കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രണ്ടര മണിക്കൂറില്‍ തിരുവനന്തപുരത്ത് നിന്ന് കണ്ണൂരെത്താം; ബുള്ളറ്റ് ട്രയിന് കരട് റിപ്പോര്‍ട്ടായി...

  • By Vishnu
Google Oneindia Malayalam News

തിരുവനന്തപുരം: തിരുവനന്തപുരം മുതല്‍ കണ്മൂര്‍ വരെ യാത്ര ചെയ്യാന്‍ വെറും രണ്ട് മണിക്കൂര്‍. അതിശയിക്കേണ്ട വിമാനമാര്‍ഗമല്ല ട്രയിന്‍ മാര്‍ഗം അത്തരമൊരു സംവിധാനം വന്നാലോ. തിരുവനന്തപുരം കണ്ണൂര്‍ ബുള്ളറ്റ് ട്രയിന്‍ നടപ്പാക്കുന്നത് സംബന്ധിച്ച് സര്‍ക്കാര്‍ ആലോചനയിലാണ്. അതിവേഗ റെയില്‍പാത നിര്‍മ്മിക്കുന്നതിനുള്ള കരട് റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ കേന്ദ്ര സര്‍ക്കാരിന്റെ അനുമതി ലഭിച്ചിരിക്കുകയാണ് സംസ്ഥാന സര്‍ക്കാരിന്.

അതിവേഗ റെയില്‍ പദ്ധതിയുടെ സാധ്യതാ പഠനത്തിന് സംസ്ഥാനം കേന്ദ്രത്തിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കരട് റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ കേന്ദ്രം അനുമതി നല്‍കിയിരിക്കുന്നത്. തിരുവനന്തപുരം മുതല്‍ കണ്ണൂര്‍ വരെ 430 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള അതിവേഗ റെയില്‍ ഇടനാഴിക്കാണ് സംസ്ഥാനം രൂപം കൊടുത്തിട്ടുള്ളത്.

Bullet Train

മണിക്കൂറില്‍ 300 മുതല്‍ 400 കിലോമീറ്റര്‍ വരെ വേഗതയില്‍ സഞ്ചരിക്കാനാകുന്ന അതിവേഗ റെയില്‍ നിര്‍മിക്കാനാണ് സംസ്ഥാനം ആലോചിക്കുന്നത്. ഡെല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ സാധ്യതാ പഠനം നടത്തിയിരുന്നു. ജന സാന്ദ്രത കുറഞ്ഞ പ്രദേശങ്ങളിലൂടെയാകും പാത കടന്ന് പോകുന്നത്.

നിലവില്‍ 12 മണിക്കൂറോളം വേണം ട്രയിനില്‍ തിരുവനന്തപുരത്ത് നിന്ന് കണ്ണൂരിലെത്താന്‍. പദ്ധതിക്കായി 20 മീറ്റര്‍ വീതിയിലാണ് ഭൂമി കണ്ടെത്തേണ്ടിവരിക. സര്‍വ്വീസ് റോഡുകളും പാതയോടനുബന്ധിപ്പിച്ച് നിര്‍മ്മിക്കും. അതിവേഗ റെയില്‍പാത വരുന്നതോടെ തൊട്ടടുത്ത പ്രദേശങ്ങളിലെല്ലാം വലിയ വികസനമാകും വരിക.

അതിവേഗ റെയില്‍പാതയുടെ ഇരുവശത്തും 15 മീറ്റര്‍ വീതിക്കുള്ളില്‍ കെട്ടിടങ്ങള്‍ പാടില്ല എന്നതാണ് പ്രധാന വെല്ലുവിളി. ഇത് പരിഹരിക്കാനുള്ള പഠനം നടത്തുന്നുണ്ട്. എന്നാല്‍ കൃഷി നടത്തുന്നതിന് തടസങ്ങളില്ല.

ഒന്‍പത് സ്റ്റേഷനുകളാണ് തിരുവനന്തപുരം കണ്ണൂര്‍ പാതയിലുണ്ടാവുക. തിരുവനന്തപുരം, കൊല്ലം, ചെങ്ങന്നൂര്‍, കോട്ടയം, കൊച്ചി, തൃശ്ശൂര്‍, വളാഞ്ചേരി, കോഴിക്കോട്, കണ്ണൂര്‍ എന്നിവയാണ് നിര്‍ദ്ദിഷ്ട സ്‌റ്റേഷനുകള്‍. തിരുവനന്തപുരത്ത് കൊച്ചുവേളിക്കടുത്ത് 30 ഹെക്ടര്‍ സ്ഥലം ഏറ്റെടുക്കേണ്ടിവരും. ഇവിടെയാകും പ്രധാന ഡിപ്പോയും സ്റ്റേഷനും ഉണ്ടാവുക.

Bullet train 1

തിരുവനന്തപുരം കണ്ണൂര്‍ അതിവേഗ പാതയ്ക്കായി ആകെ 790ഹക്ടര്‍ ഭൂമിയാണ് ഏറ്റെടുക്കേണ്ടിവരിക. ഇതില്‍ 450 ഹെക്ടറും സ്വകാര്യ ഭൂമിയാണ്. ഇതില്‍ 190 കിലോമീറ്റര്‍ തറനിരപ്പില്‍ നിന്ന് ഉയര്‍ന്നും 146 കിലോമീറ്റര്‍ ഭൂഗര്‍ഭ പാതയുമായിരിക്കും. വൈദ്യുതി ഉപയോഗിച്ചായിരിക്കും പാതകള്‍ പ്രവര്‍ത്തിക്കുന്നത്. ദേശീയ പാതാ വികസനത്തിനും പാത ഇരട്ടിപ്പിനും ഭൂമി കിട്ടാതെ സര്‍ക്കാര്‍ കടുത്ത വെല്ലുവിളി നേരിടുകയാണ്. ഈ അവസരത്തില്‍ അതിവേഗ റെയില്‍പാതക്ക് വലിയ പ്രാധാന്യമുണ്ട്.

പാതയ്ക്ക് അനുമതി കിട്ടിയാല്‍ ഒന്‍പത് വര്‍ഷം കൊണ്ട് അതിവേഗ റയില്‍വേ യാഥാര്‍ത്ഥ്യമാകും. പദ്ധതി നടപ്പാക്കാനുള്ള വായ്പ്പക്കായി ജപ്പാന്‍ ഇന്റര്‍ നാഷണല്‍ കോര്‍പ്പറേഷനുമായി ചര്‍ച്ച തുടങ്ങിക്കഴിഞ്ഞു. അതിവേഗ റയില്‍പാത യാഥാര്‍ത്ഥ്യാമായാല്‍ സംസ്ഥാനത്തിന്റെ സാമ്പത്തിക വികസനത്തിന്റെ രൂപവും ഘടനയും ഉടച്ചുവാര്‍ക്കുമെന്നുറപ്പാണ്.

English summary
State government has got permission to study about high speed rail corridor.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X