ആഗോള സാമ്പത്തിക മാന്ദ്യം മുന്നില്‍കണ്ടോ... മാന്ദ്യവിരുദ്ധ പാക്കേജിന് 12,000 കോടി
തിരുവനന്തപുരം: കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിന് 12,000 കോടിയുടെ മാന്ദ്യ വിരുദ്ധ പാക്കേജാണ് ധനമന്ത്രി ടിഎം തോമസ് ഐസക് തന്റെ ബജറ്റില്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ആഗോള സാമ്പത്തിക മാന്ദ്യം മുന്നില്‍ കണ്ടാണ് ഐസക്കിന്റെ പ്രഖ്യാപനം.
2008ല്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്തും അന്ന് ധനമന്ത്രിയായിരുന്ന ഐസക് സാമ്പത്തിക മാന്ദ്യത്തിനെ നേരിടാന്‍ പാക്കേജ് പ്രഖ്യാപിച്ചിരുന്നു. അതിന്റെ തുടര്‍ച്ചയായാണ് 12,000 കോടി രൂപ ഇത്തവണയും ബജറ്റില്‍ വകയിരിത്തിയിട്ടുള്ളത്.

ലോകം വിലയി സാമ്പത്തിക മാന്ദ്യത്തിലേക്ക് നീങ്ങുമെന്നത് മുന്നില്‍ കണ്ടാണ് ഐസ്‌ക് കേരളത്തിന്റെ സാമ്പത്തിക അടിത്തറ തകരാതിരിക്കാന്‍ മുന്‍കരുതലെടുത്തിരിക്കുന്നത്. ആഗോള സാമ്പത്തിക മാന്ദ്യത്തെ തുടര്‍ന്ന് ഐ ടി, ടൂറിസം രംഗങ്ങളില്‍ മാന്ദ്യം അനുഭവപ്പെടുമെന്നാണ് വിലയിരുത്തല്‍. വിദേശനിക്ഷേപത്തിന് ആമാന്തമുണ്ടാകാനും സാധ്യതയുണ്ട്.
മാത്രമല്ല കേരളത്തിന്റെ സാമ്പത്തിക സുരക്ഷയുടെ നട്ടെല്ലായ ഗള്‍ഫ് പ്രതിസന്ധിയും വലിയ സാമ്പത്തിക പ്രതിസന്ധിയ്ക്ക് കാരണമാകും. ഗള്‍ഫ് രാജ്യങ്ങളിലെ സ്വദേശി വല്‍ക്കരണവും സാമ്പത്തിക പ്രതിസന്ധിയും വലിയ തോതില്‍ ബാധിക്കുന്നത് കേരളത്തെയാണ്. ഇത് മുന്നില്‍ കണ്ടാണ് ഐസക്കിന്റെ പ്രഖ്യാപനം. 12,000 കോടിയില്‍ 2500 കോടി ഈ വര്‍ഷം തന്നെ വേണ്ടിവരുമെന്നാണ് ബജറ്റില്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാനായി വലിയ മാജിക്കും തന്ത്രവുമാണ് ബജറ്റിലുള്ളത്. രണ്ട് വര്‍ഷത്തേക്ക് പുതിയ സ്ഥാപനങ്ങളും തസ്തികകളും ഉണ്ടാകില്ല. പൊതുമേഖലയെ ഉപയോഗിച്ച് സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാനുള്ള പദ്ധതികളാണ് ബജറ്റിലുള്ളത്. വ്യവസായ ഐറ്റി രംഗത്തെ ഉപയോഗിക്കുന്തിനും പൊതുമേഖലാ സ്ഥാപനങ്ങളുടെ വികസനത്തിനും നല്ലൊരു തുക ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്.












Click it and Unblock the Notifications