സംസ്ഥാന ബജറ്റ്: വനിതാ ക്ഷേമത്തിന് 1509 കോടി!! 'ഇത് സ്ത്രീ സൗഹൃദ ബജറ്റ്'
തിരുവനന്തപുരം: വനിതാ ക്ഷേമത്തിന് വന്‍ പദ്ധതികളുമായി സംസ്ഥാന സര്‍ക്കാരിന്റെ നാലാമത് ബജറ്റ്. സ്ത്രീകള്‍ക്ക് മാത്രമായി 1509 കോടിയുടെ പദ്ധതികളാണ് ബജറ്റില്‍ പ്രഖ്യാപിച്ചത്. പദ്ധതി വിഹിതം 7.3 ശതമാനമാണ് ഉയര്‍ത്തിയത്. ബജറ്റിലെ ആകെ പ്രഖ്യാപനങ്ങളില്‍ 18.4 ശതമാനം സ്ത്രീകള്‍ക്ക് വേണ്ടിയാണ് നീക്കിവെച്ചിരിക്കുന്നത്. 2017-18 ല്‍ ഇത് പതിനൊന്നര ശതമാനമായിരുന്നു.

അമ്മമാരുടെ ജീവിതം വരച്ച തൃശ്ശൂരിലെ അനുജാതിന്റെ ചിത്രത്തെ കുറിച്ച് പറഞ്ഞ് കൊണ്ടാണ് ധനമന്ത്രി സ്ത്രീകളുടെ ക്ഷേമ പദ്ധതികള്‍ പ്രഖ്യാപിക്കുന്നതിലേക്ക് കടന്നത്. സ്ത്രീകളും കുട്ടികളും നേരിടുന്ന എല്ലാ വിധ അടിച്ചമർത്തലുകളും പരിഹാരം കാണാനുള്ള ഉത്തരവാദിത്തം ഉണ്ടെന്ന ബോധ്യത്തിലാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നതെന്ന് ധനമന്ത്രി പറഞ്ഞു.
സ്ത്രീകള്‍ക്ക് നാല് ശതമാനം പലിശയ്ക്ക് 3000 കോടി രൂപയുടെ ബാങ്ക് വായ്പ അനുവദിക്കുമെന്ന് ധനമന്ത്രി ബജറ്റില്‍ പ്രഖ്യാപിച്ചു. കുടുംബശ്രീ വഴിയാണ് വായ്പ അനുവദിക്കുക. കുടുംബശ്രീക്കായി 250 കോടിയും ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്. ഇതിന് പുറമേ റീ ബില്‍ഡ് കേരളയില്‍ നിന്ന് ഉപജീവന സംരഭങ്ങള്‍ക്കായി 200 കോടി രൂപയും നല്‍കും. 950 കോടിയുടെ കേന്ദ്രാവിഷ്കൃത പദ്ധതികളും കുംബശ്രീ വഴി നടപ്പാക്കും.
Recommended Video
കേന്ദ്രാവിഷ്കൃത പദ്ധതികള്‍ ഉള്‍പ്പെടെ 1053 കോടി രൂപയാണ് സ്ത്രീകളുടയും കുട്ടികളുടെയും ക്ഷേമത്തിനായി മാറ്റിവെച്ചതെന്നും ധനമന്ത്രി പറഞ്ഞു. ബജറ്റില്‍ നിര്‍ഭയ ഹോമുകളുടെ പരിപാലനത്തിനുള്ള സഹായം 10 കോടിയായി ഉയര്‍ത്തി. വര്‍ക്കിങ്ങ് വിമണ്‍സ് ഹോസ്റ്റലുകളില്‍ യാത്രക്കാരികളായ സ്ത്രീകള്‍ക്ക് സുരക്ഷിത മുറികള്‍ ഒരുക്കുമെന്നും ധനമന്ത്രി പറഞ്ഞു..
സ്ത്രീകള്‍ നിര്‍മ്മിക്കുന്ന വസ്തുക്കളുടെ വിപണനത്തിനായി ജന്റര്‍ പാര്‍ക്കുകളില്‍ പ്രത്യേക സൗകര്യം ഒരുക്കും.എല്ലാ നഗരങ്ങളിലും ഷീ ലോഡ്ദുകള് അനുവക്കും. കുടുംബ ശ്രീ വിഴി 200 കേരള ചിക്കന്‍ ഔട്ട് ലെറ്റുകള്‍ തുറക്കും.. 5000 തൊഴില്‍ സംരഭകള്‍ തുടങ്ങും. മല്‍സ്യത്തൊഴിലാളികളായ സ്ത്രീകള്‍ക്കായി ഇതരതൊഴിലുകള്‍ തുടങ്ങുന്നതിന് 20 കോടി ബജറ്റില്‍ അവതരിപ്പിച്ചു.
മഴവില്ല് പരിപാടിക്ക് അഞ്ച് കോടി രൂപയും ബജറ്റില്‍ അനുവദിച്ചു. ട്രാന്സ്ജെന്ഡേഴസിനായി കുടുംബശ്രീ അയല്‍ക്കൂട്ടം നടപ്പാക്കുമെന്നും ധനമന്ത്രി വ്യക്തമാക്കി. കഴിഞ്ഞ ബജറ്റില്‍ വനിതാ ക്ഷേമത്തിന് 1267 കോടി രൂപയായിരുന്നു വകയിരുത്തിയത്.
-
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍ -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
ഉടൻ ശസ്ത്രക്രിയക്ക് വിധേയമാകണമെന്നാണ് ഡോക്ടർ അറിയിച്ചത്;രോഗാവസ്ഥ പങ്കുവെച്ച് നടൻ കണ്ണൻ സാഗർ -
സ്വര്‍ണവില റെക്കോഡ് തിരുത്തിയെഴുതും.. വിചാരിച്ചതിലും വേഗത്തില്‍ തന്നെ..! അവലോകനം ഇങ്ങനെ -
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട് -
"യുദ്ധം പെട്ടെന്ന് അവസാനിക്കുമെന്ന് തോന്നുന്നില്ല, പെട്രോളും ഗ്യാസും ഡീസലും പഴയത് പോലെ കൊടുക്കില്ല" -
ബെംഗളൂരുവിലെ ഹെബ്ബാൾ മുതൽ സിൽക്ക് ബോർഡ് വരെ തുരങ്കപാത; 16.74 കി.മീ ദൈർഘ്യം, ചിലവ് 17,698 കോടി, വൈകുമോ? -
ബിജെപിയുടെ മൂന്നാംഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു; കൃഷ്ണകുമാറിനെ ഒഴിവാക്കി, വിവേക് ഗോപൻ അരുവിക്കരയിൽ -
'ഞാൻ എഴുതിയ മോഹൻലാലിന്റെ പേരിലെ പുസ്തക പ്രകാശത്തിന് ക്ഷണിച്ചില്ല, പരിപാടി അലങ്കോലമായി'; ശാന്തിവിള ദിനേശ്












Click it and Unblock the Notifications