കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സംസ്ഥാന ബജറ്റ്: ക്ഷേമ പെന്‍ഷനുകള്‍ 1300 രൂപയാക്കി, വര്‍ധിപ്പിച്ചത് 100 രൂപ

Google Oneindia Malayalam News

തിരുവനന്തപുരം: എല്ലാ ക്ഷേമ പെന്‍ഷനുകളും വര്‍ധിപ്പിച്ചെന്ന് ബജറ്റില്‍ ധനമന്ത്രി തോമസ് ഐസക്. 100 രൂപ വീതമാണ് പെന്‍ഷന്‍ തുക വര്‍ധിപ്പിച്ചത്. ഇതോടെ പെന്‍ഷന്‍ തുക 1300 രൂപയായി. കഴിഞ്ഞ സര്‍ക്കാരിന്‍റെ അഞ്ച് വര്‍ഷത്തെ പ്രവര്‍ത്തനത്തെ നാല് വര്‍ഷം കൊണ്ട് ഈ സര്‍ക്കാര്‍ മറികടന്നു. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ് സംസ്ഥാന ബജറ്റ് അവതരിപ്പിക്കുന്നത്. അതേസമയം ധനപ്രതിസന്ധി സംസ്ഥാനത്ത് വികസന സ്തംഭനം ഉണ്ടാക്കാന്‍ അനുവദിച്ചില്ലെന്നും ധനമന്ത്രി പറഞ്ഞു.

 pension-15810

ക്ഷേമ പെന്‍ഷനുകള്‍ക്കായി കഴിഞ്ഞ സര്‍ക്കാര്‍ ചെലവഴിച്ചത് 9,311 കോടി രൂപയാണ്. ഈ സര്‍ക്കാര്‍ നാല് വര്‍ഷം കൊണ്ട് 22,000 കോടി രൂപ കടന്നു. പതിമൂന്ന് ലക്ഷം വയോജനങ്ങള്‍ക്ക് കൂടി ക്ഷേമ പെന്‍ഷന്‍ നല്‍കിയെന്നും ധനമന്ത്രി പറഞ്ഞു. തദ്ദേശഭരണസ്ഥാപനങ്ങള്‍ക്കുള്ള മൊത്തം ധനസഹായം 12074 കോടിയായി ഉയര്‍ത്തും.ഗ്രാമീണ റോഡ് വികസനത്തിന് 1000 കോടി അനുവദിച്ചു. തീരദേശ വികസനത്തിന് 380 കോടി വകയിരുത്തി. തീരദേശ പാക്കേജിന് മൊത്തത്തില്‍ ആയിരം കോടി അനുവദിച്ചു.നാല് വര്‍ഷം കൊണ്ട് 1216 കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും നല്‍കിയെന്നും ധനമന്ത്രി.

Recommended Video

cmsvideo
Kerala Finance Minister Thomas Isaac on Kerala Budget | Oneindia Malayalam

2009 സമാനമായ സാമ്പത്തിക തകര്‍ച്ചയിലേക്കാണ് രാജ്യം നീങ്ങുതെന്ന് ധനമന്ത്രി പറഞ്ഞു. സാമ്പത്തിക രംഗത്ത് കേന്ദ്രസര്‍ക്കാര്‍ കനത്ത പരാജയമാണ്.ജനജീവിതം ദുരിതപൂര്‍ണമായ സാഹചര്യത്തിലാണ്.പ്രതിശീര്‍ഷ ഉപഭോഗം 2012ലേതിനേക്കാള്‍ താഴെയെത്തി, വിലക്കയറ്റം 14 ശതമാനത്തിലെത്തി.8330 കോടി രൂപയുടെ കുറവാണ് കേന്ദ്രഫണ്ടില്‍ നിന്നുമുണ്ടായത്.സംസ്ഥാനത്തിന്‍റെ കടമെടുപ്പ് പരിധി ഉയര്‍ത്താന്‍ കേന്ദ്രം അനുവദിക്കുന്നില്ലെന്നും ധനമന്ത്രി പറഞ്ഞു.

English summary
Kerala budget; pension amount increased
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X