ബജറ്റ് ശരിക്കും ചോര്‍ന്നു?മന്ത്രി പ്രഖ്യാപിച്ച പദ്ധതികള്‍ മിനിറ്റുകള്‍ക്ക് മുന്‍പേ ഓണ്‍ലൈനില്‍...
തോമസ് ഐസക്ക് സഭയില്‍ അവതരിപ്പിച്ച ബജറ്റിലെ സുപ്രധാന പ്രഖ്യാപനങ്ങളും പദ്ധതികളും മിനിറ്റുകള്‍ക്ക് മുന്‍പേ ജനങ്ങളറിഞ്ഞു എന്നതാണ് യാഥാര്‍ത്ഥ്യം.
തിരുവനന്തപുരം: ധനമന്ത്രി തോമസ് ഐസക്ക് അവതരിപ്പിച്ച പിണറായി സര്‍ക്കാരിന്റെ ആദ്യ സമ്പൂര്‍ണ ബജറ്റ് ചോര്‍ന്നെന്ന പ്രതിപക്ഷ ആരോപണം ശരിവെയ്ക്കുന്ന രീതിയിലുള്ള റിപ്പോര്‍ട്ടുകള്‍ പുറത്ത്. തോമസ് ഐസക്ക് സഭയില്‍ അവതരിപ്പിക്കുന്നതിന് മുന്‍പേ ബജറ്റിലെ പല വിവരങ്ങളും ഓണ്‍ലൈന്‍ മാധ്യമങ്ങളിലും സോഷ്യല്‍ മീഡിയയിലും പ്രത്യക്ഷപ്പെട്ടിരുന്നു.
പല മാധ്യമങ്ങളും അവരുടെ ഓണ്‍ലൈന്‍ എഡിഷനുകളില്‍ ബജറ്റിലെ പ്രധാന പദ്ധതികളുടെ വിശദാംശങ്ങള്‍ മണിക്കൂറുകള്‍ക്ക് മുന്‍പേ പ്രസിദ്ധീകരിക്കുകയും ചെയ്തു. തോമസ് ഐസക്ക് സഭയില്‍ അവതരിപ്പിച്ച ബജറ്റിലെ സുപ്രധാന പ്രഖ്യാപനങ്ങളും പദ്ധതികളും മിനിറ്റുകള്‍ക്ക് മുന്‍പേ ജനങ്ങളറിഞ്ഞു എന്നതാണ് യാഥാര്‍ത്ഥ്യം.

ബജറ്റിന്റെ വിശുദ്ധി നഷ്ടപ്പെട്ടു...
ബജറ്റിലെ എല്ലാ കാര്യങ്ങളും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ടെന്നും, ധനമന്ത്രി പ്രഖ്യാപിച്ചതും, ഇനി പറയാന്‍ പോകുന്ന കാര്യങ്ങളും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണെന്നുമായിരുന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉന്നയിച്ച ആരോപണം. ബജറ്റ് ധനമന്ത്രിയുടെ ഓഫീസില്‍ നിന്നും ചോര്‍ന്നിരിക്കുകയാണെന്നും, ബജറ്റിന്റെ വിശുദ്ധി നഷ്ടപ്പെട്ടെന്നും പ്രതിപക്ഷം ആരോപിച്ചു.

ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍...
നിയമസഭയില്‍ തോമസ് ഐസക്ക് പ്രഖ്യാപിച്ച പല പദ്ധതികളുടെയും പ്രധാനഭാഗങ്ങളും വിശദാംശങ്ങളും അദ്ദേഹം അവതരിപ്പിക്കുന്നതിന് മിനിറ്റുകള്‍ക്ക് മുന്‍പേ പല മാധ്യമങ്ങളുടെയും ഓണ്‍ലൈന്‍ എഡിഷനുകളില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ഈ വാര്‍ത്തകളെല്ലാം സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയും ചെയ്തു. പ്രവാസി ക്ഷേമവുമായി ബന്ധപ്പെട്ട ബജറ്റിലെ പ്രസക്ത ഭാഗങ്ങള്‍ ഒരു പ്രമുഖ ദിനപ്പത്രത്തിന്റെ ഓണ്‍ലൈന്‍ എഡിഷനില്‍ 11 മണിയോടെ പ്രസിദ്ധീകരിച്ചിരുന്നു. എന്നാല്‍ ഏകദേശം അരമണിക്കൂറിന് ശേഷമാണ് പ്രവാസിക്ഷേമവുമായി ബന്ധപ്പെട്ട പദ്ധതികള്‍ തോമസ് ഐസക്ക് സഭയില്‍ പ്രഖ്യാപിച്ചത്.

മാധ്യമങ്ങള്‍ക്ക് മുന്‍പേ ലഭിച്ചു...
സാധാരണയായി ബജറ്റ് പ്രസംഗത്തില്‍ മന്ത്രി അവതരിപ്പിച്ചതിന് ശേഷമാണ് ഓരോ വിവരങ്ങളും ടെലിവിഷന്‍ ചാനലുകളും ഓണ്‍ലെന്‍ മാധ്യമങ്ങളും വാര്‍ത്തയായി നല്‍കാറുള്ളത്. എന്നാല്‍ മാര്‍ച്ച് മൂന്നിന് തോമസ് ഐസക്ക് അവതരിപ്പിച്ച ബജറ്റിലെ പ്രസക്ത ഭാഗങ്ങള്‍ അദ്ദേഹം സഭയില്‍ അവതരിപ്പിക്കുന്നതിന് മുന്‍പേ മാധ്യമങ്ങളുടെ ഓണ്‍ലൈന്‍ എഡിഷനുകളില്‍ വാര്‍ത്തയായി നല്‍കിയിരുന്നു. എന്നാല്‍ ബജറ്റിന്റെ പകര്‍പ്പ് മാധ്യമങ്ങള്‍ക്ക് ബജറ്റ് അവതരിപ്പിക്കുന്ന സമയത്ത് ലഭിക്കാറുണ്ട്. പക്ഷേ മന്ത്രി സഭയില്‍ അവതരിപ്പിച്ചതിന് ശേഷമേ മാധ്യമങ്ങള്‍ ഇതിലെ വിവരങ്ങള്‍ വാര്‍ത്തയായി നല്കാറുള്ളു. എന്നാല്‍ മന്ത്രി അവതരിപ്പിക്കുന്നതിന് മിനിറ്റുകള്‍ക്ക് മുന്‍പേ പിണറായി സര്‍ക്കാരിന്റെ ആദ്യ സമ്പൂര്‍ണ്ണ ബജറ്റിലെ പ്രസക്ത ഭാഗങ്ങള്‍ ചില മാധ്യമങ്ങള്‍ അവരുടെ സൈറ്റുകളില്‍ നല്കി. ഇതിനെയാണ് ബജറ്റ് ചോര്‍ന്നെന്ന് പ്രതിപക്ഷം ആരോപിച്ചത്.
-
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ












Click it and Unblock the Notifications