കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എല്ലാവര്‍ക്കും വീട്...ഇതാണ് പിണറായി സര്‍ക്കാര്‍! ഭവനനിര്‍മ്മാണത്തിന് 16000 കോടി രൂപയുടെ പദ്ധതി...

ഇനി മുതല്‍ വീടിന്റെ പ്ലാന്‍ തിരഞ്ഞെടുക്കാന്‍ ഗുണഭോക്താക്കള്‍ക്ക് അവസരം നല്‍കും.

Google Oneindia Malayalam News

തിരുവനന്തപുരം: ഭവനരഹിതര്‍ക്ക് സാമ്പത്തിക സഹായം പ്രഖ്യാപിച്ച് പിണറായി സര്‍ക്കാര്‍. ഈ സാമ്പത്തിക വര്‍ഷം ഒരു ലക്ഷം ഭവനരഹിതര്‍ക്ക് വീട് വെയ്ക്കാന്‍ സര്‍ക്കാര്‍ സഹായം നല്‍കുമെന്ന് ധനമന്ത്രി തോമസ് ഐസക്ക് പ്രഖ്യാപിച്ചു. അഞ്ച് വര്‍ഷത്തിനകം സംസ്ഥാനത്തെ ഭവനരഹികര്‍ക്ക് ഭവനനിര്‍മ്മാണത്തിനായി 16000 കോടി രൂപയുടെ സാമ്പത്തിക സഹായം നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഭവനരഹിതര്‍ക്ക് നിര്‍മ്മിക്കുന്ന ഫ്‌ലാറ്റ് സമുച്ചയങ്ങളില്‍ അനുബന്ധ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തും. ഇനി മുതല്‍ വീടിന്റെ പ്ലാന്‍ തിരഞ്ഞെടുക്കാന്‍ ഗുണഭോക്താക്കള്‍ക്ക് അവസരം നല്‍കും. ഇതിന് മുന്‍പ് വീട് വെയ്ക്കാന്‍ പണം ലഭിച്ചിട്ടും വീട് വെയ്ക്കാന്‍ സാധിക്കാതെ പോയവര്‍ക്കും സാമ്പത്തിക സഹായം നല്‍കുമെന്നും മന്ത്രി പറഞ്ഞു.

home

എല്ലാവര്‍ക്കും വീടെന്ന സ്വപ്‌നം സാക്ഷാത്കരിക്കാനാണ് ഇടത് സര്‍ക്കാര്‍ ഈ ഭവനനിര്‍മ്മാണത്തിനായി ഇത്രയധികം തുക ചെലവഴിക്കാന്‍ ഉദ്ദേശിക്കുന്നത്. ഭവനരഹിതര്‍ക്കുള്ള പദ്ധതികള്‍ പ്രഖ്യാപിച്ചപ്പോള്‍ മികച്ച പിന്തുണയാണ് തോമസ് ഐസക്കിന് സഭയിലെ എംഎല്‍മാരില്‍ നിന്നും ലഭിച്ചത്.

English summary
kerala budget, 16000 crore for housing projects.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X