ശമ്പളം കൂടും; സർക്കാർ ജീവനക്കാരുടെ ശമ്പള പരിഷ്കരണം പ്രഖ്യാപിച്ച് സർക്കാർ, കുറഞ്ഞ അടിസ്ഥാനശമ്പളം 31,740 ആകും?
സംസ്ഥാന ബജറ്റിൽ സർക്കാർ ജീവനക്കാരുടെ ശമ്പള പരിഷ്കരണം പ്രഖ്യാപിച്ച് ധനമന്ത്രി കെഎൻ ബാലഗോപാൽ. 12ാമത് കമ്മീഷൻ റിപ്പോർട്ട് 3 മാസത്തിനകം സമർപ്പിക്കുമെന്നും ഡിഎ കുടിശിക പൂർണമായി നൽകുമെന്നും ധനമന്ത്രി വ്യക്തമാക്കി.
'ശമ്പള പരിഷ്കരണം സംബന്ധിച്ച് അഞ്ചു വർഷ തത്വം പാലിക്കുക എന്നത് തന്നെയാണ് ഇടതുപക്ഷ സർക്കാരുകളുടെ എക്കാലത്തെയും നയം. ഇതിന്റെ ഭാഗമായി, പന്ത്രണ്ടാം ശമ്പള പരിഷ്കരണ കമ്മീഷൻ പ്രഖ്യാപിക്കുകയാണ്. റിപ്പോർട്ട് മൂന്നു മാസം കൊണ്ട് സമർപ്പിക്കാൻ ആവശ്യപ്പെടുകയും സമയം ബന്ധിതമായി നടപ്പിലാക്കുകയും ചെയ്യും. സർക്കാർ ജീവനക്കാരുടെയും പെൻഷൻക്കാരുടെയും നിലവിൽ അവശേഷിക്കുന്ന ഡിഎ ഡിആർ കുടിശിക പൂർണമായി നൽകും. ഒരു ഘഡു ഡിഎ ഫെബ്രുവരി മാസത്തെ ശമ്പളത്തോടൊപ്പം നൽകും. നിലവിൽ അവശേഷിക്കുന്ന കുടിശികകൾ പൂർണമായും മാർച്ച് മാസത്തെ ശമ്പളത്തോടൊപ്പം അനുവദിക്കും. ഡിഎയുടേയും ഡിആറിന്റെയും കുടിശിക ഘട്ടം ഘട്ടമായി കൊടുത്തു തീർക്കും. ആദ്യ ഘഡു ബജറ്റ് വർഷത്തിൽ തന്നെ നൽകുന്നതിന് തുക ബഡ്ജറ്റിൽ വകയിരുത്തിയിട്ടുണ്ട്', ധനമന്ത്രി ബജറ്റിൽ പറഞ്ഞു.

കഴിഞ്ഞ ശമ്പളപരിഷ്കരണ സമയത്ത് അടിസ്ഥാനശമ്പളത്തിന്റ 1.37 മടങ്ങ് കണക്കാക്കിയാണ് പുതിയ ശമ്പളം നിശ്ചയിച്ചത്. അന്ന് 27 ശതമാനം ക്ഷാമബത്തയും 10 ശതമാനം ഫിറ്റ്മെന്റ് ബെനിഫിറ്റും ചേർത്ത് 37 ശതമാനം വർധനയാണുണ്ടായത്. ഇത്തവണ 38 ശതമാനമായിരിക്കും വർധനവ് എന്നാണ് സൂചന. അടിസ്ഥാന ശമ്പളത്തിന്റെ 1.38 മടങ്ങായിരിക്കും പുതിയ അടിസ്ഥാന ശമ്പളം. ഇതുപ്രകാരം 31,740 രൂപയായിരിക്കും കുറഞ്ഞ അടിസ്ഥാനശമ്പളം.
അതേസമയം അടിസ്ഥാന ശമ്പളത്തിന്റെ 50 ശതമാനം തുക പരമാവധി പെൻഷനായി ലഭിക്കുന്നു എന്ന് ഉറപ്പുവരുത്തുകയും, ഡി ആർ അനുവദിക്കുകയും ചെയ്യുന്ന അഷ്വേഡ് പെൻഷൻ പദ്ധതി നടപ്പിലാക്കുമെന്നും ധനമന്ത്രി ബജറ്റിൽ പറഞ്ഞു. നിലവിലുള്ള എൻപിഎസ്സിൽ നിന്നും അഷ്വേഡ് പെൻഷനിലേക്ക് മാറാൻ ഓപ്ഷൻ ഉണ്ടായിരിക്കും. അതിൽ തന്നെ തുടർന്നവർക്ക് അതിൽ തുടരാം പക്ഷെ ഇങ്ങോട്ട് മാറേണ്ടവർക്ക് അതിനുള്ള അവസരം ഉണ്ടാകും. ജീവനക്കാരുടെയും സർക്കാരിന്റെയും വിഹിതം പ്രത്യേക ഫണ്ടായി മാനേജ് ചെയ്യുന്നതിന് ഒരു പ്രത്യേക സംവിധാനം ഉണ്ടാകും. പദ്ധതി ഏപ്രിൽ ഒന്നിന് നടപ്പിൽ വരുത്തുന്നതിനുള്ള വിശദമായ മാർഗ്ഗനിർദ്ദേശങ്ങൾ ഉൾക്കൊള്ളിച്ച് ഉത്തരവ് പുറപ്പെടുവിക്കും', ധനമന്ത്രി പറഞ്ഞു.
-
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍ -
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി












Click it and Unblock the Notifications