കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സംസ്ഥാന ബജറ്റ്; 25 രൂപയ്ക്ക് ഊണ്; കുടുംബശ്രീ വഴി 1000 ഭക്ഷണശാലകള്‍!! പദ്ധതിക്ക് 20 കോടി

Google Oneindia Malayalam News

തിരുവനന്തപുരം: വിശപ്പ് രഹിത സംസ്ഥാനമാക്കി മാറ്റുന്നതിന് ബജറ്റില്‍ പദ്ധതികള്‍ പ്രഖ്യാപിച്ച് ധനമന്ത്രി തോമസ് ഐസക്. 20 കോടിയുടെ പദ്ധതിയാണ് ബജറ്റില്‍ വകയിരുത്തിയത്. 25 രൂപയ്ക്ക് ഊണ് ലഭിക്കുന്ന 1000 ഭക്ഷണശാലകള്‍ തുടങ്ങുമെന്നും ധനമന്ത്രി പറഞ്ഞു. കുടുംബശ്രീ വഴിയാണ് ഭക്ഷണശാലകള്‍ ആരംഭിക്കുക.

sadhya3-

വിശക്കുന്നവന് ഭക്ഷണവും ദാഹിക്കുന്നവന് വെള്ളവും തണുക്കുന്നവന് പുതപ്പും തളരുന്നവന് കിടപ്പും എന്നാണ് സ്വാതന്ത്ര്യത്തിന് ബാലചന്ദ്രന്‍ ചുള്ളിക്കാട് നല്‍കിയ നിര്‍വ്വചനം.ഈ കാഴ്ചപ്പാട് തന്നെയാണ് സര്‍ക്കാരിനും. ലോക പട്ടിണി സൂചികയില്‍ താഴേക്ക് പോയികൊണ്ടിരിക്കുന്ന രാജ്യത്ത് ഒരു വിശപ്പ് രഹിത സംസ്ഥാനമായി കേരളത്തെ മാറ്റുകയാണ് സംസ്ഥാന സര്‍ക്കാരിന്‍റെ ലക്ഷ്യമെന്നും ധനമന്ത്രി തോമസ് ഐസക് പറഞ്ഞു.

സന്നദ്ധ സംഘടനകളും സ്ഥാപനങ്ങളും വഴിയാണ് പദ്ധതി നടപ്പാക്കുക. കിടപ്പ് രോഗികള്‍ക്കും മറ്റ് അശരണര്‍ക്കും സൗജന്യമായി ഭക്ഷണം വീട്ടിലെത്തിച്ച് നല്‍കാനുള്ള പദ്ധതികള്‍ നടപ്പാക്കും. 10 ശതമാനം ഊണുകള്‍ സൗജന്യമായി നല്‍കാന്‍ സ്പോണ്‍സര്‍മാരെ കണ്ടെത്തുമെന്നും ധനമന്ത്രി പറഞ്ഞു. ഇതിന് തയ്യാറുള്ള സ്ഥാപനങ്ങളെ കണ്ടെത്തി അവര്‍ക്ക് റേഷന്‍ വിലയ്ക്ക് അരിയും സഹായ വിലയ്ക്ക് പലവ്യജ്ഞനങ്ങളും സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ വഴി നല്‍കും.

Recommended Video

cmsvideo
Kerala Finance Minister Thomas Isaac on Kerala Budget | Oneindia Malayalam

അഗതികള്‍ക്കും അശരണര്‍ക്കും ഒരു നേരത്തെ ഭക്ഷണം എത്തിക്കുകയെന്ന ലക്ഷ്യത്തോടെ കേരള സര്‍ക്കാര്‍ ആരംഭിച്ച പദ്ധതിയാണ് വിശപ്പ് രഹിത കേരളം. 2018 ലാണ് സര്‍ക്കാര്‍ പദ്ധതിക്ക് രൂപം നല്‍കിയത്. ഫലവൃക്ഷ പച്ചക്കറി കൃഷി വ്യാപനത്തിന് ആയിരം കോടി രൂപ വകയിരുത്തിയതായും ധനമന്ത്രി പറഞ്ഞു. ഹരിതകേരള മിഷന് 7 കോടി രൂപയും ബജറ്റില്‍ വകയിരുത്തിയതായി ധനമന്ത്രി അറിയിച്ചു.

English summary
Kerala budget; hunger free kerala project
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X