സംസ്ഥാന ബജറ്റ്; 25 രൂപയ്ക്ക് ഊണ്; കുടുംബശ്രീ വഴി 1000 ഭക്ഷണശാലകള്‍!! പദ്ധതിക്ക് 20 കോടി
തിരുവനന്തപുരം: വിശപ്പ് രഹിത സംസ്ഥാനമാക്കി മാറ്റുന്നതിന് ബജറ്റില്‍ പദ്ധതികള്‍ പ്രഖ്യാപിച്ച് ധനമന്ത്രി തോമസ് ഐസക്. 20 കോടിയുടെ പദ്ധതിയാണ് ബജറ്റില്‍ വകയിരുത്തിയത്. 25 രൂപയ്ക്ക് ഊണ് ലഭിക്കുന്ന 1000 ഭക്ഷണശാലകള്‍ തുടങ്ങുമെന്നും ധനമന്ത്രി പറഞ്ഞു. കുടുംബശ്രീ വഴിയാണ് ഭക്ഷണശാലകള്‍ ആരംഭിക്കുക.

വിശക്കുന്നവന് ഭക്ഷണവും ദാഹിക്കുന്നവന് വെള്ളവും തണുക്കുന്നവന് പുതപ്പും തളരുന്നവന് കിടപ്പും എന്നാണ് സ്വാതന്ത്ര്യത്തിന് ബാലചന്ദ്രന് ചുള്ളിക്കാട് നല്കിയ നിര്‍വ്വചനം.ഈ കാഴ്ചപ്പാട് തന്നെയാണ് സര്‍ക്കാരിനും. ലോക പട്ടിണി സൂചികയില്‍ താഴേക്ക് പോയികൊണ്ടിരിക്കുന്ന രാജ്യത്ത് ഒരു വിശപ്പ് രഹിത സംസ്ഥാനമായി കേരളത്തെ മാറ്റുകയാണ് സംസ്ഥാന സര്‍ക്കാരിന്റെ ലക്ഷ്യമെന്നും ധനമന്ത്രി തോമസ് ഐസക് പറഞ്ഞു.
സന്നദ്ധ സംഘടനകളും സ്ഥാപനങ്ങളും വഴിയാണ് പദ്ധതി നടപ്പാക്കുക. കിടപ്പ് രോഗികള്‍ക്കും മറ്റ് അശരണര്‍ക്കും സൗജന്യമായി ഭക്ഷണം വീട്ടിലെത്തിച്ച് നല്‍കാനുള്ള പദ്ധതികള്‍ നടപ്പാക്കും. 10 ശതമാനം ഊണുകള്‍ സൗജന്യമായി നല്കാന് സ്പോണ്‍സര്‍മാരെ കണ്ടെത്തുമെന്നും ധനമന്ത്രി പറഞ്ഞു. ഇതിന് തയ്യാറുള്ള സ്ഥാപനങ്ങളെ കണ്ടെത്തി അവര്‍ക്ക് റേഷന്‍ വിലയ്ക്ക് അരിയും സഹായ വിലയ്ക്ക് പലവ്യജ്ഞനങ്ങളും സിവില്‍ സപ്ലൈസ് കോര്പ്പറേഷന് വഴി നല്‍കും.
Recommended Video
അഗതികള്‍ക്കും അശരണര്‍ക്കും ഒരു നേരത്തെ ഭക്ഷണം എത്തിക്കുകയെന്ന ലക്ഷ്യത്തോടെ കേരള സര്‍ക്കാര്‍ ആരംഭിച്ച പദ്ധതിയാണ് വിശപ്പ് രഹിത കേരളം. 2018 ലാണ് സര്‍ക്കാര്‍ പദ്ധതിക്ക് രൂപം നല്‍കിയത്. ഫലവൃക്ഷ പച്ചക്കറി കൃഷി വ്യാപനത്തിന് ആയിരം കോടി രൂപ വകയിരുത്തിയതായും ധനമന്ത്രി പറഞ്ഞു. ഹരിതകേരള മിഷന് 7 കോടി രൂപയും ബജറ്റില്‍ വകയിരുത്തിയതായി ധനമന്ത്രി അറിയിച്ചു.
-
വോട്ടെടുപ്പ് കഴിഞ്ഞാൽ ഉടൻ വൈകീട്ട് എക്സിറ്റ് പോൾ വരുമോ? തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം ഇങ്ങനെ -
മമ്മൂട്ടി പ്രതികരിച്ചപ്പോഴേക്കും വൈകിപ്പോയി, കൂടെ നിന്നത് ആസിഫും ടൊവിയും; തുറന്നടിച്ച് പാര്‍വതി -
'മഞ്ജു വാര്യർ 15 മിനിറ്റ് കൊണ്ടാണ് അതിന് ഓക്കെ പറഞ്ഞത്, ലാലേട്ടനോട് കഥ പറഞ്ഞപ്പോൾ ഇഷ്ടപ്പെട്ടില്ല'; ദീപു -
ഇറാന് ഉഗ്രന്‍ കെണി ഒരുക്കി; ഇനി പെട്രോ യുവാന്‍ വരുന്നു, പെട്രോ റിയാലും, ഇന്ത്യയ്ക്ക് പണിയാകുമോ -
ജഗദീഷിൻ്റെ ഇലക്ഷൻ പ്രവചനം ഇങ്ങനെ; നിർണായകമാവുക അക്കാര്യമെന്ന് താരം..ഗണേഷിനെ കുറിച്ചും പ്രതികരണം -
ഖത്തറിന്റെ ആദ്യ ലോഡ് ഇന്ത്യയിലേക്ക്? മന്ത്രി 2 ദിവസം ദോഹയില്‍, യുഎഇയിലും സുപ്രധാന നീക്കം -
അഖിൽ മാരാരുടെ ഫേസ്ബുക്ക് പേജ് പൂട്ടിച്ചു; തൃക്കാക്കരയിലെ തൻ്റെ മുന്നേറ്റം ഭയന്നെന്ന് അഖിൽ -
യുദ്ധത്തെ എതിർത്ത വത്തിക്കാനെ വിരട്ടി ട്രംപ്; അമേരിക്കയെ ഞെട്ടിച്ചുകൊണ്ട് പോപ്പിന്റെ ആ തീരുമാനം! -
'കോണ്‍ഗ്രസ് വിടില്ല'; പുതിയ പാർട്ടി രൂപീകരിക്കുമെന്നത് വ്യാജ വാർത്ത, ശക്തമായ നിയമനടപടിയെന്ന് കെ സുധാകരൻ -
സ്വര്‍ണം പണി തരുന്നു; വൈകീട്ട് വില ഉയര്‍ന്നു, ആശ്വാസം മണിക്കൂര്‍ മാത്രം, പുതിയ പവന് വില -
വാഹന മോഡിഫിക്കേഷന് തെരഞ്ഞെടുപ്പിൽ എന്താ കാര്യം? 6 മില്യൺ കടന്ന് സതീശന്റെ വാഗ്ദാനം, ഞങ്ങളും ലിബറലെന്ന് ഗണേഷ് -
സ്വര്‍ണ വിപണിയെ കാത്തിരിക്കുന്നത് ചാഞ്ചാട്ടം; മുന്നറിയിപ്പുമായി റിസര്‍വ് ബാങ്ക്












Click it and Unblock the Notifications