വളരെ മുമ്പ് 2028 ഡിസംബറോടുകൂടി പൂർത്തിയാക്കാൻ ധാരണയായെന്നും ധനമന്ത്രി കൂട്ടിച്ചേർത്തു.
-
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
സ്വർണത്തിന് വീഴാനുള്ള പ്ലാനൊന്നും അല്ല..പവൻ വിലയിൽ 40,000ത്തിൻ്റെ വർധനവ് ഉണ്ടാകും..പ്രവചനം -
ദിലീപിനെ വിട്ടിറങ്ങിയത് പത്ത് പൈസയില്ലാതെ, ഇന്ന് മഞ്ജു ഒരു സിനിമയ്ക്ക് വാങ്ങുന്നത്! കയ്യിൽ വമ്പൻ ബ്രാൻഡുകളും -
‘നാല് മന്ത്രിമാർ തോൽക്കും’- 80 സീറ്റ് ഉറപ്പെന്ന് യുഡിഎഫ് ജില്ലാ കമ്മിറ്റികളുടെ റിപ്പോർട്ട് -
ഗജകേസരി യോഗം അക്ഷയ തൃതീയയിൽ; സ്വർണം വാങ്ങും, ഈ രാശിക്കാർക്ക് ബമ്പർ നേട്ടം, പണം ഒഴുകും! -
'മഞ്ചേശ്വരത്ത് ബിജെപി ജയിക്കാതിരിക്കാൻ നിലപാട് എടുത്തു, നേമത്ത് പിന്തുണ ശിവൻകുട്ടിക്ക്'; എസ്ഡിപിഐ -
വൈദ്യുതി ബില്ല് കണ്ട് ഷോക്കടിച്ചോ? സ്മാർട്ട് മീറ്ററിലെ ഈ രഹസ്യ വിദ്യയിലൂടെ ബില്ല് പകുതിയായി കുറയ്ക്കാം! -
തമിഴ്നാട്ടിൽ വിജയ്ക്കും ടിവികെയ്ക്കും ഒരു സ്വാധീനവുമില്ലെന്ന് ശരത് കുമാർ; 'പോരാട്ടം അവർ തമ്മിൽ' -
കുടുംബസ്വത്ത് അനുഭവയോഗത്തില്‍ വരും, വസ്തു,വാഹനാദികള്‍ സമ്പാദിക്കും, കച്ചവടക്കാര്‍ക്കു ലാഭം വര്‍ധിക്കും, നാൾഫലം -
ചരിത്രത്തിലാദ്യമായി ബീഹാറിന് ബിജെപി മുഖ്യമന്ത്രി, സാമ്രാട്ട് ചൗധരിയുടെ സത്യപ്രതിജ്ഞ ബുധനാഴ്ച -
ഏഴ് വർഷത്തിന് ശേഷം ഇറാനിൽ നിന്ന് ഇന്ത്യയിലേക്ക് എണ്ണയെത്തി; 15 കപ്പലുകൾ ഹോർമുസിൽ കുടുങ്ങി കിടക്കുന്നു -
പ്രായം തോൽക്കും, നിങ്ങൾ തിളങ്ങും; യുവത്വം തിരിച്ചുകിട്ടാൻ ഇതാ 5 വഴികൾ!
Download











Click it and Unblock the Notifications