Get Updates
Get notified of breaking news, exclusive insights, and must-see stories!
Live

Kerala Budget Live: കേരള ബജറ്റ് : വിഡി മാജിക് ഉണ്ടാകുമോ? യുഡിഎഫ് സര്‍ക്കാരിന്റെ ആദ്യ ബജറ്റ് ഇന്ന്

വിഡി സതീശന്‍ നയിക്കുന്ന യുഡിഎഫ് സര്‍ക്കാരിന്റെ ആദ്യ ബജറ്റ് ഇന്ന്. ധനവകുപ്പ് കൂടി കൈകാര്യം ചെയ്യുന്നതിനാല്‍ മുഖ്യമന്ത്രി തന്നെയാണ് ബജറ്റ് അവതരിപ്പിക്കുന്നത്. ആര്‍. ശങ്കറിനും ഉമ്മന്‍ ചാണ്ടിക്കും ശേഷം ധനവകുപ്പ് കൈകാര്യം ചെയ്ത് ബജറ്റ് അവതരിപ്പിക്കുന്ന കോണ്‍ഗ്രസ് മുഖ്യമന്ത്രി എന്ന വിശേഷണവും ഇതോടെ വിഡി സതീശന് സ്വന്തമാകും. ആദ്യ ബജറ്റ് ആയതിനാല്‍ തന്നെ ജനപ്രിയ പ്രഖ്യാപനങ്ങളാണ് ജനങ്ങള്‍ പ്രതീക്ഷിക്കുന്നത്.

കര്‍ണാടകയില്‍ ഡികെ എഫക്ട്; ബിജെപി വോട്ടും കോണ്‍ഗ്രസിന്, എംഎല്‍സി തിരഞ്ഞെടുപ്പില്‍ മിന്നുന്ന ജയം
കര്‍ണാടകയില്‍ ഡികെ എഫക്ട്; ബിജെപി വോട്ടും കോണ്‍ഗ്രസിന്, എംഎല്‍സി തിരഞ്ഞെടുപ്പില്‍ മിന്നുന്ന ജയം

എന്നാല്‍ കടുത്ത സാമ്പത്തിക അച്ചടക്കം പാലിച്ച് കൊണ്ടായിരിക്കും പ്രഖ്യാപനങ്ങള്‍ വരിക. സാമ്പത്തിക നിയന്ത്രണത്തിലൂന്നിയായിരിക്കും പ്രഖ്യാപനങ്ങള്‍. സംസ്ഥാനത്തിന്റെ സാമ്പത്തിക ആരോഗ്യം അതീവ മോശമാണെന്ന് വിലയിരുത്തി ധവളപത്രം പുറത്തിറക്കിയതിന് തൊട്ടുപിന്നാലെയാണ് ആദ്യ ബജറ്റ് അവതരിപ്പിക്കാന്‍ വിഡി സതീശന്‍ ഒരുങ്ങുന്നത്. നികുതി-നികുതിയേതര വരുമാനങ്ങള്‍ വര്‍ധിപ്പിക്കുന്നതിനുള്ള പ്രഖ്യാപനങ്ങള്‍ ഉണ്ടായേക്കും.

Kerala Budget Live

ഇന്ധന നികുതി, ഭൂനികുതി, മദ്യവില, വൈദ്യുതി നിരക്ക് എന്നിവ കുറയ്ക്കാനുള്ള സാധ്യതയില്ല. കൂട്ടിയാല്‍ വിമര്‍ശനം ഉയരും എന്നതിനാല്‍ തല്‍സ്ഥിതി തുടരാനാണ് സാധ്യത. എല്‍ഡിഎഫ് സര്‍ക്കാരിന്റെ കിഫ്ബി ഉടച്ചുവാര്‍ക്കുന്ന പ്രഖ്യാപനങ്ങളും ഉണ്ടായേക്കും. കിഫ്ബിയുടെ പൂര്‍ണ നിയന്ത്രണം ധനവകുപ്പിന് കീഴിലാക്കാനും നടപടിയുണ്ടാകുമെന്നാണ് സൂചന

Jun 19, 2026, 12:04 am IST

റവന്യു കമ്മി ഗ്രാന്റ് ഇനത്തില്‍ കേന്ദ്രത്തില്‍ നിന്നു കിട്ടുമെന്നു കരുതിയ 14,317 കോടി രൂപ കിട്ടാതിരിക്കുകയും കേന്ദ്ര നികുതി വിഹിതത്തില്‍ പ്രതീക്ഷിച്ചതിനെക്കാള്‍ 5,000 കോടി രൂപയോളം കുറയുകയും ചെയ്യുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് വികസന പദ്ധതികള്‍ നടപ്പാക്കാന്‍ ബാക്കിയുള്ളത് 10,000 കോടി രൂപയാണ്.
Jun 19, 2026, 12:03 am IST

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് 2% ഡിഎ, അഷ്വേഡ് പെന്‍ഷന്‍ പദ്ധതിയില്‍ വ്യക്തത, ശമ്പള പരിഷ്‌കരണ കമ്മിഷന്റെ പുനസംഘടന, മെഡിസെപ്പില്‍ പുനപരിശോധന എന്നിവ ബജറ്റിലുണ്ടാകും.
Jun 19, 2026, 12:03 am IST

എല്‍ഡിഎഫ് സര്‍ക്കാരിന്റെ സ്വപ്നപദ്ധതിയായ കിഫ്ബിയെ ധനമന്ത്രാലയത്തിന്റെ പൂര്‍ണ നിയന്ത്രണത്തിലാക്കിയേക്കും
Jun 19, 2026, 12:03 am IST

സാമ്പത്തിക പ്രതിസന്ധിക്കിടയിലും ജനപ്രിയ പ്രഖ്യാപനങ്ങള്‍ക്ക് കാതോര്‍ത്ത് ജനങ്ങള്‍
Jun 19, 2026, 12:03 am IST

യുഡിഎഫ് സര്‍ക്കാരിന്റെ ആദ്യ ബജറ്റ് ഇന്ന്. ധനവകുപ്പ് കൂടി കൈകാര്യം ചെയ്യുന്നതിനാല്‍ മുഖ്യമന്ത്രി തന്നെയാണ് ബജറ്റ് അവതരിപ്പിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+