Get Updates
Get notified of breaking news, exclusive insights, and must-see stories!

ബജറ്റവതരണത്തില്‍ മാണിയെയും ഉമ്മന്‍ചാണ്ടിയെയും വെട്ടി തോമസ് ഐസക്കിന് റെക്കോര്‍ഡ്...

തിരുവനന്തപുരം: പിണറായി സര്‍ക്കാരിന്റെ ആദ്യബജറ്റിനെ കയ്യടിയോടെയാണ് പ്രതിപക്ഷം പോലും സ്വീകരിച്ചത്. ജനക്ഷേമം മുന്നില്‍ നിര്‍ത്തി ബജറ്റവതരിപ്പിച്ച ധനമന്ത്രി തോമസ് ഐസക്ക് ഒരു റെക്കോര്‍ഡ് കൂടി തിരുത്തിക്കുറിച്ചിരിക്കുകയാണ്.

ഏറ്റവും കൂടുതല്‍ സമയം നീണ്ട ബജറ്റ് അവതരിപ്പിച്ചെന്ന റെക്കോര്‍ഡ് ഇനി തോമസ് ഐസക്കിന്. രണ്ട് മണിക്കൂര്‍ 56 മിനിറ്റാണ് തോമസ് ഐസക് ബജറ്റ് അവതരണ പ്രസംഗം നടത്തിയത്. യുഡിഎഫ് സര്‍ക്കാരിന്റെ അവസാന ബജറ്റ് അവതരിപ്പിച്ച ഉമ്മന്‍ചാണ്ടിയെയാണ് ഐസക് പിന്നിലാക്കിയത്.

ബജറ്റിന്റെ പൂര്‍ണ്ണ രൂപം വായിക്കാന്‍

Thomas Issaac

രണ്ട മണിക്കൂര്‍ 54 മിനിറ്റായിരുന്നു ഉമ്മന്‍ചാണ്ടി ബജറ്റ് പ്രസംഗം അവതരിപ്പിച്ചത്. അതിന് മുമ്പ് കെഎം മാണിക്കായിരുന്നു റെക്കോര്‍ഡ്. രണ്ട് മണിക്കൂര്‍ 50 മിനിറ്റായിരുന്നു മാണി ബജറ്റവതരണത്തിനെടുത്തിരുന്ന സമയം.

ബാര്‍കോഴ കേസില്‍ അന്നത്തെ ധനമന്ത്രിയായിരുന്ന കെഎം മാണി രാജി വച്ചതിനെ തുടര്‍ന്നാണ് മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടി യുഡിഎഫ് സര്‍ക്കാരിന്റെ അവസാന ബജറ്റ് അവതരിപ്പിച്ചത്. പ്രഖ്യാപനങ്ങള്‍ വാരിക്കോരി നടത്തിയ ബജറ്റ് പ്രസംഗം നീണ്ടപ്പോള്‍ മാണിയുടെ റെക്കോര്‍ഡ് തകര്‍ന്നു.

ഇത്തവണ ഉമ്മന്‍ചാണ്ടിയുടെ റെക്കോര്‍ഡ് തോമസ് ഐസക്കും തിരുത്തിക്കുറിച്ചു. രാവിലെ ഒന്‍പതിനാണ് ബജറ്റ് അവതരണം ആരംഭിച്ചത്. അവസാനിച്ചത് 11.56 ന് ആണ്. ശ്രീനാരായണ ഗുരുവിനെ ഉദ്ധരിച്ചുകൊണ്ട് ആരംഭിച്ച പ്രസംഗം കവി ഒഎന്‍വി കുറുപ്പിന്റെ കവിത ചൊല്ലിക്കൊണ്ടാണ് ധനമന്ത്രി അവസാനിപ്പിച്ചത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+