കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആദ്യം ഉള്ളത് ശരിയാവട്ടെ... രണ്ട് വര്‍ഷത്തേക്ക് പുതിയ സ്ഥാപനങ്ങളും തസ്തികകളില്ല...

  • By Vishnu
Google Oneindia Malayalam News

തിരുവനന്തപുരം: എല്ലാ ധനമന്ത്രിമാരുടെയും പതിവാണ് വലിയ പദ്ധതികള്‍ പ്രഖ്യാപിച്ച കയ്യടി വാങ്ങുകയെന്നത്. ഇനിയും പുതിയ പദ്ധതികള്‍ പ്രഖ്യാപിച്ചാല്‍ അത് കേരളത്തിന്റെ സാമ്പത്തിക സ്ഥിതിയ്ക്ക് താങ്ങാനാവില്ലെന്ന് ധനമന്ത്രി തോമസ് ഐസക്കിനറിയാം. അതുകൊണ്ട് രണ്ട് വര്‍ഷത്തേക്ക് ആരോഗ്യ വകുപ്പിലൊഴികെ മറ്റ് മേഖലകളില്‍ പുതിയ സ്ഥാപനങ്ങളും തസ്തികകളും സൃഷ്ടിക്കില്ലെന്നാണ് തന്റെ ബജറ്റിലൂടെ ഐസക് പ്രഖ്യാപിച്ചിരിക്കുന്നത്.

വിമര്‍ശനങ്ങള്‍ക്ക് വഴി വയ്ക്കുമെങ്കിലും കേരളത്തിന്റെ സാമ്പത്തിക അടിത്തറ തകരാതിരിക്കാന്‍ ഈ പ്രക്യാപനം സഹായകമാകും. നിലവിലുള്ള തസ്തികകളിലെ ഒഴിവുകള്‍ നികത്തും. എന്നാല്‍ പുതിയ സ്ഥാപനങ്ങളും തസ്തികകളും സൃഷ്ടിക്കുന്നത് സര്‍ക്കാരിന് അധിക ബാധ്യതയാകുമെന്നാണ് ധനമന്ത്രി ബജറ്റില്‍ വ്യക്തമാക്കുന്നത്.

Read More: വിഴിഞ്ഞത്തില്‍ നിര്‍ണായക പ്രഖ്യാപനം... മത്സ്യത്തൊഴിലാളികളെ കൈവിടാതെ ഐസക്Read More: വിഴിഞ്ഞത്തില്‍ നിര്‍ണായക പ്രഖ്യാപനം... മത്സ്യത്തൊഴിലാളികളെ കൈവിടാതെ ഐസക്

Thomas Issac

രണ്ട് വര്‍ഷത്തിനുള്ളില്‍ നികുതി വരുമാനം വര്‍ദ്ധിപ്പിച്ചും സാമ്പത്തിക അച്ചടക്കത്തിലൂടെയും സംസ്ഥാനം നേരിടുന്ന സാമ്പത്തിക പ്രതിസന്ധിതക്ക് പരിഹാരം കാണണം. അതിന് ശേഷം മാത്രമേ പുതിയ സഥാപനങ്ങള്‍ ആരംഭിക്കുകയൊള്ളുവെന്ന് ധനമന്ത്രി വ്യക്തമാക്കുന്നു. വന്‍കിട പദ്ധതികള്‍ക്കല്ല, മറിച്ച് ക്ഷേമ പദ്ധതികള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുന്നതാണ് പിണറായി വിജയന്‍ സര്‍ക്കാരിന്റെ ആദ്യ ബജറ്റ്.

ക്ഷേമ പെന്‍ഷനുകലിലെ കുടിശിക ഓണത്തിന് മുമ്പ് കൊടുത്തു തീര്‍ക്കുമെന്നാണ് മറ്റൊരു പ്രഖ്യപനം. പെന്‍ഷനുകള്‍ ബാങ്ക് വഴിയാക്കും. സാമൂഹിക ക്ഷേമ പെന്‍ഷനുകള്‍ 1000 രൂപയാക്കി ഉയര്‍ത്തുമെന്നും ഒരുമാസത്തെ പെന്‍ഷന്‍ അഡ്വാന്‍സായി നല്‍കുമെന്നും ബജറ്റില്‍ വ്യക്തമാക്കുന്നു.

തൊഴിലുറപ്പ് പദ്ധതിയില്‍ 60 വയസ് കഴിഞ്ഞവര്‍ക്കും പെന്‍ഷന്‍ ഏര്‍പ്പെടുത്തും. ആരോഗ്യ ഇന്‍ഷ്വറന്‍സിന് 1000 കോടി രൂപ നീക്കിവയ്ക്കുമെന്നും ഭര്‍ത്താവ് ഉപേക്ഷിച്ചവര്‍ക്ക് പെന്‍ഷന്‍ കൊണ്ടുവരുമന്നും ബജറ്റില്‍ പറയുന്നുണ്ട്.

English summary
Kerala Budget no post will not be created for two years except health department.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X