പ്രവാസികള്‍ക്ക് ആശ്വാസമായി വിവിധ പദ്ധതികള്‍!പുനരധിവാസത്തിന് 18 കോടി, ക്ഷേമപെന്‍ഷന്‍ 2000 രൂപയാക്കി
പ്രവാസികളുടെ വിവരങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഓണ്‍ലൈന്‍ ഡാറ്റാബേസ് സര്‍ക്കാര്‍ തയ്യാറാക്കും.
തിരുവനന്തപുരം: പ്രവാസികളുടെ ക്ഷേമത്തിന് സംസ്ഥാന ബജറ്റില്‍ തുക വകയിരുത്തി. പ്രവാസികളുടെ ക്ഷേമ പെന്‍ഷന്‍ 500 രൂപയില്‍ നിന്ന് 2000 രൂപയാക്കി ഉയര്‍ത്തുമെന്ന് ബജറ്റ് പ്രസംഗത്തില്‍ ധനമന്ത്രി തോമസ് ഐസക്ക് വ്യക്തമാക്കി. പ്രവാസികളുടെ പുനരധിവാസത്തിന് ഊന്നല്‍ നല്‍കുന്ന വിവിധ പദ്ധതികള്‍ ആവിഷ്‌ക്കരിക്കും.
പ്രവാസികളുടെ വിവരങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഓണ്‍ലൈന്‍ ഡാറ്റാബേസ് സര്‍ക്കാര്‍ തയ്യാറാക്കും. പ്രവാസികളുടെ പുനരധിവാസത്തിനും നൈപുണി വികസനത്തിനും സര്‍ക്കാര്‍ 18 കോടി രൂപ പ്രഖ്യാപിച്ചു. വിദേശ മലയാളികളുടെ പ്രാതിനിധ്യത്തിന് ലോക മലയാളി സഭ രൂപീകരിക്കുമെന്നും തോമസ് ഐസക്ക് വ്യക്തമാക്കി.

കിഫ്ബിയില്‍ നിക്ഷേപം നടത്തുന്ന പ്രവാസികളുടെ സമ്പാദ്യത്തിന് സര്‍ക്കാര്‍ ഗ്യാരന്റി ഉറപ്പ് നല്‍കും. കിഫ്ബി നിക്ഷേപത്തിലൂടെ പ്രവാസികള്‍ക്ക് സമ്പാദ്യപദ്ധതി എന്നതിലുമപ്പുറം നാടിന്റെ വികസന പദ്ധതിയില്‍ പങ്കാളികളാകാമെന്നും ധനമന്ത്രി തോമസ് ഐസക്ക് ചൂണ്ടിക്കാട്ടി.












Click it and Unblock the Notifications