കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വെള്ളാപ്പള്ളിയുടെ നിലപാട് കാപട്യം; രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് എഎ ഷുക്കൂർ!

Google Oneindia Malayalam News

ആലപ്പുഴ: വെള്ളാപ്പള്ളിക്കെതിരെ രൂക്ഷ വിമർശനവുമായി ആലപ്പുഴയിലെ കോൺഗ്രസ് നേതൃത്വം. അരൂരിൽ ഹിന്ദുക്കൾ സ്ഥാനാർത്ഥികളാകണം എന്ന വെള്ളാപ്പള്ളി നടേശന്‍റെ നിലപാടിനെതിരെയാണ് മുൻ ഡിസിസി പ്രസിഡന്റ് എഎ ഷുക്കൂർ രംഗത്തെത്തിയത്. വെള്ളാപ്പള്ളിയുടെ നിലപാട് കാപട്യമാണെന്ന് എഎ ഷുക്കൂർ കുറ്റപ്പെടുത്തി.

<strong>ഉപതിരഞ്ഞെടുപ്പ്; വട്ടിയൂർക്കാവിൽ വിവി രാജേഷിനും സാധ്യത, ലിസ്റ്റിൽ കുമ്മനത്തിന്റെ പേരും സജീവം!!</strong>ഉപതിരഞ്ഞെടുപ്പ്; വട്ടിയൂർക്കാവിൽ വിവി രാജേഷിനും സാധ്യത, ലിസ്റ്റിൽ കുമ്മനത്തിന്റെ പേരും സജീവം!!

എസ്എൻഡിപിക്ക് നിർണായക സ്വാധീനമുള്ള അരൂരിലും കോന്നിയിലും സ്ഥാനാർത്ഥികളെ തീരുമാനിക്കാൻ പാടുപെടുന്ന കോൺഗ്രസിന് വെള്ളാപ്പള്ളിയുടെ നിലപാട് കൂടുതൽ തലവേദനയാകും. ഷാനിമോൾ ഉസ്മാൻ, എ എ ഷുക്കൂർ എന്നിവരെ സ്ഥാനാർത്ഥിത്വത്തിലേക്ക് പരിഗണിക്കുന്ന ഘട്ടത്തിലായിരുന്നു വെള്ളാപ്പള്ളിയുടെ പരാമർശമുണ്ടായത്.

Vellappally Nadesan

കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ അരൂർ നിയമസഭ മണ്ഡലത്തിൽ ലീഡ് നേടാൻ കഴിഞ്ഞത് ഷാനിമോളുടെ സാധ്യത വർദ്ധിപ്പിച്ചിട്ടുണ്ട്. ഡിസിസി പ്രസിഡന്‍റ് എം ലിജു, മുൻ മന്ത്രി കെ ബാബു തുടങ്ങിയ പേരുകൾ കൂചടി കോൺഗ്രസ് സജീവമായി പരിഗണിക്കുന്നുണ്ടെന്നാണ് പുറത്ത് വരുന്ന സൂചനകൾ. അതേസമയം കോന്നിയിൽ യുഡിഎഫിലെ സ്ഥാനാർത്ഥി ചിത്രം തെളിഞ്ഞ ശേഷം അന്തിമ തീരുമാനം എടുക്കാനാണ് സിപിഎമ്മിന്‍റെ തീരുമാനം. സാമുദായിക ഘടകങ്ങൾ മറികടന്ന് പാർട്ടി തീരുമാനത്തെ വെള്ളാപ്പള്ളി അംഗീകരിക്കുമെന്നാണ് സിപിഎം കണക്കുകൂട്ടൽ. കോന്നിയിൽ ബിജെപിക്കും വലിയ പ്രതീക്ഷയാണുള്ളത്.
English summary
Kerala by election 2019; AA Shukur against Velappally Nadesan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X