Get Updates
Get notified of breaking news, exclusive insights, and must-see stories!

സംസ്ഥാന ബജറ്റ്: 2020–21 കാലയളവിൽ 20,000 കോടിയുടെ കിഫ്ബി പദ്ധതികള്‍

തിരുവനന്തപുരം: കിഫ്ബി സംസ്ഥാനത്തിന്‍റെ മുഖച്ഛായ തന്നെ മാറ്റിയെന്ന് ധനമന്ത്രി തോമസ് ഐസക്. വരുന്ന സാമ്പത്തിക വര്‍ഷം കിഫ്ബി വഴി 20,000 കോടി രൂപയുടെ പദ്ധതികള്‍ നടപ്പാക്കുമെന്നും തോമസ് ഐസക് പറഞ്ഞു. കിഫ്ബിയില്‍ ഉള്‍പ്പെടുത്തി 43 കിമി ദൂരത്തില്‍ 10 ബൈപ്പാസുകള്‍ നിര്‍മ്മിക്കും. 22 കിമി ദൂരത്തില്‍ 20 ഫ്ളൈ ഓവറുകള്‍, 51 കിലോമീറ്ററില്‍ 74 പാലങ്ങള്‍ എന്നിവ നിര്‍മ്മിക്കുമെന്നും ധനമന്ത്രി പറഞ്ഞു.

thomasne

പുതിയതായി 44 സ്റ്റേഡിയങ്ങള്‍ നിര്‍മ്മിക്കും. 4383 കോടി രൂപയുടെ കുടിവെള്ള പദ്ധതികള്‍ നടപ്പാക്കും. 500 മെഗാവാട്ട് ശേഷിയുള്ള വൈദ്യുത പദ്ധതികള്‍ തുടങ്ങും. പ്രവാസി ക്ഷേമത്തിന് 90 കോടി രൂപ മാറ്റിവെച്ചതായും ധനമന്ത്രി അറിയിച്ചു.ഗ്രാമീണ റോഡ് വികസനത്തിന് 1000 കോടിയാണ് ബജറ്റില്‍ അനുവദിച്ചത്.തീരദേശ വികസനത്തിന് 380 കോടി വകയിരുത്തി.

Recommended Video

cmsvideo
    Kerala Finance Minister Thomas Isaac on Kerala Budget | Oneindia Malayalam

    തീരദേശ പാക്കേജിന് മൊത്തത്തില്‍ ആയിരം കോടിയും ബജറ്റില്‍ നീക്കിവെച്ചു. പൊതുമരാമത്ത് വകുപ്പിന് 1500 കോടി രൂപയും നീക്കിവെച്ചതായി ബജറ്റില്‍ ധമന്ത്രി പറഞ്ഞു.എല്ലാ ക്ഷേമ പെന്‍ഷനുകളും 1300 രൂപയാക്കി വര്‍ധിപ്പിച്ചു. 100 രൂപ വീതമാണ് ഉയര്‍ത്തിയത്. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ് സംസ്ഥാന ബജറ്റ് അവതരിപ്പിക്കുന്നത്. അതേസമയം ധനപ്രതിസന്ധി സംസ്ഥാനത്ത് വികസന സ്തംഭനം ഉണ്ടാക്കാന്‍ അനുവദിച്ചില്ലെന്നും ധനമന്ത്രി പറഞ്ഞു.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+