കേരള ബജറ്റ്; 'ഞങ്ങൾ കൃഷിയിലേക്ക്' ബജറ്റിൽ പുതിയ പദ്ധതി...നെൽകൃഷി വികസനത്തിന് 76 കോടി
കൊച്ചി; ബജറ്റിൽ 'ഞങ്ങൾ കൃഷിയിലേക്ക്' എന്ന പുതിയ പദ്ധതി പ്രഖ്യാപിച്ച് ധനമന്ത്രി കെ എൻ ബാലഗോപാൽ. വിദ്യാർത്ഥികൾ മുതൽ മുതിർന്നവരെ വരെ പങ്കാളികളാക്കി കൊണ്ടായിരിക്കും പദ്ധതി നടപ്പാക്കുക.കർഷകർക്ക് വിദേശ മാതൃകകൾ കണ്ട് മനസിലാക്കാനുള്ള പദ്ധതികൾ നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.
കാർഷിക മേഖലയ്കക്കായി 851 കോടി രൂപ അനുവദിച്ചിട്ടുണ്ട്. മലയോര മേഖലകളിൽ കോൾഡ് ചെയിൻ ശൃംഖല സ്ഥാപിക്കാൻ 10 കോടതിയും കൃഷിശ്രീ സ്വയം സഹായ സംഘങ്ങൾക്ക് 19 കോടിയും ബജറ്റിൽ അനുവദിച്ചു. നെൽകൃഷിക്കായി 76 കോടി രൂപ അനുവദിച്ചിട്ടുണ്ട്. നെല്ലിന്റെ താങ്ങുവില 28.50 രൂപയാക്കി. ഇതിനായി 50 കോടിയാണ് അനുവദിച്ചിരിക്കുന്നത്. പച്ചകൃഷി പ്രോത്സാഹിപ്പിക്കുന്നതിന് 25 കോടിയും അനുവദിച്ചു.

റംബൂട്ടാൻ, ലിച്ചി,അവക്കാഡോ, മാംഗോസ്റ്റീൻ കൃഷി വ്യാപിപ്പിക്കും.പഴവര്‍ഗങ്ങളും മറ്റ് കാര്‍ഷിക ഉല്‍പ്പനങ്ങളും ഉപയോഗിച്ച് എഥനോള്‍ ഉള്‍പ്പടെയുള്ള മൂല്യവര്‍ധിത വസ്തുക്കള്‍ ഉണ്ടാക്കും.അവയിൽ നിന്നും വീര്യം കുറഞ്ഞ മദ്യം ഉല്‍പാദിപ്പിക്കാനുള്ള നടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു. തിരുവനന്തപുരം കിഴങ്ങ് ഗവേഷണ കേന്ദ്രത്തില്‍ മരച്ചീനിയില്‍ നിന്ന് എഥനോളും മൂല്യവര്‍ധിത വസ്തുക്കളും ഉല്‍പാദിപ്പിക്കാന്‍ രണ്ട് കോടി രൂപയും ബജറ്റിൽ അനുവദിച്ചു.












Click it and Unblock the Notifications