കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരള ബജറ്റ്: പഴവും പച്ചക്കറിയും വീട്ടിലെത്തും!! വിപണനത്തിന് ഊബര്‍ മാതൃക

Google Oneindia Malayalam News

തിരുവനന്തപുരം: പഴം- പച്ചക്കറി വിപണനത്തിന് ബജറ്റില്‍ പുതിയ പദ്ധതി പ്രഖ്യാപിച്ച് ധനമന്ത്രി തോമസ് ഐസക്. കര്‍ഷര്‍ ഉത്പാദിപ്പിക്കുന്ന പഴങ്ങളും പച്ചക്കറിളും ഊബര്‍ മാതൃകയില്‍ വീട്ടിലെത്തിക്കുന്നതാണ് പദ്ധതി.പച്ചക്കറി മേഖലയ്ക്കായി 500 കോടിയും ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

fv-15

നാളികേര വികസനം ലക്ഷ്യമിട്ട് വാര്‍ഡ് ഒന്നിന് 75 തൈകള്‍ വീതം വിതരണം ചെയ്യു. കേര ഗ്രാമങ്ങളെ സഹകരണ സംഘങ്ങളുമായി ബന്ധിപ്പിക്കുന്നതിനും പദ്ധതി നടപ്പാക്കും. പുരയിട കൃഷ പ്രോത്സാഹിപ്പിക്കാന്‍ 18 കോടിയും ബജറ്റില്‍ വകയിരുത്തി. ഇരുപതിനായിരം ഏക്കറില്‍ ജൈവ കൃഷി വ്യാപിക്കാനും ബജറ്റില്‍ പദ്ധതി പ്രഖ്യാപിച്ചു.

ഈ വര്‍ഷം തന്നെ റബ്ബര്‍ പാര്‍ക്ക് ആരംഭിക്കുമെന്ന് ബജറ്റില്‍ ധനമന്ത്രി പറഞ്ഞു. റബ്ബര്‍ പാര്‍ക്കിന്‍റെ ഒന്നാം ഘട്ടം വെള്ളൂര്‍ ന്യൂസ് പ്രിന്‍റിലെ 500 ഏക്കറിലാകും ആരംഭിക്കുക. രണ്ട് റൈസ് പാര്‍ക്കുകള്‍ കൂടി ആരംഭിക്കും. പാലക്കാടുള്ള റൈസ് പാര്‍ക്ക് 2021 ല്‍ പ്രവര്‍ത്തന സജ്ജമാകുമെന്നും ധനമന്ത്രി അറിയിച്ചു.

Recommended Video

cmsvideo
Kerala Finance Minister Thomas Isaac on Kerala Budget | Oneindia Malayalam

ഹരിത കേരള മിഷവ് വേണ്ടി ഏഴ് കോടി ബജറ്റില്‍ വകയിരുത്തി. ഫലവൃക്ഷ പച്ചക്കറി വ്യാപനത്തിന് ആയിരം കോടി ചെലവഴിക്കും. നെല്‍കൃഷിക്ക് 118 കോടി ബജറ്റില്‍ വകയിരുത്തിയതായും ധനമന്ത്രി വ്യക്തമാക്കി.

സംസ്ഥാന ബജറ്റ്: ഭൂമിയുടെ ന്യായവില 10 ശതമാനം വര്‍ധിപ്പിച്ചു, വാഹന നികുതിയിലും വര്‍ധനവ്സംസ്ഥാന ബജറ്റ്: ഭൂമിയുടെ ന്യായവില 10 ശതമാനം വര്‍ധിപ്പിച്ചു, വാഹന നികുതിയിലും വര്‍ധനവ്

സംസ്ഥാന ബജറ്റ്: വനിതാ ക്ഷേമത്തിന് 1509 കോടി!! 'ഇത് സ്ത്രീ സൗഹൃദ ബജറ്റ്'

സംസ്ഥാന ബജറ്റ്; തീരദേശ വികസനത്തിന് 1000 കോടി, 40,000 വീടുകൾ, ഗ്രാമീണ റോഡുകൾക്കും 1000 കോടി!

English summary
Kerala budget: Uber model scheme for fruits and vegetable marketing
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X