Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്ന് സ്വകാര്യബസ് പണിമുടക്ക്, യാത്രാക്ലേശം പരിഹരിക്കാന്‍ അധിക സര്‍വീസുമായി കെഎസ്ആര്‍ടിസി

തിരുവനന്തപുരം: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് സംസ്ഥാനത്ത് ഇന്ന് സ്വകാര്യ ബസുകള്‍ പണിമുടക്കുന്നു. വിദ്യാര്‍ത്ഥികളുടെ യാത്രാ നിരക്ക് വര്‍ധിപ്പിക്കുക, ബസുകളില്‍ സീറ്റ് ബെല്‍റ്റും ക്യാമറയും നിര്‍ബന്ധമാക്കിയ സര്‍ക്കാര്‍ തീരുമാനത്തില്‍ മാറ്റം വരുത്തുക തുടങ്ങി നിരവധി ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സംസ്ഥാന വ്യാപക പണിമുടക്ക്. ബസ് ഉടമകളുടെ സംയുക്ത സമിതിയാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്.

ആവശ്യങ്ങള്‍ പരിഗണിച്ചില്ലെങ്കില്‍ നവംബര്‍ 21 മുതല്‍ സംസ്ഥാന വ്യാപകമായി അനിശ്ചിതകാല പണിമുടക്ക് നടത്തും എന്നും ബസ് ഉടമകളുടെ സംയുക്ത സമിതി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. നേരത്തെ ആവശ്യങ്ങള്‍ ഉന്നയിച്ച് സ്വകാര്യ ബസുകളുടെ സംയുക്ത സമര സമിതി ഗതാഗതമന്ത്രി ആന്റണി രാജുവിന് നിവേദനം നല്‍കിയിരുന്നു. എന്നാല്‍ ആന്റണി രാജുവിന്റെ മറുപടി തൃപ്തികരമല്ല എന്നാണ് ബസ് ഉടമകളുടെ പരാതി.

BUS

സീറ്റ് ബെല്‍റ്റ് കേന്ദ്ര നിയമമാണെന്നും ബസുകളില്‍ ക്യാമറ ഘടിപ്പിക്കണമെന്ന ആവശ്യം ബസുടമകള്‍ തന്നെ മുന്നോട്ട് വെച്ചതാണെന്നുമായിരുന്നു രാജു പ്രതികരിച്ചത്. ബസ് ജീവനക്കാരെ കേസുകളില്‍ പ്രതികളാക്കുന്നത് തടയാനും യഥാര്‍ത്ഥ കുറ്റവാളികളെ കണ്ടെത്താനും ക്യാമറ വേണമെന്ന് പറഞ്ഞത് ബസുടമകള്‍ തന്നെയാണ് എന്നും ആന്റണി രാജു പറഞ്ഞിരുന്നു.

നല്ല ഗുണനിലവാരമുള്ള ക്യാമറകള്‍ കിട്ടുന്നില്ലെന്ന് ഉടമകള്‍ പറഞ്ഞപ്പോള്‍ മാസങ്ങളോളം സമയ പരിധി നീട്ടി നല്‍കിയതാണെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു. വിദ്യാര്‍ഥികളുടെ യാത്രാനിരക്ക് കൂട്ടണമെന്ന ആവശ്യം സര്‍ക്കാര്‍ നിരാകരിച്ചിട്ടില്ല എന്നും നിയമം നടപ്പിലാക്കുകയാണ് ചെയ്യുന്നത് എന്നുമാണ് സര്‍ക്കാരിന്റെ വിശദീകരണം. ബസ് ഉടമകളുടേത് അനാവശ്യ സമരമാണ് എന്നാണ് സര്‍ക്കാരിന്റെ വിമര്‍ശനം.

സ്വകാര്യ ബസുകളില്‍ സീറ്റ് ബെല്‍റ്റും ക്യാമറയും നവംബര്‍ 1 നകം ഘടിപ്പിക്കണമെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദ്ദേശം. എണ്ണായിരത്തോളം സ്വകാര്യ ബസുകളാണ് സംസ്ഥാനത്തുള്ളത്. അതേസമയം 5000 ലേറെ സ്വകാര്യ ബസുകള്‍ സമരത്തില്‍ അണിനിരക്കുമെന്ന് ബസ് ഉടമ സംയുക്ത സമിതി അറിയിച്ചിട്ടുണ്ട്. വടക്കന്‍ കേരളത്തില്‍ സമരം ജനജീവിതത്തെ സാരമായി ബാധിക്കും.

ഇതിനാല്‍ കെ എസ് ആര്‍ ടി സി ബസുകള്‍ അധിക സര്‍വ്വീസ് നടത്തും. അതിനിടെ സ്വകാര്യ ബസ് സമരം പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വ്വകലാശാല ഇന്ന് നടത്താന്‍ നിശ്ചയിച്ച എല്ലാ പരീക്ഷകളും മാറ്റി. നവംബര്‍ മൂന്നിന് ഉച്ച കഴിഞ്ഞ് രണ്ട് മുതല്‍ വൈകിട്ട് അഞ്ച് വരെയായിരിക്കും മാറ്റി വെച്ച പരീക്ഷകള്‍ നടക്കുക.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+