കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബജറ്റില്‍ നവോത്ഥാന പഠനത്തിന് പ്രത്യേക മ്യൂസിയവും സ്ത്രീശാക്തീകരണത്തിന് പുരസ്കാരവും

  • By
Google Oneindia Malayalam News

വനിതാ മതിലിനേയും സ്ത്രീ ശാക്തീകരണത്തേയും ബജറ്റില്‍ പരാമര്‍ശിച്ച് ധനമന്ത്രി തോമസ് ഐസക്. ശബരിമല വിഷയത്തിന്‍റെ പശ്ചാത്തലത്തില്‍
തങ്ങള്‍ അശുദ്ധകളല്ലെന്ന പ്രഖ്യാപിച്ച് കൊണ്ട് ലക്ഷം സ്ത്രീകളാണ് തെരുവിലിറങ്ങിയത്. അവര്‍ തീര്‍ത്ത വന്‍മതില്‍ തങ്ങള്‍ പാവകളല്ലെന്നതിന്‍റെ പ്രഖ്യാപനമായിരുന്നുവെന്നും ധനമന്ത്രി പറഞ്ഞു.

മതമതനിരപേക്ഷതയുടേയും പുരോഗമന ചിന്താഗതിയുടേയും ഊര്‍ജ്ജം പ്രസരിക്കുന്ന ഭൂമിയിയായി കേരളം തുടരുമെന്ന പ്രഖ്യാപനമായിരുന്നു വനിതാ മതില്‍. നവോത്ഥാനത്തെ കുറിച്ചുള്ള സമഗ്ര പഠന മ്യൂസിയം തിരുവനന്തപുരത്ത് സ്ഥാപിക്കുമെന്നും തോമസ് ഐസക് ബജറ്റില്‍ പ്രഖ്യാപിച്ചു.

vanithamthil

Recommended Video

cmsvideo
ബജറ്റ് അവതരണം നിയമസഭയില്‍ തുടങ്ങി | Morning News Focus | #KeralaBudget2019 | Oneindia Malayalam

വനിതാ മതില്‍ ഉയര്‍ന്ന പാതയതില്‍ എല്ലാ ജില്ലകളിലും ചരിത്ര സ്മൃതികളെ ശാശ്വതമാക്കുന്ന സ്മാരക മതിലുകള്‍ സൃഷ്ടിക്കും. ഇതിന് ലളിത കലാ അക്കാദമി മുന്‍കൈ എടുക്കും. സ്ത്രീശാക്തീകരണത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന സ്ത്രീകളിലൊരാള്‍ക്ക് വര്‍ഷം തോറും ദാക്ഷായണി വേലായുധന്‍റെ പേരില്‍ പുരസ്കാരം നല്‍കും. അതിന് രണ്ട് കോടി രൂപ ട്രഷറിയില്‍ നിക്ഷേപിക്കുമെന്നും ബജറ്റില്‍ ധനമന്ത്രി പ്രഖ്യപാിച്ചു.

English summary
kerala budget special schemes for renaissance museum
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X