കേരള ബജറ്റ്: വന്യജീവി ആക്രമണം തടയാൻ 50 കോടി, മത്സ്യബന്ധനത്തിനായി ആകെ 321.31 കോടി
തീരദേശവികസനത്തിന് 110 കോടിയും തീരസംരക്ഷണത്തിന് 10 കോടിയും അനുവദിച്ചു
വന്യജീവി ആക്രമണം തടയാൻ 50 കോടി രൂപ അനുവദിച്ച് സംസ്ഥാന ബജറ്റ്. ഫെന്‍സിങ് ഉള്‍പ്പടേയുള്ള പ്രവർത്തനങ്ങള്‍ക്കായാണ് ഫണ്ട് അനുവദിച്ചത്. സംസ്ഥാനത്ത് വന്യജീവി അക്രമം ശക്തമായ സാഹചര്യത്തിലാണ് ഇത്തരമൊരു പ്രഖ്യാപനം. അതേസമയം വര്‍ക്ക് നിയര്‍ ഹോം സംവിധാനത്തിനായി 50 കോടിയും വര്‍ക്ക് ഫ്രം ഹോളിഡേ ഹോം പദ്ധതിക്കായി പത്തുകോടി രൂപയും വിദ്യാര്‍ഥികള്‍ക്കുള്ള അന്താരാഷ്ട്ര സ്‌കോളര്‍ഷിപ്പിനായി പത്തുകോടി രൂപയും നീക്കിവെയ്ക്കുന്നതായും ധനമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്.
ഇടുക്കി, വയനാട് മെഡിക്കൽ കോളജുകളിലും താലൂക്ക് ആശുപത്രികളിലും നഴ്സിങ് കോളജുകൾ സ്ഥാപിക്കും. 20 കോടി ഇതിനായി നീക്കിവെച്ചു. മത്സ്യബന്ധനത്തിനായി ആകെ 321.31 കോടി രൂപ അനുവദിച്ചു. ഉള്‍നാടന്‍ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട് 5 കോടിയും കടലോര മത്സ്യബന്ധനത്തിനായി 6.1 കോടി രൂപയും അനുവദിച്ചു. മത്സ്യബന്ധന രംഗത്തെ അടിസ്ഥാന സൌകര്യ വികസനത്തിനായുള്ള സമുദ്ര പദ്ധതിക്കായി 3.5 കോടിയും വിലയിരുത്തി. മത്സ്യത്തൊഴിലാളികളുടെ സഹായത്തോടെ സമുദ്രത്തില്‍ നിന്നും പ്ലാസ്റ്റിക് മാലിന്യങ്ങള്‍ നീക്കം ചെയ്യുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന ശുചിത്വം സാഗരം പദ്ധതി നടപ്പാക്കുന്നതിന് 5.5 കോടി രൂപ വകയിരുത്തി.

മത്സ്യബന്ധന ബോട്ടുകളെ ആധുനിക വത്കരിക്കാന്‍ 10 കോടി രൂപയുടെ ഒരു പുതിയ പദ്ധതിയും പ്രഖ്യാപിച്ചു. 60 ശതമാനം നിരക്കില്‍ പരമാവധി തുകയായ 10 ലക്ഷം രൂപ സബ്സിഡി നിരക്കില്‍ അനുവദിക്കാനാണ് തീരുമാനം. ബോട്ടുകള്‍ ഘട്ടം ഘട്ടമായി പെട്രോള്‍, ഡീസല്‍ ബോട്ടുകളായി മാറ്റുന്നതിനായുള്ള ആദ്യ പദ്ധതിക്കായി എട്ട് കോടി രൂപ മാറ്റിവെക്കുന്നുവെന്നും മന്ത്രി വ്യക്തമാക്കി.
തീരദേശവികസനത്തിന് 110 കോടിയും തീരസംരക്ഷണത്തിന് 10 കോടിയും ഫിഷറീസ് ഇന്നവേഷൻ കൗൺസിൽ രൂപീകരിക്കാൻ 1 കോടിയും മൽസ്യത്തൊഴിലാളികൾക്ക് പഞ്ഞ മാസ പദ്ധതിക്ക് 27 കോടി രൂപയും വകയിരുത്തി. അതേസമയം, ദേശീയ പാത 66 അടങ്ങുന്ന മറ്റ് ദേശീയപാതകളില്‍ 1931 കിലോമീറ്ററുകളിലായി ഒരുലക്ഷത്തി മുപ്പത്തിമൂന്നായിരം കോടിയുടെ നിർമ്മാണ പ്രവർത്തനങ്ങള്‍ വിവിധ ഘട്ടങ്ങളില്‍ പുരോഗമിക്കുകയാണ്. ഈ പ്രവർത്തനം വേഗത്തിലും സുഖമമായും നടക്കുന്നതിനുളള അടിസ്ഥാന കാരണം ഭൂമി ഏറ്റെടുക്കുന്നതില്‍ സംസ്ഥാന സർക്കാർ സ്വീകരിച്ച സാമ്പത്തിക പങ്കാളിത്തമാണെന്നും മന്ത്രി അവകാശപ്പെട്ടു.












Click it and Unblock the Notifications