സംസ്ഥാന ബജറ്റ്;വില കൂടുന്നവയും കുറയുന്നവയും
തിരുവനന്തപുരം: കെ എം മാണിയുടെ 12മത് ബജറ്റ് അവതരണവും കഴിഞ്ഞു. കര്‍ഷകപ്രിയ ബജറ്റാണ് ഇത്തവണ അദ്ദേഹം സഭയില്‍ അവതരിപ്പിച്ചത്. ഇതിന് പുറമേ ഒട്ടേറെ പുതിയ പദ്ധതികളും ബജറ്റില്‍ ഉള്‍പ്പെടുത്തി.വിലക്കയറ്റത്തിന്റെ കാര്യത്തില്‍ കേരളം മുതല്‍ കേന്ദ്രം വരെ കോണ്‍ഗ്രസ് പഴി കേള്‍ക്കുമ്പോള്‍ പുതിയ ബജറ്റ് പ്രതീക്ഷയോടെയാണ് ജനങ്ങള്‍ നോക്കിക്കാണുന്നത്.
ബജറ്റിന് ശേഷം വില കൂടുന്ന സാധനങ്ങളെയും വില കുറയുന്ന സാധനങ്ങളെയും പറ്റി അറിയാന്‍ എല്ലാവര്ക്കും ആകാംഷയുണ്ട്. ബജറ്റ് നിര്‍ദ്ദേശ പ്രകാരം ഇനി വില കൂടാന്‍ പോകുന്നതും വില കുറയാന്‍ പോകുന്നതുമായ ചില കാര്യങ്ങള്‍

കെട്ടിട നികുതി
സംസ്ഥാനത്തെ കെട്ടിട നികുതി ഇരട്ടിയാക്കി.നിലവിലുള്ള കെട്ടിട നികുതിയുടേയും ആഡംബര നികുതിയുടേയും ഇരട്ടിയാക്കാനാണ് നീക്കം

ഓട്ടോ, ടാക്സി നിരക്ക് കൂടും
ചരക്ക് വാഹനങ്ങള്‍ , ഓട്ടോ ടാക്സി നിരക്ക് കൂടും

പാറപ്പൊടിയ്ക്കും വില കൂടും
കെട്ടിട നിര്‍മ്മാണത്തിനും മറ്റും ഉപയോഗിയ്ക്കുന്ന പാറപ്പൊടിയ്ക്കും വില കൂടും

ഇന്‍വെര്‍ട്ടര്‍, യുപിഎസ് വില കൂടും
ഇന്‍വെര്‍ട്ടറുകള്‍ യുപിഎസുകള്‍ എന്നിവയുടെ വിലയും ഉയരും

തുണിത്തരങ്ങള്‍
തുണിത്തരങ്ങളുടെ വിലയും ഉയരും

കാറും, ബൈക്കും വില കൂടും
ആഡംബര ബൈക്കുകള്‍, 1500 സിസിയില്‍ കൂടുതലുള്ള കാറുകള്‍ എന്നിവയ്ക്കും വില കൂടും

കാരവന് വാഹനങ്ങള്‍
ആഡംബര യാത്രകളും ഇനി കോസ്റ്റ്ലി ആയിരിയ്ക്കും

വിനോദ യാത്രയ്ക്ക് ചെലവ് കൂടും
ലക്ഷ്വറി ബസുകളിലെ യാത്രയ്ക്ക് ചെലവ് കൂടുന്നതോടെ വിനോദയാത്രയ്ക്ക് ഇനി കൂടുതല്‍ കാശ് മുടക്കേണ്ടി വരും

ഭക്ഷ്യ എണ്ണകള്‍ വില കൂടും
വെളിച്ചെണ്ണ ഒഴികെയുള്ള ഭക്ഷ്യ എണ്ണകളുടെ വിലയും ബജറ്റ് നിര്‍ദ്ദേശ പ്രകാരം ഉയരും.

വിദേശ മദ്യം വില കൂടും
ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യത്തിന്റെ വിലയും മുന്നോട്ട് തന്നെ

ലോട്ടറി വില ഉയരും
ആഴ്ചതോറും നറുക്കെടുക്കുന്ന ലോട്ടറി ടിക്കറ്റിന് 10 രൂപ കൂടും

ബ്രാന്‍ഡ്ഡ് ഫുഡ് വില ഉയരും
ബ്രാന്‍ഡ്ഡ് ഭക്ഷണ സാധനങ്ങളുടെ വില ഉയരും

എല്‍പിജി സിലിണ്ടര്‍ വില കുറയും
ബജറ്റ് നിര്‍ദ്ദേശ പ്രകാരം എല്‍പി ജി സിലിണ്ടറുകളുടെ വില കുറയും

ഷിപ്പിംഗ് ഇന്ധനം
ഷിപ്പിംഗ് ഇന്ധനത്തിന്റെ വില കുറയും

മൈദയും, ഗോതമ്പും വിലകുറയും
മൈദയുടേയും ഗോതമ്പ്് പൊടിയുടേയും വില കുറയും

ബേക്കറി പലഹാരങ്ങളുടെ വില കുറയും
ഹല്‍വ, മിക്സ്ചര്‍, ലഡു, ജിലേബി എന്നിങ്ങന ബേക്കറി പലഹാരങ്ങളുടെ വില കുറയും

ഉഴുന്നു പൊടിയുടെ വില കുറയും
ബജറ്റിലെ നിര്‍ദ്ദേശങ്ങള്‍ പ്രകാരം ഉഴുന്നു പൊടിയുടെ വില കുറയും

സോപ്പ് വില കുറയും
വെളിച്ചെണ്ണ അധിഷ്ഠിതമായി നിര്മ്മിയ്്ക്കുന്ന സോപ്പിന്റെ വില കുറയും. സോയാ ബീന്‍സ് എണ്ണയുടെ വിലയും കുറയും

എല്‍ ഇഡി ലാംപ്
എല്‍ഇഡി ലാംപിന്റെ വില കുറയും

കീടനാശിനി
റബര്രോഗം ചെറുക്കാനുള്ള സ്പ്രെയറിന്റെ വില കുറയും

ക്യാന്റീന് സാധനങ്ങളുടെ വില
സൈനിക-പൊലീസ് ക്യാന്റീനുകളിലെ സാധനങ്ങളുടെ വില കുറയും
-
അഹാന എനിക്ക് മെസേജ് ഇട്ടു, വിവാഹം കഴിക്കാൻ പോകുന്നുവെന്ന്; നിമിഷ് രവിയെ കുറിച്ച് തുറന്ന് പറഞ്ഞ് കൃഷ്ണകുമാർ -
ചൊവ്വ മാറിയാൽ ജീവിതവും മാറും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും, പുതിയ ജോലി തേടിയെത്തും..! -
സര്‍വീസില്‍ സ്ഥിരമാകും, വാഹനം വാങ്ങാനുള്ള ആഗ്രഹം സഫലമാകും, ഭൂമിയില്‍ നിന്ന് കൂടുതല്‍ വരുമാനം, നാൾഫലം -
സ്വർണ വില ഇന്നും താഴേക്ക്; 75,000 രൂപ വരെയെങ്കിലും പവന് വരുമോ? പഴയ സ്വർണം വിൽക്കേണ്ടവർ അറിയാൻ -
ഭക്ഷണം ശ്വാസകോശത്തിൽ കുടുങ്ങി, പിന്നാലെ കുഴഞ്ഞു വീണു; കാർത്തിക് സൂര്യയ്ക്ക് സംഭവിച്ചത് -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
''ടേബിളിലിരുന്ന പാത്രം മമ്മൂക്ക എന്റെ നേരേ നീട്ടി, വിറയാർന്ന കൈകളാൽ അത് വാങ്ങി, അത് അപൂർവ്വ സുന്ദര നിമിഷം'' -
'മൊണാലിസയെ 35 കഷണങ്ങളാക്കും'; വിവാഹത്തിൽ വിദ്വേഷ പ്രസ്താവനയുമായി സാധ്വി പ്രാചി -
അഖിൽ മാരാർ കൊട്ടാരക്കരയിലേക്കല്ല, തൃപ്പൂണിത്തുറയിൽ? അതിലും രണ്ട് അഭിപ്രായം..സാബുവിനായി ബിജെപി -
അമേരിക്കക്ക് കനത്ത തിരിച്ചടി; ഇറാഖിൽ യുഎസ് ടാങ്കർ വിമാനം തകർന്ന് വീണു -
വര്‍ക്ക് ഫ്രം ഹോമിലേക്ക് ഈ നഗരങ്ങള്‍; ബെംഗളൂരുവിലും കൊച്ചിയിലും കമ്പനികള്‍ ജീവനക്കാര്‍ക്ക് നല്കിയ നിര്‍ദേശം












Click it and Unblock the Notifications