കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബജറ്റ് വ്യാപാരി സമൂഹത്തിന് ഗുണമോ ദോഷമോ ചെയ്യാത്ത വെറും വരവുചെലവു കണക്ക്: ടി നസ്‌റുദ്ദീന്‍

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: ധനമന്ത്രി തോമസ് ഐസക് അവതരിപ്പിച്ചത് കാവ്യാത്മകമായതും എന്നാല്‍ പ്രായോഗികമല്ലാത്ത ഭാവന നിറഞ്ഞതുമായ ബജറ്റാണെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി. ബജറ്റില്‍ അനേകം കാര്യങ്ങള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ ഇവ നടപ്പിലാകണമെങ്കില്‍ കിഫ്ബിയില്‍ കൂടി ഒരു ലക്ഷം കോടി സമാഹരിക്കേണ്ടിയിരിക്കുന്നു. എങ്കിലേ കാര്യങ്ങള്‍ നടപ്പിലാക്കാന്‍ സാധിക്കൂ. കോടികള്‍ കടമുള്ള ഒരു സര്‍ക്കാറിന് ഇത് സമാഹരിക്കാന്‍ കഴിയുമോ എന്ന കാര്യത്തില്‍ സംശയമുണ്ടെന്ന് ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി നസറുദ്ദീന്‍ പ്രതികരിച്ചു. വ്യാപാരികള്‍ക്കായി ബജറ്റില്‍ ഒരു പദ്ധതിയും ഇല്ല.

കൊല്ലുമെന്ന് വരെ ഭീഷണിപ്പെടുത്തി, 60കാരന്‍ ഈ ഏഴു വയസുകാരനോട് ചെയ്തത് ഞെട്ടിപ്പിക്കുന്നത്കൊല്ലുമെന്ന് വരെ ഭീഷണിപ്പെടുത്തി, 60കാരന്‍ ഈ ഏഴു വയസുകാരനോട് ചെയ്തത് ഞെട്ടിപ്പിക്കുന്നത്

ഭൂമിയുടെ വില വര്‍ധിപ്പിച്ച് നിജപ്പെടുത്തിയത് വ്യാപാര വ്യവസായങ്ങള്‍ക്കും കെട്ടിടമുണ്ടാക്കുന്നതിനും തടസ്സമാകും. കമ്പ്യൂട്ടര്‍ വ്യവസായത്തിന് പ്രോത്സാഹനം നല്‍കിയതുകൊണ്ട് വ്യാപാര വ്യവസായങ്ങള്‍ക്ക് ഒരു ഗുണവുമില്ല. കഴിഞ്ഞ പത്ത് മാസമായി ജനങ്ങള്‍ അനുഭവിക്കുന്ന എല്ലാ വസ്തുക്കള്‍ക്കുമുള്ള നികുതി ജി എസ് ടിയില്‍ കൂടി കേന്ദ്രസര്‍ക്കാര്‍ നിശ്ചയിക്കുന്നതിനാല്‍ സംസ്ഥാന ബജറ്റിന് പ്രസക്തിയില്ല.

nasrudheen

വ്യാപാരികള്‍ക്ക് ജോലി സ്ഥിരത വാഗ്ദാനം ചെയ്യുന്ന വാടക കുടിയാന്‍ പോലുള്ള നിയമത്തെക്കുറിച്ച് ബജറ്റില്‍ പറയാത്തതും വികസനത്തിന് കടകമ്പോളങ്ങള്‍ ഒഴിപ്പിക്കപ്പെടുന്ന വ്യാപാരികള്‍ക്ക് പുനരധിവാസ പാക്കേജുണ്ടാക്കാത്തതും പ്രതിഷേധാര്‍ഹമാണ്. വ്യാപാരി ലോകത്തിന് യാതൊരു ഗുണം ചെയ്യാത്തതും ദോഷം ചെയ്യാത്തതുമായ ഒരു വരവ് ചെലവ് കണക്ക് മാത്രമാണ് ഈ ബജറ്റെന്നും നസിറുദ്ദീന്‍ അഭിപ്രായപ്പെട്ടു.

English summary
Kerala budget will not be beneficial to merchants says merchant association
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X