Get Updates
Get notified of breaking news, exclusive insights, and must-see stories!

Kerala Budget Live: ശമ്പള പരിഷ്‌കരണം പ്രഖ്യാപിച്ച് സര്‍ക്കാര്‍, ഡിഗ്രി വരെ സൗജന്യ വിദ്യാഭ്യാസം

സംസ്ഥാനത്തിന്റെ ഈ സാമ്പത്തിക വര്‍ഷത്തെ ബജറ്റ് അവതരിപ്പിച്ച് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍. രണ്ടാം എല്‍ഡിഎഫ് സര്‍ക്കാരിന്റെ അവസാന ബജറ്റാണ് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ അവതരിപ്പിച്ചത്. മുന്‍ബജറ്റുകളിലെ പ്രഖ്യാപനങ്ങളെല്ലാം നടപ്പാക്കിയെന്നും കേരളം പുതിയ പാതയില്‍ കുതിക്കുകയാണ് എന്നും ധനമന്ത്രി പറഞ്ഞു. ഇപ്പോഴുള്ളത് ന്യൂ നോര്‍മല്‍ കേരളമാണ് എന്നും മന്ത്രി പറഞ്ഞു. വര്‍ഗീയശക്തികള്‍ക്കെതിരെ കേരളം ഒന്നിക്കണം എന്ന് ബജറ്റ് പ്രസംഗത്തില്‍ ധനമന്ത്രി കൂട്ടിച്ചേര്‍ത്തു.

1000 രൂപയുടെ സ്ത്രീസുരക്ഷാ പദ്ധതിയ്ക്കായി 3202 കോടി രൂപയും കണക്ട് ടു വര്‍ക്ക്സിന് 400 കോടി രൂപയും മാറ്റി വെക്കും എന്ന് ബജറ്റില്‍ പ്രഖ്യാപിച്ചു. ക്ഷേമപെന്‍ഷനായി 14500 കോടി രൂപ മാറ്റി വെക്കും. അങ്കണവാടി ജീവനക്കാരുടെ വേതനം 1000 രൂപയും ഹെല്‍പ്പര്‍മാരുടെ വേതനം 500 രൂപയും ആശവര്‍ക്കര്‍മാരുടെ വേതനം 1000 രൂപയും വര്‍ധിപ്പിക്കും. സാക്ഷരാത പ്രേരകുമാരുടെ വേതനം 1000 രൂപ കൂട്ടി.

സര്‍ക്കാര്‍ ജീവനക്കാരുടെ ഡിഎ കുടിശ്ശിക പ്രശ്നം പരിഹരിക്കും. നികുതിദായകര്‍ക്ക് പുരസ്‌കാരം നല്‍കും. ഇതിനായി 5 കോടി രൂപ മാറ്റിവെക്കും. പുരസ്‌കാരത്തിന്റെ ഘടനയും സ്വഭാവവും പിന്നീട് തീരുമാനിക്കും. അഞ്ച് വര്‍ഷത്തിനിടെ തനത് നികുതി വരുമാനം കൂടി. നികുതിദായകരെ ഭീഷണിപ്പെടുത്താതെ തന്നെ നികുതി പിരിവ് സാധ്യമാക്കി. സര്‍ക്കാര്‍ ചെലവ് ചുരുക്കിയും തനത് വരുമാനം വര്‍ധിപ്പിച്ചും കേന്ദ്രത്തിന്റെ സാമ്പത്തിര ഞെരുക്കത്തെ കേരളം ഫലപ്രദമായി പ്രതിരോധിച്ചെന്നും മന്ത്രി പറഞ്ഞു.

Kerala Budget 2026

Jan 29, 2026, 3:15 pm IST

സംസ്ഥാന സർക്കാരിന്റെ പിടിപ്പുകേടും കെടുകാര്യസ്ഥതയും മറയ്ക്കാൻ കേന്ദ്രത്തെ പഴിചാരുകയാണ് ധനമന്ത്രി ബജറ്റ് പ്രസംഗത്തിൽ ചെയ്തതെന്ന് ബിജെപി.കേരളത്തിന്റെ വികസന സ്വപ്നങ്ങൾ ഓരോന്നും യാഥാർത്ഥ്യമാക്കാൻ വലിയ പിന്തുണ നൽകിയത് മോദി സർക്കാരാണ്.യുപിഎ ഭരണകാലത്ത് കേരളത്തിന് ലഭിച്ചത് വെറും 72,000 കോടി രൂപയാണെങ്കിൽ, നരേന്ദ്രമോദി സർക്കാർ കഴിഞ്ഞ പത്തു വർഷത്തിനിടെ നൽകിയത് 3.2 ലക്ഷം കോടി രൂപയാണ്.യുപിഎ നൽകിയതിനേക്കാൾ നാലരയിരട്ടിയിലധികം പണം മോദി സർക്കാർ കേരളത്തിന് അനുവദിച്ചിട്ടുണ്ട്. എൽഡിഎഫ് സർക്കാർ നടത്തുന്ന ഈ നുണപ്രചരണം കേരള ജനത തിരിച്ചറിയുന്നുണ്ടെന്നും ബിജെപി.
Jan 29, 2026, 2:32 pm IST

ആശാ വര്‍ക്കര്‍മാരുടെ പ്രതിമാസ വേതനം 1000 രൂപ വര്‍ധിപ്പിച്ചതിനെ സ്വാഗതം ചെയുന്നുവെന്ന് ആശ ഹെല്‍ത്ത് വര്‍ക്കേഴ്‌സ് അസോസിയേഷന്‍. പക്ഷെ തൃപ്തി ഇല്ല എന്നും 21000 രൂപയാണ് ഡിമാന്‍ഡ് ചെയ്തിരുന്നത് എന്നും സംഘടന അറിയിച്ചു. ഓണറേറിയം വര്‍ധിപ്പിക്കേണ്ടത് സംസ്ഥാന സര്‍ക്കാര്‍ ആണെന്ന് സമ്മതിക്കേണ്ടി വന്നു. സമരം ന്യായമാണ് എന്ന് സര്‍ക്കാര്‍ സമ്മതിച്ചെന്നും ഇനിയും സആശമാരെ പരിഗണിച്ചില്ലെങ്കില്‍ തിരഞ്ഞെടുപ്പിലെ നിലപാടുകള്‍ക്ക് മാറ്റം ഉണ്ടാകില്ല എന്നും ആഅആശമാര്‍ അറിയിച്ചു.
Jan 29, 2026, 2:00 pm IST

ഫെബ്രുവരി മുതല്‍ ജീവനക്കാര്‍ക്ക് ഡിഎ കുടിശ്ശിക ലഭിക്കും
Jan 29, 2026, 1:48 pm IST

ഭരണ പരാജയത്തിന്റെ രേഖയാണ് ബജറ്റെന്ന് മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി. പ്രഖ്യാപിച്ച ആനുകൂല്യങ്ങള്‍ അഞ്ചുവര്‍ഷം കൊടുത്തിട്ടില്ല. വെച്ചത് ചെലവഴിക്കാതെയാണ് കൂട്ടുന്ന കാര്യം പറയുന്നതെന്നും അദ്ദേഹം പരിഹസിച്ചു.
Jan 29, 2026, 1:17 pm IST

എസ്‌ഐആര്‍ മത ന്യൂനപക്ഷങ്ങളില്‍ വലിയ ആശങ്ക ഉണ്ടാക്കുന്നുവെന്നും ഇത് അകറ്റാനായി കേരള സര്‍ക്കാര്‍ നേറ്റിവിറ്റി കാര്‍ഡ് പ്രഖ്യാപിക്കുന്നതായും മന്ത്രി കെഎന്‍ ബാലഗോപാല്‍. ഇതിനായി പുതിയ നിയമ നിര്‍മ്മാണം നടത്തും. മതസാമുദായിക സൗഹൃദം അടയാളപ്പെടുത്താന്‍ ബജറ്റില്‍ 10 കോടി വിലയിരുത്തും
Jan 29, 2026, 12:48 pm IST

ഇതുവരെ കടം 4.8 ലക്ഷം കോടി; പ്രതീക്ഷിക്കുന്ന വരവ് 1.82 ലക്ഷം കോടി. ചെലവ് 2.17 ലക്ഷം കോടി
Jan 29, 2026, 12:08 pm IST

സംസ്ഥാന ബജറ്റിനെ വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. പരിതാപകരമായ അവസ്ഥയിലാണ് കേരളത്തിന്റെ സാമ്പത്തികരംഗമെന്ന് സതീശന്‍. ബജറ്റ് ജനങ്ങള്‍ വിശ്വസിക്കില്ല. അനാവശ്യ രാഷ്ട്രീയം കലര്‍ത്തി ബജറ്റിന്റെ വിശ്വാസ്യത കളഞ്ഞെന്നും സതീശന്‍
Jan 29, 2026, 11:56 am IST

സംസ്ഥാന ബജറ്റ് അവതരണം അവസാനിച്ചു. വികസനത്തിനും ക്ഷേമത്തിനും മുന്‍ഗണന. ബജറ്റ് അവതരണം നീണ്ടുനിന്നത് 3 മണിക്കൂര്‍. സംസ്ഥാന ചരിത്രത്തിലെ നാലാമത്തെ ദൈര്‍ഘ്യമേറിയ ബജറ്റ്
Jan 29, 2026, 11:50 am IST

കെ-റെയിലില്‍ നിന്ന് പിന്നോട്ടില്ലെന്ന് ധനമന്ത്രി. 'കെ-റെയില്‍ വരും കേട്ടോ' എന്ന് തന്നെയാണ് നിലപാട്. കേന്ദ്രത്തിന്റെ അനുമതിക്കായി ഇനിയും ശ്രമിക്കുമെന്നും മന്ത്രി
Jan 29, 2026, 11:48 am IST

അഷ്വേര്‍ഡ് പെന്‍ഷന്‍ പദ്ധതി പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍. ഏപ്രില്‍ മുതല്‍ പ്രാബല്യത്തില്‍ വരും. അവസാന അടിസ്ഥാന ശമ്പളത്തിന്റെ 50% തുക ഉറപ്പാക്കും
Jan 29, 2026, 11:45 am IST

സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം പരിഷ്‌കരിക്കും. ശമ്പള പരിഷ്‌കരണ കമ്മീഷന്‍ പ്രഖ്യാപിച്ചു. റിപ്പോര്‍ട്ട് മൂന്ന് മാസത്തിനകം സമര്‍പ്പിക്കണം
Jan 29, 2026, 11:44 am IST

സര്‍ക്കാര്‍ ജീവനക്കാരുടെ ഡിഎ കുടിശ്ശിക പൂര്‍ണമായും കൊടുത്ത് തീര്‍ക്കും. ആദ്യ ഗഡു കുടിശ്ശിക ഫെബ്രുവരിയിലെ ശമ്പളത്തോടൊപ്പം കൊടുക്കും. ശേഷിക്കുന്ന കുടിശ്ശിക മുഴുവന്‍ മാര്‍ച്ചില്‍ വിതരണം ചെയ്യും
Jan 29, 2026, 11:38 am IST

അങ്കണവാടികളില്‍ മുട്ടയും പാലും വിതരണം ചെയ്യും. ഇതിനായി 80.90 കോടി രൂപ അനുവദിക്കും
Jan 29, 2026, 11:36 am IST

എം.എൻ ലക്ഷം വീട് പദ്ധതിക്കായി 10 കോടി അനുവദിക്കും
Jan 29, 2026, 11:32 am IST

പിന്നാക്ക ക്ഷേമത്തിന് 200.94 കോടി രൂപ അനുവദിക്കും
Jan 29, 2026, 11:29 am IST

വിദ്യാവാഹിനിക്ക് 30 കോടി രൂപ അനുവദിച്ചു.
Jan 29, 2026, 11:28 am IST

ലോക കേരള സഭയുടെ അനുബന്ധ പ്രവര്‍ത്തനങ്ങള്‍ക്ക് 7.3 കോടി
Jan 29, 2026, 11:25 am IST

വയോജന കമ്മീഷന് 50 ലക്ഷം രൂപ അനുവദിക്കും
Jan 29, 2026, 11:25 am IST

ലൈഫ് പദ്ധതിക്ക് 1498.25 കോടി രൂപ അനുവദിക്കും
Jan 29, 2026, 11:18 am IST

ജയിലുകളുടെ നവീകരണത്തിന് 47 കോടി രൂപയുടെ വിഹിതം അനുവദിക്കും
Jan 29, 2026, 11:04 am IST

തോപ്പില്‍ ഭാസി, പി.ജെ ആന്റണി , കെ.ടി. മുഹമ്മദ് എന്നിവരെ ആദരിക്കാന്‍ സ്ഥിരം നാടക തിയേറ്ററുകള്‍ ആരംഭിക്കും
Jan 29, 2026, 11:03 am IST

ബജറ്റ് അവതരണം 2 മണിക്കൂര്‍ പിന്നിട്ടു
Jan 29, 2026, 10:57 am IST

സാംസ്‌കാരിക മേഖലയ്ക്ക് 30 കോടി രൂപ വകയിരുത്തും. അന്തരിച്ച പ്രശസ്ത കലാകാരന്‍മാരുടെ സ്മരണയ്ക്കായി മ്യൂസിയം നിര്‍മിക്കും
Jan 29, 2026, 10:55 am IST

പത്രപ്രവര്‍ത്തകരുടെ പെന്‍ഷന്‍ 13000 രൂപയായി വര്‍ധിപ്പിക്കും
Jan 29, 2026, 10:51 am IST

കെ ഫോണിന് 112.4 കോടി രൂപ അനുവദിക്കും
Jan 29, 2026, 10:49 am IST

ഐടി പാര്‍ക്കില്‍ തൊഴിലവസരങ്ങള്‍ വര്‍ധിച്ചു
Jan 29, 2026, 10:48 am IST

റോഡ് അപകടത്തില്‍പ്പെടുന്നവര്‍ക്ക് ആദ്യ 5 ദിവസം സൗജന്യ ചികിത്സ. സര്‍ക്കാര്‍ ആശുപത്രികളിലും തിരഞ്ഞെടുക്കപ്പെട്ട സ്വകാര്യ ആശുപത്രികളിലുമാണിത്‌
Jan 29, 2026, 10:46 am IST

പുതിയ ഐടി നയം ഉടന്‍ പുറത്തിറക്കും
Jan 29, 2026, 10:42 am IST

സ്റ്റാര്‍ട്ടപ്പ് മിഷന് 99.5 കോടി രൂപ
Jan 29, 2026, 10:42 am IST

കട്ടപന മുതല്‍ തേനി വരെ തുരങ്ക പാത. സാധ്യത പഠനത്തിനായി 10 കോടി. പത്തനംതിട്ട കോട്ടയം ജില്ലകളിലെ തീര്‍ഥാടന റോഡ് വികസനത്തിന് 15 കോടി
READ MORE

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+