പ്രവാസികളെ ഇതിലേ ഇതിലേ;ചിട്ടി പദ്ധതി,പ്രവാസികളുടെ കിഫ്ബി നിക്ഷേപത്തിന് സര്‍ക്കാര്‍ ഗ്യാരന്‍റി...
കെഎസ്എഫ്ഇ വഴി 12000 കോടി കിഫ്ബിയിലേക്ക് സമാഹരിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
തിരുവനന്തപുരം: പ്രവാസികളുടെ സമ്പാദ്യം കിഫ്ബിയില്‍ നിക്ഷേപിക്കാന്‍ പ്രോത്സാഹനവുമായി സംസ്ഥാന സര്‍ക്കാര്‍. കിഫ്ബിയില്‍ നിക്ഷേപം നടത്തുന്ന പ്രവാസികളുടെ പണത്തിന് സര്‍ക്കാര്‍ ഗ്യാരന്റി നല്‍കുമെന്ന് ധനമന്ത്രി തോമസ് ഐസക്ക് പറഞ്ഞു. ബജറ്റ് പ്രസംഗത്തിനിടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

കിഫ്ബിയില്‍ നിക്ഷേപം നടത്തുന്നവര്‍ക്ക് സമ്പാദ്യപദ്ധതി എന്നതിലുമപ്പുറം നാടിന്റെ വികസനത്തില്‍ പങ്കാളികളാകാനും ഇതിലൂടെ അവസരം ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍ക്കായാണ് കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് ബോര്‍ഡ്(കിഫ്ബി) രൂപീകരിച്ചത്. കിഫ്ബിക്ക് പണം സമാഹരിക്കാനായി പ്രവാസി ചിട്ടി പദ്ധതി ആരംഭിക്കുമെന്നും തോമസ് ഐസക്ക് പറഞ്ഞു. കെഎസ്എഫ്ഇ വഴി 12000 കോടി കിഫ്ബിയിലേക്ക് സമാഹരിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.












Click it and Unblock the Notifications