സംസ്ഥാന ബജറ്റ് നാളെ; മാജിക് ഇല്ലെങ്കിലും കൈയടിക്കാന്‍ വകയുണ്ടെന്ന് സര്‍ക്കാര്‍; പെന്ഷന് കൂടും?
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനു തൊട്ടു മുന്‍പുള്ള ബജറ്റ് എന്ന പ്രത്യേകതയോടെയാണ് നാളെ കേരള നിയമസഭയില്‍ സംസ്ഥാന ബജറ്റ് അവതരിപ്പിക്കുന്നത്. രണ്ടാം എല്‍ഡിഎഫ് സര്‍ക്കാരിന്റെ അവസാന ബജറ്റ് ആയതിനാല്‍ ജനകീയ പ്രഖ്യാപനങ്ങള്‍ ഉണ്ടാകുമെന്ന വലിയ പ്രതീക്ഷയിലാണ് ജനങ്ങള്‍. സംസ്ഥാനം കടക്കെണിയില്‍ ആണെങ്കിലും മൂന്നാം വട്ടം ഭരണം എന്ന സ്വപ്നം മുന്നില്‍ക്കണ്ട് പഞ്ഞമില്ലാതെ പ്രഖ്യാപനങ്ങള്‍ നടത്താനുള്ള തയ്യാറെടുപ്പിലാണ് സര്‍ക്കാര്‍.
നിയമസഭയില്‍ നാളെ രാവിലെ ഒമ്പതിന് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ ബജറ്റ് അവതരണം ആരംഭിക്കും. രണ്ടാം പിണറായി വിജയന് സര്‍ക്കാരിന്റെ അവസാനത്തെ ബജറ്റ് ആണിത്. ഇത് ആറാം തവണയാണ് ബാലഗോപാല്‍ ബജറ്റ് അവതരണം നടത്തുന്നത്. ഇക്കഴിഞ്ഞ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിന് മുന്‍പ് പല ആനുകൂല്യ പ്രഖ്യാപനങ്ങളും നടത്തിയെങ്കിലും തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് അതുകൊണ്ട് ഗുണം ഉണ്ടായില്ല. അതുകൊണ്ട് ഈ ബജറ്റില്‍ കരുതലോടെയാണ് സര്‍ക്കാരിന്റെ നീക്കങ്ങള്‍.

ശമ്പള പരിഷ്കരണ പ്രഖ്യാപനം, പുതിയ പെന്ഷന് പദ്ധതി, ക്ഷേമപെന്ഷന് വര്‍ധന, റബറിന്റെ താങ്ങുവില വര്‍ധന, ദാരിദ്ര്യ നിര്‍മാര്‍ജന പദ്ധതികള്‍, സ്ത്രീശാക്തീകരണ പദ്ധതികള്‍ എന്നിവ സംബന്ധിച്ച പ്രഖ്യാപനങ്ങളാണ് ബജറ്റില്‍ നിന്ന് ജനങ്ങള്‍ പ്രതീക്ഷിക്കുന്നത്.
സാധാരണക്കാരായ ജനങ്ങള്‍ ഏറ്റവും ആകാംക്ഷയോടെ ഉറ്റുനോക്കുന്നത് ക്ഷേമപെന്‍ഷന്റെ വര്‍ധനയാണ്. നിലവില്‍ 2000 രൂപയാണ് ക്ഷേമപെന്‍ഷനായി നല്‍കുന്നത്. ഇത് 2500 രൂപയായോ 3000 രൂപയായോ വര്‍ധിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഓരോ വര്‍ഷവും ക്ഷേമ പെന്‍ഷനില്‍ നിശ്ചിത തുക വര്‍ദ്ധിപ്പിക്കുന്ന രീതിയും സര്‍ക്കാരിന്റെ പരിഗണനയിലുണ്ട്.
അതേസമയം, സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ ഉറ്റുനോക്കുന്നത് ശമ്പള പരിഷ്കരണം സംബന്ധിച്ച പ്രഖ്യാപനങ്ങളിലാണ്. 10 മുതല്‍ 15 ശതമാനം വരെ ശമ്പള വര്‍ധനയാണ് പ്രതീക്ഷിക്കുന്നത്. സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള പരിഷ്കരണത്തിനായി ഇത്തവണ കമ്മീഷന് പകരം കമ്മിറ്റിയെ നിയോഗിച്ചേക്കും. ആഴ്ചകള്‍ക്കുള്ളില്‍ റിപ്പോര്‍ട്ട് വാങ്ങി മാര്‍ച്ച് മാസം മുതല്‍ പുതിയ ശമ്പളം നല്‍കാനാണ് ആലോചിക്കുന്നത്.
പങ്കാളിത്ത പെന്ഷന് പദ്ധതിക്ക് പകരമായി ശമ്പളത്തിന്റെ പകുതിയെങ്കിലും പെന്ഷന് ഉറപ്പാക്കുന്ന അഷ്വേഡ് പെന്ഷന് പദ്ധതി ബജറ്റില്‍ പ്രഖ്യാപിച്ചേക്കും. വിലക്കയറ്റം നിയന്ത്രിക്കുന്നതിനായി സപ്ലൈകോ വഴിയുള്ള സബ്സിഡി സാധനങ്ങളുടെ ലഭ്യത ഉറപ്പാക്കാന്‍ കൂടുതല്‍ തുക വകയിരുത്തും. വയോജനങ്ങളുടെ ക്ഷേമം മുന്‍നിര്‍ത്തിയുള്ള പ്രത്യേക പദ്ധതികളും ബജറ്റില്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിഴിഞ്ഞം, ലൈറ്റ് മെട്രോ ഉള്‍പ്പെടെയുള്ള പദ്ധതികള്‍ക്ക് വലിയ തുക നീക്കി വയ്ക്കുമെന്നും കരുതുന്നുണ്ട്.
കര്‍ഷക വോട്ടുകള്‍ ലക്ഷ്യമിട്ട് റബ്ബറിന്റെ താങ്ങുവില 250 രൂപയായി വര്‍ധിപ്പിക്കുന്നത് സംബന്ധിച്ച് പ്രഖ്യാപനവും ബജറ്റില്‍ ഉണ്ടായേക്കും.
കേന്ദ്ര ബജറ്റിനു മുന്‍പ് സംസ്ഥാന ബജറ്റ് അവതരിപ്പിക്കുന്നതിനാല്‍ കേന്ദ്ര വിഹിതം സംസ്ഥാന ബജറ്റില്‍ ഉള്‍പ്പെടുത്തുന്നതില്‍ അനിശ്ചിതത്വം നിലനില്‍ക്കുന്നുണ്ട്. പിണറായി വിജയന് സര്‍ക്കാരിന്റെ കഴിഞ്ഞ 10 വര്‍ഷത്തെ നേട്ടങ്ങള്‍ ഉയര്‍ത്തിക്കാട്ടിയായിരിക്കും ബജറ്റ് അവതരണം. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിലെ തിരിച്ചടികള്‍ കണക്കിലെടുത്ത്, സാമ്പത്തിക പ്രതിസന്ധികള്‍ക്കിടയിലും പരമാവധി ആനുകൂല്യങ്ങള്‍ നല്കി ജനപിന്തുണ ഉറപ്പാക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications