കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സംസ്ഥാന ബജറ്റ്: വനിതാ ക്ഷേമത്തിന് 1509 കോടി!! 'ഇത് സ്ത്രീ സൗഹൃദ ബജറ്റ്'

Google Oneindia Malayalam News

തിരുവനന്തപുരം: വനിതാ ക്ഷേമത്തിന് വന്‍ പദ്ധതികളുമായി സംസ്ഥാന സര്‍ക്കാരിന്‍റെ നാലാമത് ബജറ്റ്. സ്ത്രീകള്‍ക്ക് മാത്രമായി 1509 കോടിയുടെ പദ്ധതികളാണ് ബജറ്റില്‍ പ്രഖ്യാപിച്ചത്. പദ്ധതി വിഹിതം 7.3 ശതമാനമാണ് ഉയര്‍ത്തിയത്. ബജറ്റിലെ ആകെ പ്രഖ്യാപനങ്ങളില്‍ 18.4 ശതമാനം സ്ത്രീകള്‍ക്ക് വേണ്ടിയാണ് നീക്കിവെച്ചിരിക്കുന്നത്. 2017-18 ല്‍ ഇത് പതിനൊന്നര ശതമാനമായിരുന്നു.

 womenfriendly

അമ്മമാരുടെ ജീവിതം വരച്ച തൃശ്ശൂരിലെ അനുജാതിന്‍റെ ചിത്രത്തെ കുറിച്ച് പറഞ്ഞ് കൊണ്ടാണ് ധനമന്ത്രി സ്ത്രീകളുടെ ക്ഷേമ പദ്ധതികള്‍ പ്രഖ്യാപിക്കുന്നതിലേക്ക് കടന്നത്. സ്ത്രീകളും കുട്ടികളും നേരിടുന്ന എല്ലാ വിധ അടിച്ചമർത്തലുകളും പരിഹാരം കാണാനുള്ള ഉത്തരവാദിത്തം ഉണ്ടെന്ന ബോധ്യത്തിലാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നതെന്ന് ധനമന്ത്രി പറഞ്ഞു.

സ്ത്രീകള്‍ക്ക് നാല് ശതമാനം പലിശയ്ക്ക് 3000 കോടി രൂപയുടെ ബാങ്ക് വായ്പ അനുവദിക്കുമെന്ന് ധനമന്ത്രി ബജറ്റില്‍ പ്രഖ്യാപിച്ചു. കുടുംബശ്രീ വഴിയാണ് വായ്പ അനുവദിക്കുക. കുടുംബശ്രീക്കായി 250 കോടിയും ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്. ഇതിന് പുറമേ റീ ബില്‍ഡ് കേരളയില്‍ നിന്ന് ഉപജീവന സംരഭങ്ങള്‍ക്കായി 200 കോടി രൂപയും നല്‍കും. 950 കോടിയുടെ കേന്ദ്രാവിഷ്കൃത പദ്ധതികളും കുംബശ്രീ വഴി നടപ്പാക്കും.

Recommended Video

cmsvideo
Kerala Finance Minister Thomas Isaac on Kerala Budget | Oneindia Malayalam

കേന്ദ്രാവിഷ്കൃത പദ്ധതികള്‍ ഉള്‍പ്പെടെ 1053 കോടി രൂപയാണ് സ്ത്രീകളുടയും കുട്ടികളുടെയും ക്ഷേമത്തിനായി മാറ്റിവെച്ചതെന്നും ധനമന്ത്രി പറഞ്ഞു. ബജറ്റില്‍ നിര്‍ഭയ ഹോമുകളുടെ പരിപാലനത്തിനുള്ള സഹായം 10 കോടിയായി ഉയര്‍ത്തി. വര്‍ക്കിങ്ങ് വിമണ്‍സ് ഹോസ്റ്റലുകളില്‍ യാത്രക്കാരികളായ സ്ത്രീകള്‍ക്ക് സുരക്ഷിത മുറികള്‍ ഒരുക്കുമെന്നും ധനമന്ത്രി പറഞ്ഞു..

സ്ത്രീകള്‍ നിര്‍മ്മിക്കുന്ന വസ്തുക്കളുടെ വിപണനത്തിനായി ജന്‍റര്‍ പാര്‍ക്കുകളില്‍ പ്രത്യേക സൗകര്യം ഒരുക്കും.എല്ലാ നഗരങ്ങളിലും ഷീ ലോഡ്ദുകള്‍ അനുവക്കും. കുടുംബ ശ്രീ വിഴി 200 കേരള ചിക്കന്‍ ഔട്ട് ലെറ്റുകള്‍ തുറക്കും.. 5000 തൊഴില്‍ സംരഭകള്‍ തുടങ്ങും. മല്‍സ്യത്തൊഴിലാളികളായ സ്ത്രീകള്‍ക്കായി ഇതരതൊഴിലുകള്‍ തുടങ്ങുന്നതിന് 20 കോടി ബജറ്റില്‍ അവതരിപ്പിച്ചു.

മഴവില്ല് പരിപാടിക്ക് അഞ്ച് കോടി രൂപയും ബജറ്റില്‍ അനുവദിച്ചു. ട്രാന്‍സ്‍ജെന്‍ഡേഴ‍സിനായി കുടുംബശ്രീ അയല്‍ക്കൂട്ടം നടപ്പാക്കുമെന്നും ധനമന്ത്രി വ്യക്തമാക്കി. കഴിഞ്ഞ ബജറ്റില്‍ വനിതാ ക്ഷേമത്തിന് 1267 കോടി രൂപയായിരുന്നു വകയിരുത്തിയത്.

English summary
Kerala budget; special schemes for women
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X