സംസ്ഥാന ബജറ്റ് നാളെ; ക്ഷേമ പെൻഷൻ 1800 രൂപയാക്കിയേക്കും, മറ്റ് ജനപ്രിയ പ്രഖ്യാപനങ്ങൾക്കും സാധ്യത
തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിന്റെ അവസാനത്തെ സമ്പൂർണ ബജറ്റ് പ്രഖ്യാപനം നാളെ. രാവിലെ 9 ന് ധനമന്ത്രി കെ എൻ ബാലഗോപാൽ ബജറ്റ് അവതരിപ്പിക്കും. ധനമന്ത്രിയുടെ അഞ്ചാം ബജറ്റാണിത്. തദ്ദേശ തിരഞ്ഞെടുപ്പിന്റേയും അടുത്ത വർഷം നടക്കാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പിന്റേയും പശ്ചാത്തലത്തിൽ ജനപ്രിയ പ്രഖ്യാപനങ്ങൾ നിറഞ്ഞതായിരിക്കും ബജറ്റ് എന്നാണ് വിലയിരുത്തപ്പെടുന്നത്. വയനാട് പുനരധിവാസത്തിനുള്ള പ്രഖ്യാപനങ്ങളും ബജറ്റിൽ ഇടംപിടിച്ചേക്കും.
ഇത്തവണത്തെ ബജറ്റിൽ ക്ഷേമ പെൻഷൻ വർധിപ്പിച്ചേക്കും. നിലവിൽ 1600 രൂപയാണ് പെൻഷൻ. കഴിഞ്ഞ നാല് ബജറ്റിലും പെൻഷൻ ഒരു തുക പോലും വർധിപ്പിച്ചിരുന്നില്ല. ഇത് സംബന്ധിച്ചുള്ള പഴി അവസാന ബജറ്റിൽ ധനനമന്ത്രി പരിഹരിച്ചേക്കും. 200 രൂപയുടെ വർധനവ് ഉണ്ടായേക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ക്ഷേമ പെൻഷൻ കൈപ്പറ്റുന്നത് സംബന്ധിച്ചുള്ള മാനദണ്ഡങ്ങൾ സംബന്ധിച്ചുള്ള പുതിയ പ്രഖ്യാപനങ്ങളും ഉണ്ടായേക്കും. അനധികൃതമായി പണം കൈപ്പറ്റുന്നവരെ പൂർണമായും ഒഴിവാക്കാനുള്ള നടപടികൾ സ്വീകരിച്ചേക്കും.

നിലവിൽ സംസ്ഥാനത്ത് ഒരുമാസം ക്ഷേമ പെൻഷൻ നൽകാൻ ആവശ്യമായ തുക 900 കോടി രൂപയാണ്. കഴിഞ്ഞ മൂന്ന് മാസത്തെ പെൻഷൻ തന്നെ സർക്കാർ ഇതുവരെ നൽകിയിട്ടില്ല. ഇതിന് തന്നെ 2700 കോടി ആവശ്യമാണ്. അതിനാൽ തുക ഉയർത്തിക്കൊണ്ടുള്ള പ്രഖ്യാപനവും സർക്കാരിന് വെല്ലുവിളിയാകും എന്ന കാര്യത്തിൽ തർക്കമില്ല. അതേസമയം ക്ഷേമ പെൻഷൻ ഉയർത്തുന്നത് വെല്ലുവിളിയാകുമെങ്കിൽ വാഗ്ദാനങ്ങളിൽ നിന്നും ഒളിച്ചോടില്ലെന്ന് മന്ത്രി പ്രതികരിച്ചിരുന്നു.
ബജറ്റിൽ ആശ്വാസകിരണം പോലുള്ള പദ്ധതികളുടെ നീക്കിയിരിപ്പും വർധിപ്പിച്ചേക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. വയോജനങ്ങൾക്ക് വേണ്ടി പുതിയ പ്രഖ്യാപനങ്ങൾ ഉണ്ടാകും. അധിക വരുമാനത്തിനായി മോട്ടോർ വാഹന നികുതി, ഭൂമി നികുതി എന്നിവയ്ക്ക് മേൽ സെസ് ഏർപ്പെടുത്തിയേക്കും. റോഡ് നികുതിക്ക് മേൽ സെസ് ചുമത്താനുള്ള സാധ്യതയും ഉണ്ട്. തദ്ദേശ തിരഞ്ഞെടുപ്പിന് ഇനി വെറും മാസങ്ങളാണ് ശേഷിക്കുന്നത്. അതുകൊണ്ട് തന്നെ തദ്ദേശസ്ഥാപനങ്ങൾക്കുള്ള പദ്ധതി വിഹിതം ഉയർത്തിയേക്കും.
വിഴിഞ്ഞം പദ്ധതിക്ക് വേണ്ടയുള്ള പ്രഖ്യാപനങ്ങൾ ഉണ്ടായേക്കും.വിഴിഞ്ഞം അനുബന്ധ വികസനത്തിന് വലുതും ചെറുതുമായ പദ്ധതികളും പ്രഖ്യാപിക്കപ്പെട്ടേക്കും. ഉന്നത വിദ്യാഭ്യാസ മേഖലയില്‍ സ്വകാര്യ നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നത് ലക്ഷ്യം വെച്ചുള്ള പദ്ധതികൾ ഉണ്ടാകും. അതിശയിപ്പിക്കുന്ന പ്രഖ്യാപനങ്ങളോ അമിതമായ വാഗ്ധാനങ്ങളോ ഉണ്ടാകില്ലെന്ന് ധനമന്ത്രി പറയുമ്പോഴും ബജറ്റ് കൂടുതൽ ജനപ്രിയ വാഗ്ദാനങ്ങൾ നിറഞ്ഞതായിരിക്കുമെന്ന് തന്നെയാണ് വിലയിരുത്തപ്പെടുന്നത്.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications